പൊലീസുകാരുടെ മക്കള്‍ക്ക് ബൈജൂസ് ആപ്പിന്റെ സൗജന്യ സേവനം; ഇതിന്റെ പേരാണ് അഴിമതി: ഹരീഷ് വാസുദേവൻ

പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് ബൈജൂസ് ആപ്പിന്റെ സൗജന്യ സേവനത്തെ വിമർശിച്ച് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. പൊലീസുകാരുടെ മക്കൾക്കു മാത്രമായി പലതും സൗജന്യം കൊടുക്കാൻ കാശുള്ള മുതലാളിമാർ പലരും കാണും. ബൈജു മാത്രമല്ല. എല്ലാ ജില്ലാ കളക്ടർമാർക്കും ഓരോ ഐ-ഫോൺ സൗജന്യമായി കൊടുക്കാൻ മുതലാളിമാർ ക്യൂ നിൽക്കും. അവർക്കൊക്കെ അവരുടേതായ ലക്ഷ്യങ്ങളും കാണും. അതിന്റെ പേരാണ് അഴിമതി എന്ന് ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചു.

പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കായി പ്രമുഖ ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ സംരംഭമായ ബൈജൂസ് ആപ്പ് തങ്ങളുടെ സേവനം സൗജന്യമായി ലഭ്യമാക്കും. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസുകാരുടെ സേവനത്തിനുള്ള അംഗീകാരമായാണ് ബൈജൂസ് ആപ് ഈ സൗകര്യം ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച്ച പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിക്കും.

അഭിഭാഷകൻ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പോലീസുകാരുടെ മക്കൾക്കു മാത്രമായി പലതും സൗജന്യം കൊടുക്കാൻ കാശുള്ള മുതലാളിമാർ പലരും കാണും. ബൈജു മാത്രമല്ല.
എല്ലാ ജില്ലാ കളക്ടർമാർക്കും ഓരോ ഐ-ഫോൺ സൗജന്യമായി കൊടുക്കാൻ മുതലാളിമാർ ക്യൂ നിൽക്കും. അവർക്കൊക്കെ അവരുടേതായ ലക്ഷ്യങ്ങളും കാണും.
അതിന്റെ പേരാണ് അഴിമതി. അപ്പോൾ ബൈജു മുതലാളിയ്ക്ക് മാത്രമായി ഒരു ചാൻസ് കൊടുക്കുന്നത് ശരിയാണോ??

പല പോലീസ് ഉദ്യോഗസ്ഥരും ഇത്തരത്തിൽ പല സൗജന്യങ്ങളും രഹസ്യമായി പറ്റുന്നത് കൊണ്ടുകൂടിയാണ് നമ്മുടെ സിസ്റ്റം ഇങ്ങനെ ആയത്.

കേരളാ പോലീസിനെ അതിന്റെ ചരിത്രത്തിൽ ഇല്ലാത്തവിധം അഴിമതിവൽക്കരിക്കുകയാണ് ഈ സർക്കാർ. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത പോലീസിനെ അപ്പടി അനുസരിക്കുന്നതിൽ പ്രസിദ്ധനും ആണ്. അഴിമതിയെ സ്ഥാപനവൽക്കരിക്കുന്നതിന്റെ കളികൾ കാണാൻ ഇരിക്കുന്നതേയുള്ളൂ.

മാനാഭിമാനമുള്ള പൊലീസുകാർ ഈ സർവ്വീസിൽ ബാക്കിയുണ്ടെങ്കിൽ മുതലാളിയോട് സൗജന്യം വേണ്ടേടോ എന്നു പറയാൻ മാത്രമല്ല, ഈ പരിപാടി പിൻവലിക്കണം എന്നു പറയാൻ ചങ്കൂറ്റം കാണിക്കണം.

https://www.facebook.com/harish.vasudevan.18/posts/10158505966912640

https://www.facebook.com/keralapolice/posts/2942989015796568

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ