ആറാം വയസിലെ ബിസിനസ്സ് സ്റ്റാർ; വരുമാനം 70 കോടി, ജോലി വീട്ടിൽ തന്നെ !

വയസ് ഇരുപതായാലും സ്വന്തമായി പത്ത് കാശുണ്ടാക്കാൻ പാടുപെടുന്നവരാണ് നമ്മളിൽ മിക്കവരും. ആറാം വയസ്സിലായാലോ… കളിപ്പാട്ടം, കളി, കുസൃതി എന്നിങ്ങനെ പോകും കുട്ടിക്കാലം. എന്നാൽ ആറാം വയസ്സിൽ വീട്ടിലിരുന്ന് ജോലി ചെയ്ത് 70 കോടിയോളം രൂപ സമ്പാദിക്കുന്ന ഒരാൾ ഉണ്ടെങ്കിലോ ? ഇപ്പോൾ കാലം മാറി ഇന്നത്തെ കുട്ടികൾ ചെറുപ്പം മുതലേ സമ്പാദിക്കുന്നവരാണ്.

വേൾഡ് എലൻ ഷോയിൽ ഇന്ത്യയുടെ പേര് എത്തിച്ച മലയാളി താരം കുട്ടി ഷെഫ് കിച്ച മുതൽ 106 വയസ്സുള്ള ഫുഡ്‌ബ്ലോഗർ മസ്തനാമ്മ വരെയുള്ള നിരവധി പേർ ഓൺലൈൻ വഴി ഇന്ന് പണം സമ്പാധിക്കുന്നുണ്ട്. ഇവരിൽ ഒരാളാണ് റയാൻ എന്ന ആറ് വയസ്സുകാരൻ, എന്നാൽ ഇവരിൽ നിന്നെല്ലാം റയാനെ വ്യത്യസ്തമാക്കുന്നതെന്തെന്നാൽ ലോകത്തിലെ ഏറ്റവും സമ്പന്നരായ യൂട്യൂബർമാരിൽ ഒരാളാണ് എന്നതാണ്. !

യൂട്യൂബ് വഴി കളിപ്പാട്ടങ്ങൾ റിവ്യൂ ചെയ്യുകയാണ് കൊച്ചു റയാന്റെ ജോലി. ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് യുട്യൂബിലൂടെ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരുടെ കൂട്ടത്തിൽ എട്ടാം സ്ഥാനമാണ് റയാന്. അച്ഛന്റെയും അമ്മയുടെയും സഹായത്തോടെ വീട്ടിലിരുന്ന് തന്നെയാണ് റയാൻ ജോലി ചെയ്യുന്നത്. ചെറുപ്പം മുതലേ കളിപ്പാട്ടങ്ങളോട് കൂടുതൽ താല്പര്യം ഉണ്ടായിരുന്ന റയാന് അതിന്റെ റിവ്യൂ കാണുന്ന ശീലവുമുണ്ടായിരുന്നു. ഇതിനിടെയാണ് തനിക്കും ഇങ്ങനെ റിവ്യൂ ചെയ്താലെന്താ എന്ന് അച്ഛനോടും അമ്മയോടും നാലാം വയസ്സിൽ റയാൻ ചോദിക്കുന്നത്.

റയാൻ ടോയ്‌സ് റിവ്യൂ എന്ന പേരിൽ യൂ ടൂബിൽ ചാനൽ തുടങ്ങി വീഡിയോകൾ പബ്ലിഷ് ചെയ്യാൻ തുടങ്ങി. പ്രതീക്ഷിച്ചതിനേക്കാൾ വലിയ സ്വീകാര്യതയാണ് ആദ്യ മുതൽക്കേ വീഡിയോകൾക്ക് ലഭിച്ചത്. 2015 ജൂലൈയിൽ ചിത്രീകരിച്ച ഒരു വീഡിയോ എൺപത് കോടിയിലധികം (801,624,333) പേരാണ് ഇതിനോടകം കണ്ടത്. യൂ ട്യൂബിലെ കുഞ്ഞൻ താരമാണ് ഇപ്പോൾ റയാൻ എന്ന ഈ ആറുവയസുകാരൻ.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്