മകളുടെ 'ആദ്യരാത്രി' 11 ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്ക് വെച്ച അമ്മ അറസ്റ്റില്‍

പതിമൂന്നുകാരിയായ മകളുടെ കന്യകാത്വം ധനികന് വില്‍ക്കാന്‍ ശ്രമിച്ചതിന് മാതാവ് അറസ്റ്റില്‍. റിയല്‍ എസ്റ്റേറ്റ് ഏജന്റായ ഗ്ളാഡ്കിക്ക് എന്ന 35 കാരിയെയാണ് മകളുടെ ആദ്യരാത്രി വില്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് പിടിയിലായത്. റഷ്യയലാണ് സംഭവം.അമ്മയുടെയും കൂട്ടുകാരിയുടെയും നീക്കം ഡിറ്റക്ടീവുകളാണ് പുറത്ത് കൊണ്ടുവന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആദ്യരാത്രി 11 ലക്ഷം രൂപയ്ക്ക് അടുത്ത വിലയ്ക്ക് വില്‍ക്കാന്‍ ലക്ഷ്യമിട്ട് ഇടപാടുകാരനായ പണക്കാരനെ തേടി ചെല്യാബിന്‍സ്‌ക്കില്‍ നിന്നും മോസ്‌ക്കോയിലേക്കാണ് ഇരുവരും പെണ്‍കുട്ടിയുമായി എത്തിയത്. എന്നാല്‍ തങ്ങളുടെ മുന്നില്‍ എത്തിയത് ഡിറ്റക്ടീവുകളാണെന്ന് മാതാവും കൂട്ടുകാരിയൂം അറിഞ്ഞിരുന്നില്ല. മകളെ ലൈംഗികതയ്ക്ക് ഉപയോഗിച്ച് തങ്ങളെ സാമ്പത്തികമായി സഹായിക്കുന്ന ഒരു പണക്കാരനെ തേടിയാണ് മോസ്‌കോയില്‍ എത്തിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

മോസ്‌ക്കോയിലെ ഒരു ഫ്‌ലോട്ടിംഗ് ഭക്ഷണശാലയില്‍ ആയിരുന്നു ഇടപാടുകാരായി സിഐഡികള്‍ എത്തിയത്. പണക്കാരനായ ബിസിനസ്സുകാരനു പെണ്‍കുട്ടിയെ വില്‍പ്പന നടത്തിയ ശേഷം ഒന്നരലക്ഷം റൂബിള്‍ സ്വീകരിക്കുകയായിരുന്നു മാതാവ് ഉന്നമിട്ടിരുന്നത്.

Latest Stories

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്