ജോയ്‌സ് ജോർജ്ജ് സ്ത്രീകളെ വെറും ശരീരമായി കാണാത്ത ഒരു സംസ്കാരം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു: ഹരീഷ് വാസുദേവൻ

അഡ്വ. ജോയ്‌സ് ജോർജ്ജ് സ്ത്രീകളെ വെറും ശരീരമായി കാണാത്ത ഒരു സംസ്കാരം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിലെ പൊതുയോഗത്തിൽ സംസാരിക്കവെ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ജോയ്സ് ജോർജ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് ഹരീഷ് വാസുദേവന്റെ വാക്കുകൾ.

“രാഹുൽ ഗാന്ധിയുടെ പരിപാടി, കോളജിൽ പോകും, പെൺപിള്ളേർ മാത്രമുള്ള കോളജിലേ പോകൂ, അവിടെ ചെന്ന് പെണ്ണുങ്ങളെ വളഞ്ഞു നീക്കാനും നൂരാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ, രാഹുൽ ഗാന്ധിയുടെ മുമ്പിൽ വളയാനും കുനിയാനും ഒന്നും നിൽക്കല്ലേ, അയാൾ പെണ്ണൊന്നും കെട്ടിയിട്ടില്ല,” എന്നാണ് ജോയ്‌സ് ജോർജ് പറഞ്ഞത്.

പ്രായഭേദമന്യേ സ്ത്രീകൾ മുന്നിൽ വന്നു കുനിയുകയോ നിവരുകയോ ചെയ്യുമ്പോൾ അശ്ലീലമോ ലൈംഗിക ചോദനയോ മാത്രം തോന്നി ശീലമുള്ളത് കൊണ്ടാണോ മറ്റുള്ളവരിൽ ജോയ്‌സ് ജോർജ്ജ് അത് ആരോപിക്കുന്നത് എന്നും ഹരീഷ് വാസുദേവൻ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

അഡ്വ. ജോയ്‌സ് ജോർജ്ജ് സ്ത്രീകളെ വെറും ശരീരമായി കാണാത്ത ഒരു സംസ്കാരം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
പ്രായഭേദമന്യേ സ്ത്രീകൾ മുന്നിൽ വന്നു കുനിയുകയോ നിവരുകയോ ചെയ്യുമ്പോൾ അശ്ലീലമോ ലൈംഗിക ചോദനയോ മാത്രം തോന്നി ശീലമുള്ളത് കൊണ്ടാണോ മറ്റുള്ളവരിൽ ജോയ്‌സ് ജോർജ്ജ് അത് ആരോപിക്കുന്നത്?
നുണ പറഞ്ഞു മലയോര നിവാസികളേ പറ്റിക്കുംപോലെ എളുപ്പമല്ല ഒരു സംസ്കാരം ആർജ്ജിക്കുന്നത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ