ട്വിറ്ററില്‍ ട്രംപിന്റെ മകള്‍ ബയോ പരിഷ്‌ക്കരിച്ചു; സംശയത്തോടെ അമേരിക്കന്‍ ജനത

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക കഴിഞ്ഞദിവസം അപ്‌ഡേറ്റ് ചെയ്ത ട്വീറ്റര്‍ ബയോ അമേരിക്കന്‍ ജനത സംശയത്തോടെയാണ് നോക്കുന്നത്. ഫെമിനിസ്റ്റാണെന്നും കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണമാണ് ലക്ഷ്യമെന്നും ഇക്കാലമത്രയും പറഞ്ഞിരുന്ന ഇവാന്‍ക പെട്ടെന്ന് വ്യവസായ ചിന്തയിലേക്ക് മാറാന്‍ കാരണമെന്താണെന്നാണ് എല്ലാവരുടെയും ചിന്ത.

പുതുവര്‍ഷത്തിലാണ് ഇവാന്‍ക താന്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി വാദിക്കുമെന്ന തരത്തില്‍ ട്വിറ്റര്‍ ബയോ അപ്‌ഡേറ്റ് ചെയതത്. മറ്റുള്ളവര്‍ പുതുവര്‍ഷത്തില്‍ ഒരിക്കലും നടക്കില്ലെന്ന് കരുതുന്ന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വ്യത്യസ്തമായ ഒരു തീരുമാനം എടുത്ത ഇവാന്‍കയെ ലോകം വളരെയധികം അഭിനന്ദിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് തന്റെ ബയോ ഇവാന്‍ക തിരുത്തിയെഴുതിയത്.

ഭാര്യ, അമ്മ,സഹോദരി, മകള്‍, പ്രസിഡന്റിന്റെ ഉപദേഷ്ടാവ്, സാമ്പത്തിക വിദഗ്ധ, തൊഴിലാളി ക്ഷേമ വികസനം, വ്യവസായം എന്നിങ്ങനെ സ്വന്തം പദവികളെ നിര്‍വചിച്ചാണ് ഇവാന്‍ക ഇപ്പോള്‍ ബയോ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ട്വിറ്ററില്‍ ലൊക്കോഷനും ഇവാന്‍ക മാറ്റിയിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസിയിലേക്കാണ് ലൊക്കേഷന്‍ മാറ്റം വരുത്തിയിരിക്കുന്നത്.

ഇവാന്‍കയുടെ ഈ മാറ്റത്തിന് പിന്നില്‍ അച്ഛന്‍ ട്രംപിന്റെ നിര്‍ദ്ദേശമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്ത്രവിരുദ്ധ നിലപാടുകള്‍ക്ക് എതിരെ ലക്ഷകണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങിയപ്പോഴും ഇവാന്‍ക മൗനം പാലിച്ചത് എതിര്‍പ്പ് മൂലമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...