എഴുത്തുകാരന്‍ കാരൂര്‍ സോമനെതിരെ 'കോപ്പിഅടി' ആരോപണവുമായി ബ്ലോഗര്‍ മനോജ് നിരക്ഷരന്‍

എഴുത്തുകാരന്‍ കാരൂര്‍ സോമനെതിരെ കോപ്പിയടി ആരോപണവുമായി ബ്ലോഗര്‍ മനോജ് നിരക്ഷരന്‍. തന്റെ ബ്ലോഗില്‍നിന്ന് കാരൂര്‍ സോമന്‍ യാത്രാ വിവരണങ്ങള്‍ പകര്‍ത്തിയെന്നും ഇത് പരിശോധിക്കാതെ മാതൃഭൂമി ബുക്‌സ് സ്‌പെയിന്‍ കാളപ്പോരിന്റെ നാട് എന്ന പേരില്‍ പുസ്തകമാക്കിയെന്നും മനോജ് ആരോപിച്ചു.

ഇന്നലെ രാത്രിയില്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് മനോജ് ആരോപണം ഉന്നയിച്ചത്. 175 രൂപ വിലയില്‍ 200 പേജുകളില്‍ അധികമുള്ള പുസ്തകത്തില്‍ മനോജിന്റേതായി മൂന്ന് അധ്യായങ്ങളാണ് പകര്‍ത്തിയെടുത്തിരിക്കുന്നത്. മനോജിന്റെ സുഹൃത്തുക്കളുടെ ലേഖനങ്ങളും കാരൂര്‍ സോമന്‍ പകര്‍ത്തിയിട്ടുണ്ടെന്ന് മനോജ് ആരോപിക്കുന്നു.

https://www.facebook.com/niraksharan/videos/10213659600951785/

മലയാളത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരില്‍ ഒരാളാണ് കാരൂര്‍ സോമന്‍. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന കാരൂര്‍ സോമന്‍ ഇപ്പോള്‍ ലണ്ടനിലാണ് താമസം. 51 ലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ആളാണ് കാരൂര്‍ സോമന്‍.

എന്നാല്‍, മനോജ് നിരക്ഷരന്‍ ഫെയ്‌സ്ബുക്കിലൂടെ ഉന്നയിച്ച ആരോപണം കാരൂര്‍ സോമന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മനോജ് തന്റെ പുസ്തകത്തില്‍നിന്ന് കോപ്പി അടിച്ചതായിരിക്കുമെന്നുള്ള മറുപടിയാണ് ലഭിച്ചതെന്ന് മനോജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/niraksharan/posts/10213664764680875

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ