ഫേസ്ബുക്കിനും ട്വിറ്ററിനും എതിരാളി, പരസ്യങ്ങളില്ലാത്ത 'ഡബ്ല്യുടി: സോഷ്യൽ'; “അപ്‌വോട്ട്” ബട്ടൺ പ്രത്യേകത

ഇന്റർനെറ്റിൽ ഫേസ്ബുക്കിനും ട്വിറ്ററിനും ഒരു എതിരാളി രംഗപ്രവേശം ചെയ്തിരിക്കുന്നു, വിക്കിപീഡിയയുടെ സഹസ്ഥാപകൻ ജിമ്മി വെയിൽസ് വലിയ ബഹളങ്ങൾ ഒന്നും ഇല്ലാതെ ആണ് പുതിയ സാമൂഹിക മാധ്യമം, ഡബ്ല്യുടി: സോഷ്യൽ (WT:Social) രംഗത്തിറക്കിയിരിക്കുന്നത്. “ക്ലിക്ക്ബെയ്റ്റുകളെയും” തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളെയും ഡബ്ല്യുടി: സോഷ്യൽ നേരിടുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

ഡബ്ല്യുടി: സോഷ്യൽ എന്ന നെറ്റ്‌വർക്കിംഗ് സൈറ്റിൽ ലേഖനങ്ങളിലേക്കുള്ള ലിങ്കുകൾ പങ്കിടാനും അവ ഫേസ്ബുക്ക് ശൈലിയിലുള്ള വാർത്താ ഫീഡിൽ ചർച്ച ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്നു. രാഷ്ട്രീയവും സാങ്കേതികവിദ്യയും മുതൽ ഹെവി മെറ്റൽ, തേനീച്ചവളർത്തൽ തുടങ്ങി ആകാശത്തിന് കീഴിലുള്ള എല്ലാ വിഷയങ്ങളും പുതിയ സാമൂഹിക മാധ്യമത്തിൽ ഉണ്ടാവും.

ഡബ്ല്യുടി: സോഷ്യൽ എന്ന കമ്പനി വിക്കിപീഡിയയിൽ നിന്ന് തികച്ചും വേറിട്ടതാണെങ്കിലും, ജിമ്മി വെയിൽസ് ഓൺലൈൻ എൻ‌സൈക്ലോപീഡിയ ആയ വിക്കിപീഡിയയുടെ ബിസിനസ്സ് മാതൃകയാണ് ഡബ്ല്യുടി: സോഷ്യലിലും പരീക്ഷിക്കുന്നത്. ഒരു ചെറിയ വിഭാഗം ഉപയോക്താക്കളിൽ നിന്നും ഉള്ള സംഭാവനയെ ആയിരിക്കും ഡബ്ല്യുടി: സോഷ്യൽ ആശ്രയിക്കുക. ഇത് ഡബ്ല്യുടി: സോഷ്യലിനെ പരസ്യങ്ങളിൽ നിന്നും പൂർണ്ണമായി ഒഴിവാക്കും. പരസ്യമില്ലാതെ നെറ്റ്‌വർക്ക് പ്രവർത്തിക്കാൻ അനുവദിക്കുന്നത്‌ നിലവിൽ സാമൂഹിക മാധ്യമങ്ങളിൽ കണ്ടുവരുന്ന തെറ്റായ ഇടപെടലുകളെ നിരുത്സാഹപ്പെടുത്തും എന്നാണ് കമ്പനി വിശ്വസിക്കുന്നത്.

“ശുദ്ധമായ പരസ്യത്തെ” ആശ്രയിക്കുക എന്ന സോഷ്യൽ മീഡിയ കമ്പനികളുടെ ബിസിനസ്സ് മാതൃക, തെറ്റായ പ്രവണതയാണ് എന്നും കുറഞ്ഞ നിലവാരമുള്ള ഉള്ളടക്കത്തിന് കൂടുതൽ പ്രചാരണം ലഭിക്കാൻ ഇത് സഹായിക്കുന്നു എന്നും വെയിൽസ് പറഞ്ഞു.

ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റെയും അൽ‌ഗോരിതം ഏറ്റവും കൂടുതൽ കമന്റുകളും ലൈക്കുകളും ഉള്ള പോസ്റ്റുകൾ മുകളിലേക്ക് ഉയരുമെന്ന് ഉറപ്പാക്കുമ്പോൾ, ഡബ്ല്യുടി: സോഷ്യൽ ഏറ്റവും പുതിയ ലിങ്കുകൾക്ക് ഒന്നാം സ്ഥാനം നൽകുന്നു. എന്നിരുന്നാലും, ഡബ്ല്യുടി: ഗുണനിലവാരമുള്ള സ്റ്റോറികൾ ശുപാർശ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു “അപ്‌വോട്ട്” ബട്ടൺ ചേർക്കാമെന്ന് ഡബ്ല്യുടി: സോഷ്യൽ പ്രതീക്ഷിക്കുന്നു.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല