കേരളത്തില്‍ നിന്ന് പുതിയ ഇനം ചിതലുകളെ കണ്ടെത്തി; 'ദിനേശനും' 'മണികണ്ഠനും' എന്ന് പേരു വിളിച്ച് ശാസ്ത്രലോകം

കേരളത്തില്‍ നിന്ന് പുതിയ ചിതലിനങ്ങളെ കണ്ടെത്തി. ഇടുക്കി മലനിരകളില്‍ നിന്ന് കണ്ടെത്തിയ ചിതലിനങ്ങള്‍ക്ക് “കൃഷ്ണകാപ്രിടെര്‍മിസ് ദിനേശന്‍” (Krishnacapritermes dineshan), “കൃഷ്ണകാപ്രിടെര്‍മിസ് മണികണ്ഠന്‍” (Krishnacapritermes mannikandan) എന്നിങ്ങനെയാണ് പേരു നല്‍കിയിരിക്കുന്നത്.

സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാല, കോട്ടയം സി.എം.എസ്. കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പുതിയ ഇനം ചിതലുകളെ ശാസ്ത്രീയമായി വിശദീകരിക്കാന്‍ മുന്‍കയ്യെടുത്തത്.

അന്താരാഷ്ട്ര ജേണലായ “ഓറിയന്റല്‍ ഇന്‍സെക്റ്റ്സി”ല്‍ കണ്ടുപിടിത്തം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കോഴിക്കോട് മേഖലാ കേന്ദ്രത്തിലെ ഗവേഷകരായ കെ.എ.ദിനേശന്‍, മണികണ്ഠന്‍ നായര്‍ എന്നിവരാണ് പുതിയയിനം ചിതലുകളെ ആദ്യം തിരിച്ചറിഞ്ഞത്. ഇവരോടുള്ള ആദരസൂചകമായാണ് ചിതലുകള്‍ക്ക് “കൃഷ്ണകാപ്രിടെര്‍മിസ് ദിനേശന്‍”, “കൃഷ്ണകാപ്രിടെര്‍മിസ് മണികണ്ഠന്‍” എന്നീ പേരുകള്‍ നല്‍കിയത്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു