ഫോട്ടോ മോശമായി ചിത്രീകരിച്ചു; സമൂഹ മാധ്യമങ്ങള്‍ക്കുവേണ്ടി അന്തസ് കളയാനില്ലെന്ന് അവതാരക അശ്വതി

സമൂഹമാധ്യമങ്ങളിലൂടെ സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ മോശമായി ചിത്രീകരിക്കുന്ന പ്രവണത കൂടിക്കൂടി വരികയാണ്. ഏറ്റവുമൊടുവില്‍ അവതാരികയും, എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്താണ് ഇതിനെതിരെ പ്രതികരിച്ചത്. ഇത്തരം വിഷയങ്ങള്‍ പരാതികള്‍ നല്‍കിയിട്ടും കാര്യമായ നടപടികളൊന്നും തന്നെ ഉണ്ടാകാറുമില്ല. എന്നാല്‍ അശ്വതി വ്യക്തമായ മറുപടിയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കുന്നത്. ഇത്തരം പ്രണതകള്‍ക്കെതിരെ പ്രതികരിക്കാന്‍ പോസ്റ്റ് ആഹ്വാനം ചെയ്യുന്നുണ്ട്.

“രണ്ട് കൊല്ലം മുമ്പ് ഇതേ ഫേസ്ബുക്ക് പേജില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നൊരു ഫോട്ടോയാണിത്. ഇത് വളരെ ബുദ്ധിമുട്ടി മറ്റൊരു രൂപത്തിലാക്കി ചില പേജുകളില്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍ പെട്ടിരുന്നു. അത് ചെയ്ത മാന്യന്മാരോട് എനിക്കൊന്നും പറയാനില്ല”, എന്ന് അശ്വതി പറയുന്നു. എന്നാല്‍ ഇത് കണ്ടിട്ട് അശ്വതി എന്താണ് ഇങ്ങനെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് ഓര്‍ക്കുകയും തന്നെ ഇഷ്ടപ്പെടുകയും ചെയ്യുന്നവരോട് തനിക്ക് പറയാനുണ്ടെന്നും അശ്വതി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയിലെ അവതാരകയാണ് അശ്വതി. സോഷ്യല്‍ മീഡിയയില്‍ കിട്ടിയേക്കാവുന്ന ശ്രദ്ധയ്ക്കും ലൈക്കുകള്‍ക്കും വേണ്ടി തന്റെ അന്തസ് കളയാന്‍ തല്‍ക്കാലം താന്‍ ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ട് അത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ദയവായി പ്രതികരിക്കണമെന്നും തന്നെ അത് അറിയിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

https://www.facebook.com/AswathyOfficial/photos/a.1481284822135584.1073741828.1478262072437859/1912149299049132/?type=3&theater

Latest Stories

വീഡിയോ കോള്‍ അവസാനിപ്പിച്ചില്ല; ഭാര്യയുടെ കൈവെട്ടിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

IPL 2024: ജയിച്ചതും മികച്ച പ്രകടനം നടത്തിയതും നല്ല കാര്യം തന്നെ, പക്ഷെ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ പണി; സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

എനിക്ക് നല്ല തല്ല് കിട്ടി, അവള്‍ എന്നെ കടിക്കുകയും ചെയ്തു, ഈ വിഡ്ഢിത്തം നിര്‍ത്തൂ എന്ന് റീന പറഞ്ഞു..; മുന്‍ഭാര്യയെ കുറിച്ച് ആമിര്‍

വേണാട് എക്‌സ്പ്രസ് ഇനി മുതല്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ കയറില്ല; യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റി റെയില്‍വേ; സമയക്രമത്തില്‍ അടിമുടി മാറ്റം

പ്രശാന്തും ഞാനും വഴക്കിടാത്ത നാളുകളില്ല.. നമ്മളെ കുറിച്ച് ഗോസിപ്പ് വന്നുവെന്ന് ദിലീപ് പറയാറുണ്ട്, പക്ഷെ..: മോഹിനി

IPL 2024: ടി20 ലോകകപ്പിലേക്ക് അവനെ തിരഞ്ഞെടുത്തില്ലെങ്കില്‍ അത് അവനോട് ചെയ്യുന്ന കടുത്ത അനീതിയാകും: ഹര്‍ഭജന്‍ സിംഗ്

ഐപിഎല്‍ 2024: ഒന്‍പതില്‍ എട്ടിലും വിജയം, റോയല്‍സിന്റെ വിജയരഹസ്യം എന്ത്?; വെളിപ്പെടുത്തി സഞ്ജു

IPL 2024: സഞ്ജുവിന് ഇന്ന് വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു, പക്ഷെ, ഹൃദയവിശാലതയുള്ള അദ്ദേഹം അത് ചെയ്തില്ല

IPL 2024: സഞ്ജുവില്‍നിന്ന് സാധാരണ കാണാറില്ലാത്ത പ്രതികരണം, ആ അലറിവിളിയില്‍ എല്ലാം ഉണ്ട്

യുവാക്കള്‍ തമ്മില്‍ അടിപിടി, കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍