വിവാഹം സ്വര്‍ഗത്തിലല്ല, കോടതിമുറിയുടെ ടോയ്‌ലെറ്റില്‍ വെച്ച്!

ജിവത്തിലെ അതുല്യ നിമിഷങ്ങള്‍ ഏതെങ്കിലും മനോഹര സ്ഥലത്ത് വേണം എന്നാഗ്രഹിക്കുന്നവരാണ്  എല്ലാവരും. വിവാഹം പോലെയുള്ള ചടങ്ങുകളാണെങ്കില്‍ ജിവിതത്തിലുടെ നീളം ഓര്‍ക്കാന്‍ തക്കവിധത്തില്‍ വേറിട്ട അനുഭവമാക്കാറുണ്ട്. ഏങ്കില്‍  ടോയ്‌ലെറ്റ് വിവാഹ വേദിയായാലോ? ചിന്തിക്കാന്‍ കഴിയുമോ. എന്നാല്‍ അത്തരമൊരു വിവാഹം കഴിഞ്ഞ ദിവസം നടന്നു. അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള ഒരു കോടതി മുറിയുടെ ടോയ്‌ലെറ്റാണ് വിവാഹത്തിന് വേദിയായത്.

ബ്രിയന്‍- മരിയ എന്നിവരുടെ വിവാഹമാണ് ടോയ്‌ലെറ്റില്‍വെച്ച് നടത്തേണ്ടി വന്നത്. ബ്രിയന്റെ അമ്മയ്ക്ക് പെട്ടെന്ന് അസുഖമായതിനാലാണ് വിവാഹം ടോയ് ലറ്റിലേക്ക് മാറ്റിയത്. ടോയ് ലെറ്റില്‍ പോകുന്നതിനിടെ ആസ്ത്മ രൂക്ഷമായതിനെത്തുടര്‍ന്ന് ബ്രയന്റെ അമ്മ തളര്‍ന്നുവീണു. ഉടന്‍ മെഡിക്കല്‍സംഘമെത്തി ടോയ്ലറ്റിലെ റെസ്റ്റ്റൂമില്‍വെച്ച് ഓക്സിജന്‍ നല്‍കി. ഇതിനിടയില്‍ വിവാഹസമയമെത്തിയിരുന്നു. ഈ ദിവസം വിവാഹം നടത്തിയില്ലെങ്കില്‍ വിവാഹത്തിനായി പുതിയ ലൈസന്‍സ് ലഭിക്കാന്‍ 45 ദിവസം കൂടി വൈകുമായിരുന്നു. വിവാഹലൈസന്‍സിനുള്ള അപേക്ഷയില്‍ ഒപ്പിട്ട വ്യക്തി എന്ന നിലയില്‍ ബ്രിയന്റെ അമ്മയുടെ സാന്നിദ്ധ്യത്തില്‍മാത്രമെ വിവാഹം നടത്താനാകു എന്ന നിയമകുരുക്ക് കൂടി ഉള്ളതിനാലാണ് ടോയ് ലെറ്റ് റെസ്റ്റ്റൂമില്‍വെച്ച് തന്നെ വിവാഹം നടത്തേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയത്.

ടോയ്‌ലെറ്റ് നമ്മുടെ ഇവിടുത്തെ ടോയ്‌ലെറ്റുകളുമായി താരതമ്യം ചെയ്യരുത്. അത്യാധുനിക സജ്ജീകരണങ്ങളോടെ ഗംഭിര പ്രൗഢിയിലുള്ള ടോയ്‌ലെറ്റുകളാണ് അവിടെയുള്ളത്. ആ ടോയ്‌ലെറ്റുകളോട് ചേര്‍ന്ന് റെസ്റ്റ്റൂമുകളുമുണ്ടാകും. എന്തൊക്കെയായാലും ജഡ്ജിയുടെയും വക്കീലന്മാരുടെയും അകമ്പടിയോടെ ഒരു വിവാഹം അങ്ങനെ ടോയ്‌ലെറ്റില്‍വെച്ച് നടന്നു.

Latest Stories

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ

നടി ഷാലിന്‍ സോയ പ്രണയത്തില്‍; കാമുകന്‍ പ്രമുഖ തമിഴ് യൂട്യൂബര്‍

എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69

'യദുവിനെ പിന്തുണച്ച് ജാതിപരമായി അധിക്ഷേപിച്ചു'; അഡ്വ ജയശങ്കറിനെതിരെ പരാതിയുമായി എംഎല്‍എ; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്

എവിടെയും എപ്പോഴും കരുതലിന്റെ കരങ്ങൾ; ഇന്ന് ലോക റെഡ് ക്രോസ് ദിനം...

റൊണാൾഡോയുടെയും മെസിയുടെയും കൂടെ ഒരേ ടീമിൽ കളിച്ചിട്ടുണ്ട്, അവന്മാരെക്കാൾ കേമൻ ആയിട്ടുള്ള താരം വേറെ ഉണ്ട്; ബ്രസീലിയൻ ഇതിഹാസത്തിന്റെ നോട്ടത്തിൽ ഗോട്ട് അയാൾ