മരിച്ചവരുടെ ബന്ധുക്കള്‍ ശരിയായി വിലപിച്ചില്ലെങ്കില്‍ മരിച്ച ആളുടെ ആത്മാവ് ദേഹത്ത് കയറും, ആയുഷ്‌കാലമത്രയും ഇവരുടെ വാസം വെള്ളത്തില്‍!

കാട്ടിലും മരുഭൂമിയിലും എന്തിനേറെ ധ്രുവപ്രദേശത്ത് ജീവിക്കുന്ന ആളുകളെ കുറിച്ചു വരെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ജീവിതകാലമത്രയും വെള്ളത്തില്‍ ജീവിക്കുന്ന മനുഷ്യരെ കുറിച്ച് കേട്ടിട്ടുണ്ടോ? വിശ്വസിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സംഭവം സത്യമാണ്. ഫിലിപ്പീന്‍സിലെ ബജാവു (Bajau) എന്നറിയപ്പെടുന്ന ഗോത്രവര്‍ഗക്കാര്‍ അവരുടെ ജീവിതകാലമത്രയും ജീവിച്ചു തീര്‍ക്കുക വെള്ളത്തിലാണ്.

കെട്ടുവള്ളം പോലുള്ള ബോട്ടുകളിലും, വെള്ളത്തില്‍ തൂണുകള്‍ നാട്ടി കുടില്‍ കെട്ടിയുമാണ് ഇവരുടെ താമസം. ഇവര്‍ അപൂര്‍വ്വമായി മാത്രമേ കരയിലേക്ക് വരാറുള്ളു. ഫിലിപ്പീന്‍സിലെ നിപ്പാ മരത്തിന്റെ ഇലകള്‍ കൊണ്ടാണ് ബോട്ടിന്റെ മേല്‍ക്കൂര ഉണ്ടാക്കുക. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറാണ് ഇവര്‍ ഉപയോഗിക്കുന്നത്.

വെള്ളത്തില്‍ ജീവിക്കുന്നതിനാല്‍ മീന്‍ പിടുത്തം തന്നെയാണ് ഇവരുടെ തൊഴിലും മുഖ്യ വരുമാനമാര്‍ഗ്ഗവും. മീന്‍ പിടുത്തത്തില്‍ അഗ്രഗണ്യരാണ് ഇവര്‍. സ്രാവുകളെയെല്ലാം നിഷ്പ്രയാസം പിടികൂടും. പിടിക്കുന്ന മീന്‍ നല്‍കി കരയില്‍ നിന്ന് ധാന്യങ്ങളും മറ്റും വാങ്ങും. കുട്ടികള്‍ സ്‌കൂളില്‍ പോകാറില്ല. ആര്‍ത്തിരമ്പുന്ന കടലും കടലിന്റെ ആഴങ്ങളുമാണ് അവരുടെ പാഠപുസ്തകം.

Meet the Bajau sea nomads, master freedivers - Big Think

ഇവരുടെ ജീവിതരീതികള്‍ തന്നെ വ്യത്യസ്തമാണ്. മേഘങ്ങള്‍ക്കിടയില്‍ കഴിയുന്ന ദൈവത്തിലാണ് ഇവരുടെ വിശ്വാസം. മരിച്ചയാളുകളുടെ എല്ലുകള്‍ വരെ ഇവര്‍ സൂക്ഷിച്ചുവെയ്ക്കും. ഇതിനുശേഷം ശവകുടീരം ഇടയ്ക്കിടെ സന്ദര്‍ശിക്കും. മരിച്ചവരുടെ ബന്ധുക്കള്‍ ശരിയായി വിലപിച്ചില്ലെങ്കില്‍ മരിച്ചയാളുടെ ആത്മാവ് ദേഹത്ത് കയറുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.

അടിയൊഴുക്കുള്ള കടലില്‍ പോകാന്‍ ഇവര്‍ക്ക് യാതൊരു പേടിയുമില്ല. കടലിന്റെ ഓരോ ഭാഗത്തിനും ബജാവോക്കാര്‍ക്ക് പേരുണ്ട്. ഇവരുടെ വിവാഹചടങ്ങുകള്‍ക്ക് ഒട്ടേറെ പ്രത്യേകതകളുണ്ട്. മുഖത്ത് അരിപ്പൊടിയും ചുണ്ടില്‍ ചായവും പൂശിയാണ് ഇവര്‍ വധുവിനെ അലങ്കരിക്കുക.

Latest Stories

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഉണ്ടാവില്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇറങ്ങി പോടാ ചെക്കാ, ബൗണ്ടറി ലൈനിൽ നിന്ന് കോഹ്‌ലിയുടെ ആക്രോശം; വീഡിയോ വൈറൽ

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ