ദീപാ നിശാന്തിന് നന്ദി പറഞ്ഞ് രമ്യാ ഹരിദാസ്, ഫെയ്‌സ് ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആലത്തൂരില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ ദീപാ നിശാന്തിന് ചുട്ട മറുപടി കൊടുത്ത് രമ്യാ ഹരിദാസ്. ദീപയുടെ ചിത്രം പങ്കുവെച്ച് നന്ദിയുണ്ട് ടീച്ചര്‍ എന്നാണ് രമ്യാ ഹരിദാസിന്റെ പേരിലുള്ള പേജില്‍ കുറിച്ചത്. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രമ്യാ ഹരിദാസിനെ പരിഹസിച്ചു കൊണ്ട് വിജയരാഘവന്റെ പ്രസ്താവനയും അതിന് പിന്നാലെ ദീപാ നിശാന്ത് കളിയാക്കിക്കൊണ്ട് പോസ്റ്റിടുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചു. ഒന്നര ലക്ഷത്തിന് മേല്‍ ഭൂരിപക്ഷത്തില്‍ രമ്യ ജയിച്ചു കയറിയതിന് പിന്നാലെ ദീപാ നിശാന്തിനും വിജയ രാഘവനും നന്ദി പറഞ്ഞ് കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് രമ്യ തന്നെ നേരിട്ട് പോസ്റ്റിട്ടത്. ഇത് വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Latest Stories

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കയ്യില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും

'നിങ്ങളെ പോലെ ഞാനും ആസ്വദിച്ചു'; നൃത്തം ചെയ്യുന്ന എഐ വീഡിയോ പങ്കുവച്ച് മോദി

IPL 2024: കളിയാക്കുന്നവർ മനസിലാക്കുക, ആ ഒറ്റ കാരണം കൊണ്ടാണ് ധോണി നേരത്തെ ബാറ്റിംഗിന് ഇറങ്ങാത്തത്; സംഭവിക്കുന്നത് ഇങ്ങനെ

ഭര്‍ത്താവിനെ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമം; യുവാവിന്റെ പരാതിയില്‍ ഭാര്യ അറസ്റ്റിലായി

ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം; യുവതിയെ വിവാഹം കഴിക്കാൻ തയാറാണെന്ന് കുഞ്ഞിന്റെ അച്ഛൻ

ആ സിനിമയ്ക്ക് ശേഷം ആളുകൾ എന്റെയടുത്ത് നിന്ന് മാജിക് പ്രതീക്ഷിക്കുകയാണ്, എനിക്ക് ആ കാര്യം ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല : ഫഹദ് ഫാസിൽ

ഞാന്‍ വെറും പൊട്ടന്‍, എനിക്ക് ഇത്രേം വാല്യു മതി, നീ തരാന്‍ നില്‍ക്കണ്ട; കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'