'ബല്‍റാം ഡീനിനോട്, ആദ്യമൊക്കെ ചില്ലറ പ്രയാസം തോന്നും,പിന്നെ ശീലമായിക്കോളും'; പോസ്റ്റ് മുക്കിയ ഡീനിന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല

അനുജന് വേണ്ടി സെക്രട്ടേറിയേറ്റ് പടിക്കല്‍ രണ്ടു വര്‍ഷമായി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ നല്‍കി വെട്ടിലായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ജുനൈദിനെ കാണാന്‍ ഹരിയാന വരെ പോയ മുഖ്യമന്ത്രിയ്ക്ക് ശ്രീജിത്തിനെ കാണാന്‍ സമയമില്ലെന്ന് വിമര്‍ശിച്ചാണ് ഡീന്‍ ആദ്യം ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നത്. എന്നാല്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും ശ്രീജിത്തിന്റെ സമരത്തെ പരിഹസിച്ചതിന്റെ വാര്‍ത്തകള്‍ പുറത്തു വന്നതും സമര സ്ഥലത്തു നിന്നും ചെന്നിത്തല പരിഹാസ്യനായി മടങ്ങിയതിനെ കുറിച്ചും പോസ്റ്റില്‍ കമന്റുകള്‍ വന്നതോടുകൂടി ഡീന്‍ പോസ്റ്റ് മുക്കുകുയും മറ്റൊരു പോസ്റ്റിടുകയും ചെയ്തു.

പുതിയ പോസ്റ്റ് ഇങ്ങനെയാണ്

“സ്വന്തം അനുജന്റെ മരണത്തിന് കാരണക്കാരായ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുവാന്‍, നീതി ലഭിക്കുവാന്‍ കഴിഞ്ഞ 765ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരത്തിലാണ് ശ്രീജിത്ത് …

ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ ഈ യുവാവിന് എന്തെങ്കിലും സംഭവിച്ചാല്‍ ഞാനും നിങ്ങളും ഉത്തരവാദികളാണ്…..
കേരള ജനത ഒറ്റക്കെട്ടായി ഒരു മനസോടെ ഈ യുവാവിനു നീതീക്കായി നിലയുറപ്പിക്കാം
ഈ ചെറുപ്പക്കാരന്റെ തളരാത്ത മനസ്സിനൊപ്പം നീതിക്കായി അണിചേരുന്നു..”

എന്നാല്‍ പുതിയ പോസ്റ്റിട്ടിട്ടും ഡീനിനു രക്ഷയില്ലാതായി. കമന്റുകള്‍കൊണ്ട് പൊങ്കാലയിട്ടിരിക്കുകയാണ് ട്രോളന്‍മാര്‍. വി.ടി ബല്‍റാമും രമേശ് ചെന്നിത്തലയുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ട്രോളന്‍മാരുടെ ഇര.

https://www.facebook.com/dean.iyc/posts/1817460791640110

Latest Stories

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ