മരണ ശേഷം ശരീരത്തിന് എന്ത് മാറ്റം സംഭവിക്കും?; ജോലിക്കിടയിലെ അനുഭവങ്ങളിലൂടെ അമേരിക്കന്‍ നഴ്‌സിന്റെ വിശദീകരണം; 'ആദ്യം ശരീരം ശാന്തമാകാന്‍ തുടങ്ങും....'

മരണശേഷം ശരീരത്തിന് എന്താണ് സംഭവിക്കുന്നത് എന്നതിലേക്ക് വെളിച്ചം വീശുന്ന ഒരു നഴ്‌സിന്റെ അനുഭവ സാക്ഷ്യമാണ് യൂട്യൂബിലടക്കം വലിയ ചര്‍ച്ചയാകുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ ദീര്‍ഘകാലം അനുഭവപരിചയമുള്ള യുഎസിലെ പരിചയസമ്പന്നയായ നഴ്സ് ജൂലി മക്ഫാഡനാണ് മരണശേഷം ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളിലേക്ക് വെളിച്ചം വീശുന്നത്. തന്റെ നഴ്‌സിംഗ് കരിയറിലുടനീളം തീവ്രപരിചരണ വിഭാഗത്തില്‍ സേവനമനുഷ്ഠിച്ച ജൂലി മക്ഫാഡന്‍ നിരവധി മരണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന ആരോഗ്യ പ്രവര്‍ത്തകയാണ്. മരണത്തെ ചുറ്റിപ്പറ്റിയുള്ള ഭയവും പൊള്ളയായ വിവരണങ്ങളും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് ജൂലി മരണത്തോടെ ശരീരത്തിന് സംഭവിക്കുന്നത് എന്തെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കുന്നത്. മരണത്തെ കുറിച്ചുള്ള പൊതുവായി ഉയരുന്ന ചോദ്യങ്ങള്‍ക്കും സത്യസന്ധമായ മറുപടി പറയാന്‍ ശ്രമിക്കുന്നുണ്ട് അവര്‍. വൈറലാകുന്ന ഒരു വീഡിയോയില്‍ മരണശേഷം മനുഷ്യശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി വിശദീകരിക്കുന്നുണ്ട് ജൂലി മക്ഫഡാന്‍.

മരണശേഷം ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഇതാണ്. ശരീരം ആദ്യം ശാന്തമാകാന്‍ തുടങ്ങും. ഒരു വിശ്രമത്തിന് ഒരുങ്ങും പോലെ. മരണശേഷം ശരീരം ഒരു സ്വാഭാവിക വിശ്രമ പ്രക്രിയയ്ക്ക് വിധേയമാകും. ഒരു ‘കുഴപ്പം’ പിടിച്ച പ്രക്രിയയാണിതെന്നാണ് ജൂലി പറയുന്നത്. ശരീരം ജീര്‍ണിക്കലിന്റെ ആദ്യ ഘട്ടത്തിലേക്ക് കടക്കുന്നതിന് വിളിക്കുന്ന പേര് ഹൈപ്പോസ്റ്റാസിസ് എന്നാണ്. ശരീരം വിഘടിക്കുന്നതിന്റെ, ദ്രവീകരിക്കുന്നതിന്റെ ആദ്യ ഘട്ടം.

മരിച്ചുകഴിഞ്ഞാല്‍ ഉടന്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും? ഞാന്‍ പറഞ്ഞത് പോലെ അത് റിലാക്‌സ് ചെയ്യാന്‍ തുടങ്ങുന്നു. ഇക്കാരണത്താല്‍ ചിലര്‍ മരണത്തോടെ മൂത്രമൊഴിക്കുകയോ മലവിസര്‍ജ്ജനം നടത്തുകയോ ചെയ്യും. ചിലരുടെ മൂക്കില്‍ നിന്നോ കണ്ണില്‍ നിന്നോ ചെവിയില്‍ നിന്നോ വെള്ളമൊലിച്ച് ഇറങ്ങുന്നതായി അനുഭവപ്പെടാം. അടിസ്ഥാനപരമായി, എല്ലാ പേശികളിലും ശരീരവ്യൂഹങ്ങളും ശരീരസ്രവങ്ങള്‍ അടങ്ങിയിരിക്കുന്നവയാണ്. ഇവ മരണത്തോടെ പുറത്തേക്ക് വരും അതിനാലാണ് മരണം അല്‍പ്പം ‘കുഴപ്പമുള്ളതാണെന്ന്’ ഞാന്‍ പറഞ്ഞത്.

ശരീര താപനിലയിലെ മാറ്റം

മരണശേഷം ഓരോ വ്യക്തിയുടെയും ശരീരം വ്യത്യസ്തമായി പ്രതികരിക്കുന്നുവെന്നാണ് നഴ്സ് ജൂലിയുടെ അഭിപ്രായം. ‘അല്‍ഗോര്‍ മോര്‍ട്ടിസ്’ എന്നറിയപ്പെടുന്ന ശരീരത്തിന്റെ തണുപ്പിക്കല്‍ പ്രക്രിയ ചിലര്‍ക്ക് ഉടനടി ആരംഭിക്കാം, മറ്റുള്ളവര്‍ക്ക് ഒന്നോ രണ്ടോ മണിക്കൂര്‍ വരെ കാലതാമസം അനുഭവപ്പെടാം. ശരാശരി, ശരീര താപനില മണിക്കൂറില്‍ 1.5 ഡിഗ്രി കുറയുന്നു, അത് ഒടുവില്‍ ചുറ്റുമുള്ള പരിസ്ഥിതിയുടെ താപനിലയിലേക്ക് എത്തുന്നു.

”ചിലര്‍ കുറച്ച് സമയമെടുക്കും തണുത്ത അവസ്ഥയിലേക്ക് എത്താന്‍, ചിലപ്പോള്‍ ഒരു മണിക്കൂര്‍, ഒരുപക്ഷേ ഒന്നര മണിക്കൂര്‍. ഇത് പലതിനേയും ആശ്രയിച്ചിരിക്കുന്നു, പക്ഷേ അവരുടെ ശരീര താപനില കുറയുമെന്ന കാര്യത്തില്‍ സംശയമില്ല. സാങ്കേതികമായി പറഞ്ഞാല്‍, അവര്‍ താമസിക്കുന്ന മുറിയിലെ താപനിലയുമായി പൊരുത്തപ്പെടാന്‍ ശരീര താപനില മണിക്കൂറില്‍ ഒന്നര ഡിഗ്രി ഫാരന്‍ഹീറ്റ് കുറയണം,”

രക്തം താഴേക്ക് ഒഴുകി തുടങ്ങുന്നു

മരണശേഷം സംഭവിക്കുന്ന അത്ര അറിയപ്പെടാത്ത ഒരു പ്രതിഭാസമുണ്ട്, അത് പലര്‍ക്കും അറിയില്ല. ഒരാള്‍ മരിക്കുമ്പോള്‍, ഗുരുത്വാകര്‍ഷണം മൂലം അവരുടെ ശരീരത്തിലെ രക്തം ഭൂമിയിലേക്ക് ശരീരത്തിന്റെ താഴേക്ക് നീങ്ങാന്‍ തുടങ്ങുന്നു. ഈ പ്രക്രിയയെ ‘ലിവര്‍ മോര്‍ട്ടിസ്’ എന്നറിയപ്പെടുന്നു.

ആരെയെങ്കിലും കൂടുതല്‍ നേരം മരണശേഷം ഒരേ സാഹചര്യത്തില്‍ കിടത്തിയാല്‍ പിന്നീട് നിങ്ങള്‍ അവരെ തിരിച്ചു കിടത്തുകയാണെങ്കില്‍, അവരുടെ കാലുകളുടെ പിന്‍ഭാഗം മുഴുവന്‍ പര്‍പ്പിള്‍ നിറത്തില്‍ അല്ലെങ്കില്‍ ഇരുണ്ടതായി കാണപ്പെടും. കാരണം അവരുടെ രക്തം മുഴുവന്‍ താഴേ ഭാഗത്തേക്ക് ഒഴുകിയെത്തിയിട്ടുണ്ടാകുന്നു. ഗുരുത്വാകര്‍ഷണം അതിനെ താഴേക്ക് കൊണ്ടുവരും. അതിനാല്‍ ഒടുവില്‍ അവരുടെ പിന്‍ഭാഗത്ത് ഇരുണ്ട നിറമുള്ള ചര്‍മ്മമായിരുക്കും.

ശരീരം കഠിനമാകുന്നു

അടുത്തത് ഉപാപചയ പ്രക്രിയകള്‍ നിന്നതിനാല്‍ പേശികള്‍ ഉറച്ചുപോകുന്നതാണ്. റിഗോര്‍ മോര്‍ട്ടിസ് എന്നാണ് ഇതിന് പറയുക. റിഗോര്‍ മോര്‍ട്ടിസ് സാധാരണയായി പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് 2 മുതല്‍ 4 മണിക്കൂറിനുള്ളില്‍ ആരംഭിക്കുകയും പാരിസ്ഥിതിക സാഹചര്യങ്ങളും വ്യക്തിഗത ശാരീരിക സവിശേഷതകളും പോലുള്ള ഘടകങ്ങളെ ആശ്രയിച്ച് 72 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. മരണശേഷം ശരീരം വളരെ ഭാരമുള്ളതായി മാറും.

‘വ്യക്തികള്‍ ജീവനില്ലാതായി മിനിറ്റുകള്‍ക്ക് ശേഷം ഉറച്ചുപോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചിലര്‍ മരണശേഷം വളയാത്ത തരത്തില്‍ മുറുക്കം പ്രകടിപ്പിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നു,.

തൊടുമ്പോള്‍ ശരീരത്തിന് തണുപ്പ് മാത്രമാണ് പിന്നീട് അനുഭവപ്പെടുക. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് ഏകദേശം 12 മണിക്കൂര്‍ കഴിഞ്ഞാല്‍ ശരീരത്തിന്റെ താപനില നിയന്ത്രണം നിലയ്ക്കുന്നു. ഇതാണ് സ്പര്‍ശനത്തിന് തണുപ്പ് അനുഭവപ്പെടുന്നതിന് പിന്നില്‍. സുപ്രധാന ഊര്‍ജ്ജ സ്രോതസ്സായ എടിപി ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ല എന്നതാണ്് ശരീരത്തിന്റെ താപനില കുറയാന്‍ കാരണമാകുന്നുൃത്. മെറ്റബോളിസം നിലയ്ക്കുന്നതിനാലും അതിന് ഇനി എടിപി അഥവാ അഡിനോസിന്‍ ട്രൈഫോസ്‌ഫേറ്റ് ഉത്പാദിപ്പിക്കാന്‍ കഴിയാത്തതിനാലുമാണ് ഇത് സംഭവിക്കുന്നത്.

അഴുകല്‍ പ്രക്രിയ

ശരീരത്തിന്റെ ദ്രവീകരണ പ്രക്രിയയുടെ അവസാന ഘട്ടത്തെ അഴുകല്‍ അല്ലെങ്കില്‍ ‘ശുദ്ധീകരണം’ എന്ന് വിളിക്കുന്നു. ‘ശരീരം എന്ന അവസ്ഥ ഇല്ലാതാകുന്ന അതിന്റെ സ്വാഭാവിക അവസ്ഥയിലേക്ക് മടങ്ങുകയും ചെയ്യുന്ന ഘട്ടമാണിത്. മോര്‍ച്ചറികളും ആധുനിക ശവസംസ്‌കാര രീതികളും നിലനില്‍ക്കുന്നതിന് മുമ്പ് ശരീരങ്ങള്‍ സ്വാഭാവികമായി ഈ അവസ്ഥകളീലൂടെയെല്ലാം കടന്നുവന്നു ജീര്‍ണിക്കുകയായിരുന്നുവെന്ന് പറഞ്ഞാണ് ജൂലി വിവരണം അവസാനിപ്പിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ