കസബ വിവാദം വിട്ടൊഴിയുന്നില്ല; ശ്രീജിത്തിനു പിന്തുണ നല്‍കിയ പാര്‍വതിക്ക് നേരെ ഫേയ്‌സ്ബുക്കില്‍ അശ്ലീല ആറാട്ട്

അനുജന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിനു പിന്തുണ പ്രഖ്യാപിച്ച നടി പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണം. പ്രമുഖരുടെ പിന്തുണവേണ്ടെന്നും പ്രമുഖനല്ലാത്തതുകൊണ്ടാണ് ശ്രീജിത്തിന് നീതിലഭിക്കാത്തതെന്നും തുടങ്ങി കേട്ടാല്‍ അറയ്ക്കുന്ന ഭാഷയിലാണ് പാര്‍വതിക്കുനേരെ തെറിയഭിഷേകം നടത്തിയിരിക്കുന്നത്. പാര്‍വതി പരാതി നല്‍കിയപ്പോള്‍ പൊലീസ് പെട്ടെന്ന് നടപടിയെടുത്തെന്നും എന്നാല്‍ ശ്രീജിത്തിന്റെ കാര്യത്തില്‍ അതുണ്ടായില്ലെന്നും നടിയുടെ ഫെയ്സ്ബുക്കില്‍ കമന്റുകളുണ്ട്.

ശ്രീജിത്തിന്റെ സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടുപിടിച്ച് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പാര്‍വതി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് കുറിപ്പിന് നേരെയാണ് സൈബര്‍ ആക്രമണം നടക്കുന്നത്.

https://www.facebook.com/OfficialParvathy/posts/1585940898187114

“ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തില്‍ നിങ്ങളുടെ കൂടെ നില്‍ക്കാതിരിക്കാനാവില്ല. സത്യം. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ടു, ഇരുട്ടില്‍ നിര്‍ത്തപ്പെടരുത്. കൂടപ്പിറപ്പിന്റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്നേഹവും- അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളില്‍ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്. നമ്മളില്‍ പലരും ചൂണ്ടാന്‍ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങള്‍. സ്നേഹം. ബഹുമാനം. ഐക്യം.” ഇതായിരുന്നു പാര്‍വ്വതി ഫെയ്സ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ പാര്‍വ്വതി നഷ്ടപ്പെട്ട പേര് വീണ്ടെടുക്കാനുള്ള ശ്രമമാണ് എന്നെല്ലാം ആരോപിച്ചാണ് ഫെയ്സ്ബുക്കില്‍ അവരെ പലരും തെറിവിളിക്കുന്നത്.

മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരിലാണ് സോഷ്യല്‍ മീഡിയയില്‍ പാര്‍വ്വതിക്കെതിരായ ആക്രമണം ആരംഭിച്ചത്. പൃഥ്വിരാജും പാര്‍വ്വതിയും അഭിനയിച്ച പുതിയ ചിത്രം മൈ സ്റ്റോറിയിലെ പാട്ട് യൂട്യൂബില്‍ അണ്‍ലൈക്ക് ചെയ്തും പാര്‍വ്വതിയോട് അനിഷ്ടം കാണിച്ചവരുണ്ട്. തന്നെ അധിക്ഷേപിച്ചവര്‍ക്കെതിരെ പാര്‍വ്വതി നിയമസഹായം തേടിയിരുന്നു. ഇതേതുടര്‍ന്ന് രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത് വന്‍ വിവാദമായിരുന്നു.

Latest Stories

'അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ല, ക്രിമിനലുകളെ പിന്താങ്ങിയാൽ വോട്ട് കിട്ടുമെന്ന് കെപിസിസി പ്രസിഡൻ്റ് പ്രതീക്ഷിച്ചിരിക്കാം'; കെ കെ ശൈലജ

ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; പതിനഞ്ചാം ദിവസം പാലക്കാട് വോട്ട് ചെയ്യാനെത്തി, കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി

'രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളി, മുൻ‌കൂർ ജാമ്യം റദ്ദ് ചെയ്യണം'; ഹൈക്കോടതിയിൽ ഹർജി നൽകി സർക്കാർ

'ലൈംഗികാരോപണം കൊണ്ടുവരുന്നത് എല്ലാ തിരഞ്ഞെടുപ്പ് കാലത്തും മുഖ്യമന്ത്രിയുടെ അടവ്'; വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍; 12 മാസത്തിനുള്ളിലെ യാത്രയ്ക്ക് ഉപയോഗിക്കാം

'മോഹൻലാൽ ആയിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതി, നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരണം നടത്താൻ 'അമ്മ' നേതൃത്വം ബാധ്യസ്ഥർ'; ബാബുരാജ്

'പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് ഈ വീമ്പു പറച്ചിൽ, സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ മുഖ്യമന്ത്രി ആദ്യം നിലക്ക് നിർത്തട്ടെ'; രമേശ് ചെന്നിത്തല

കൽക്കരിയുടെ നിഴലിൽ കുടുങ്ങിയ ജീവിതങ്ങൾ: തൽചറിലെ മനുഷ്യരുടെ കഥയും ഇന്ത്യയുടെ തകരുന്ന ഊർജമാറ്റ വാഗ്ദാനങ്ങളും

'രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്, അതിൽ ഒരു തെറ്റുമില്ല'; സണ്ണി ജോസഫിനെ തള്ളി പ്രതിപക്ഷ നേതാവ്

ഗവർണർക്ക് തിരിച്ചടി; ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും, കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ലെന്ന് വിമർശനം