മൂലക്കുരുവല്ല, ഇത് കീരിയാശാന്റെ ബഹുമാനത്തിന്റെ പീക്ക് ലെവല്‍!, അലന്‍സിയര്‍ക്കുള്ള ആണ്‍പ്രതിമ മോഡല്‍, ഭീമന്റെ കളികള്‍ കേരളം കാണാന്‍ ഇരിക്കുന്നതേയുള്ളൂ; നിന്ന് എയറിലായി ഭീമന്‍ രഘു

ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലെ മുഖ്യ ആകര്‍ഷണമായിരുന്നു ഇന്നലത്തെ ഭീമന്‍ രഘുവിന്റെ നില്‍പ്പ് പ്രകടനം. മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവന്‍ എഴുന്നേറ്റ് നിന്ന് കേട്ട് നടന്‍ ഭീമന്‍ രഘുവിനെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. ആ നില്‍പ്പ് സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാരും ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. ഭീമന്‍ രഘുവിനെ ട്രോളിക്കൊണ്ട് നിരവധി ട്രോളുകളാണ് പിറക്കുന്നത്.

എന്നാല്‍, സംഭവം ട്രോള്‍ ആയതോടെ വിശദീകരണവുമായി ഭീമന്‍ രഘു രംഗത്തെത്തിയിട്ടുണ്ട്. പിണറായിയോടുളള ബഹുമാന സൂചകമായാണ് ഇങ്ങനെ ചെയ്തതെന്ന് നടന്‍ പിന്നീട് വ്യക്തമാക്കി.
മൂലക്കുരുവല്ല, ഇത് നരന്‍ സിനിമയിലെ കീരിയാശാന്റെ ബഹുമാനത്തിന്റെ പീക്ക് ലെവല്‍ ആണെന്നും ചിലര്‍ ഭീമനെട്രോളിയിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ടായിരുന്നു 2022-ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണം തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്നത്. ഉദ്ഘാടന പ്രസംഗത്തിനായി മുഖ്യമന്ത്രിയെത്തിയപ്പോഴാണ് ഭീമന്‍ രഘു എഴുന്നേറ്റ് നിന്നത്. 15 മിനിറ്റോളമുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞതിന് ശേഷമാണ് നടന്‍ ഇരുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ പുഞ്ചിരിയോടെ നല്ലൊരു കയ്യടിയും നല്‍കിയാണ് ഭീമന്‍ രഘു കസേരയിലിരുന്നത്.

രണ്ടുമാസം മുമ്പാണ് ഭീമന്‍ രഘു ബി.ജെ.പി വിട്ട് സി.പി.എമ്മിനൊപ്പം ചേര്‍ന്നത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തന്നെ സ്വീകരിച്ചത് ഒരു സുഹൃത്തിനെപോലെയായിരുന്നുവെന്നും മൂന്നാം പിണറായി സര്‍ക്കാര്‍ വരുമെന്നും ഭീമന്‍ രഘു അന്ന് പറഞ്ഞിരുന്നു. അന്ന് ചെങ്കൊടി പുതച്ച്, സഖാക്കളേ മുന്നോട്ട് എന്ന പ്രശസ്തമായ ഗാനവും ഭീമന്‍ ആലപിച്ചിരുന്നു.

Latest Stories

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'

'എനിക്ക് അച്ചടക്കം വളരെ പ്രധാനം'; പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാത്തതില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് ആര്‍ ശ്രീലേഖ