'പടക്ക ഫാക്ടറിക്കെതിരെ ഒരക്ഷരം മിണ്ടരുത്', സ്വകാര്യ നിര്‍ദ്ദേശം നല്‍കിയ ബിജെപി മേയര്‍ വിവാദത്തില്‍

പതിനേഴു പേരുടെ മരണത്തിന് ഇടയാക്കിയ തീപ്പിടുത്തത്തിന് ശേഷം പടക്ക ഫാക്ടറിയിലെ അപകട സ്ഥലം സന്ദര്‍ശിക്കാനെത്തിയ ഡല്‍ഹി ബിജെപി മേയര്‍ പ്രീതി അഗര്‍വാള്‍ ഫാക്ടറിക്ക് നേരെ അനുകൂല നിലപാടെടുത്തത് വിവാദത്തില്‍. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ ഫാക്ടറിക്കെതിരെ ഒന്നും സംസാരിക്കരുതെന്ന് ഒപ്പമുള്ളവരോട് സ്വകാര്യമായി പറയുന്നതിന്റെ വീഡിയോ വൈറലായതോട് കൂടിയാണ് വിവാദമായത്.

ഫാക്ടറിയുടെ ലൈസന്‍സ് നോര്‍ത്ത് ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ടാണെന്നും അതുകൊണ്ട് ഫാക്ടറിക്കെതിരെ ഒന്നും പറയരുതെന്നും നിര്‍ദ്ദേശിക്കുന്ന വീഡിയോയാണ് സാമുഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ വീഡിയോ റീട്വീറ്റ് ചെയ്തു. പടക്കഫാക്ടറിക്ക് ലൈസന്‍സ് ലഭിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കേജ്രി വാള്‍ ആവശ്യപ്പെട്ടു.

വീഡിയോ വ്യാജമാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് താന്‍ കൂടെയുള്ളവരോട് ആവശ്യപ്പെട്ടതെന്നാണ് പ്രീതി അഗര്‍വാള്‍ ആവശ്യപ്പെട്ടത്. ആദ് ആംമി പ്രവര്‍ത്തകരാണ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അവര്‍ മാപ്പ് പറയണമെന്നും ബിജെപി നേതാവ് മനോജ് തീവാരി ആവശ്യപ്പെട്ടു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...