21കാരന്‍ വിദ്യാര്‍ത്ഥിയെ ഗൂഗിള്‍ പണിക്കെടുത്തു; ശമ്പളം 1.2 കോടി രൂപ!

ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങി ടെക്ക് ഭീമന്മാരുടെ കമ്പനികളില്‍ ജോലി ലഭിക്കാന്‍ ഐഐടിയിലോ ഐഐമ്മിലോ പഠിക്കണമെന്ന് കരുതുന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റിയിരിക്കുന്നു. എവിടെ പഠിക്കുന്നു എന്നല്ല എന്ത് പഠിച്ചു എന്നാണ് നിങ്ങള്‍ സ്വപ്‌നം കാണുന്ന ടെക്ക് വമ്പന്‍മാര്‍ ജോലിക്കെടുക്കുമ്പോള്‍ നോക്കുന്നത്. അതിന് ഒരു ഉദാഹരണമാണിപ്പോള്‍ മാധ്യമ ശ്രദ്ധ നേടിയിരിക്കുന്നത്.

മുംബൈ സ്വദേശി അബ്ദുള്ള ഖാന്‍ എന്ന 21 കാരന്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ ഗൂഗിള്‍ ജോലിക്കെടുത്തത് പ്രതിവര്‍ഷം 1.2 കോടി രൂപ ശമ്പളത്തിനാണ്. അതായത് പ്രതിമാസം 12 ലക്ഷം രൂപ ശമ്പളത്തിന്. ഗൂഗിളിന്റെ ലണ്ടന്‍ ഓഫീസില്‍ അടുത്ത സെപ്റ്റംബറില്‍ ഖാന്‍ ജോലിക്ക് കയറും.

മഹാരാഷ്ട്രയിലെ ശ്രീ എല്‍ആര്‍ തിവാരി എഞ്ചിനീയറിങ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് അബ്ദുള്ള ഖാന്‍. പ്രോഗ്രാമിങ് മത്സരങ്ങള്‍ നടത്തുന്ന ഒരു വെബ്‌സൈറ്റില്‍ അബ്ദുള്ള ഖാന്റെ പ്രൊഫൈല്‍ കണ്ടാണ് ഗൂഗിള്‍ അദ്ദേഹത്തെ ഇന്റര്‍വ്യൂവിന് ക്ഷണിക്കുന്നത്. കംപ്യൂട്ടര്‍ സയന്‍സില്‍ മിടുക്കനായ അബ്ദുള്ള ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിന് ശേഷം ഫൈനല്‍ ഇന്റര്‍വ്യൂവിനായി ഈ മാസം ആദ്യമാണ് ഗൂഗിളിന്റെ ലണ്ടനിലെ ഓഫീസില്‍ എത്തിയത്. തുടര്‍ന്ന് സിലക്ഷന്‍ ലഭിക്കുകയായിരുന്നു.

കോഡിങ്ങില്‍ അഗ്രഗണ്യനായ അബ്ദുള്ളയ്ക്ക് അടിസ്ഥാന ശമ്പളമായി 60000 പൗണ്ട് (54.5 ലക്ഷം) 15 ശതമാനം ബോണസും 58.5 ലക്ഷം രൂപയുടെ നാല് വര്‍ഷത്തേക്കുള്ള സ്റ്റോക്ക് ഓപ്ഷനുമായിരിക്കും ലഭിക്കുക. രസത്തിന് വേണ്ടിയാണ് ആ വെബ്‌സൈറ്റില്‍ കോഡിങ് നടത്താറുള്ളതെന്നും ഗൂഗിള്‍ ജോലി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അബ്ദുള്ള വ്യക്തമാക്കി.

Latest Stories

വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടലിന്റെ വക്കിലോ? കുടിശിക എഴുതി തള്ളിയില്ലെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്ന് കമ്പനി സിഇഒ

കോഴിക്കോട് ആയുധങ്ങളുമായെത്തി വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇന്ത്യയ്ക്ക് എത്ര യുദ്ധ വിമാനങ്ങള്‍ നഷ്ടപ്പെട്ടു? സൈനിക നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റകരം; കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

പാകിസ്ഥാന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; പ്രമുഖ യൂട്യൂബര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

മെസിയും സംഘവും നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കായികമന്ത്രി; സ്‌പോണ്‍സര്‍മാര്‍ പണമടയ്ക്കുമെന്ന പ്രത്യാശയുമായി വി അബ്ദുറഹ്‌മാന്‍

കേന്ദ്രത്തോട് വിയോജിപ്പുണ്ട്, സര്‍വകക്ഷി സംഘത്തില്‍ സിപിഎമ്മും ഭാഗമാകും; ദേശീയ താത്പര്യമാണ് പ്രധാനമെന്ന് എംഎ ബേബി

ഇനി ഇലക്ട്രിക് ബുള്ളറ്റും! ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്

രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി; മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി

പേരിലും പോസ്റ്ററിലും നിഗൂഢത ഒളിപ്പിച്ച ‘ഡീയസ് ഈറേ’

തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍ അഴിമതി; ഗുജറാത്ത് കൃഷിവകുപ്പ് മന്ത്രിയുടെ മകന്‍ അറസ്റ്റില്‍