ഇന്ത്യയിലെ മികച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ ആരൊക്കെ ? ബെറ്റര്‍ ഇന്ത്യാ പട്ടികയില്‍ കളക്ടര്‍ ബ്രോയും കണ്ണൂര്‍ കളക്ടറും

ഇന്ത്യയിലെ മികച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കിയിരിക്കുകയാണ് ദ് ബെറ്റര്‍ ഇന്ത്യ എന്ന സ്വതന്ത്ര വെബ്‌സൈറ്റ്. പുതിയ ആശയങ്ങളുമായി ആത്മസമര്‍പ്പണത്തോടെ ജോലിചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇന്ത്യയെ മാറ്റത്തിന്റെ പാതയില്‍ നയിക്കുകയാണെന്ന് ബെറ്റര്‍ ഇന്ത്യ അവരുടെ പട്ടികയില്‍ പറയുന്നു.

ടോപ് 10 ഐഎഎസ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത് എന്‍ നായരാണ് ആദ്യം. കോഴിക്കോട് കളക്ടറായിരിക്കെ പൂര്‍ത്തിയാക്കിയ പദ്ധതികളുടെ പേരിലാണ് കളക്ടര്‍ ബ്രോ എന്ന് വിളിപ്പേരുള്ള പ്രശാന്തിനെ ബെറ്റര്‍ ഇന്ത്യ ഒന്നാമത് ആക്കിയിരിക്കുന്നത്.

പ്രശാന്ത് നടപ്പാക്കിയ, കംപാഷനേറ്റ് കോഴിക്കോട്, ഓപ്പറേഷന്‍ സുലൈമാനി, തേരേ മേരെ ബീച്ച് മേം, യോ അപ്പൂപ്പാ തുടങ്ങിയ ജനോപകാര പദ്ധതികളെക്കുറിച്ച് കുറിപ്പില്‍ പരാമര്‍ശമുണ്ട്.

കണ്ണൂര്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലിയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അഞ്ച് മാസം കൊണ്ട് കണ്ണൂരിനെ പ്ലാസ്റ്റിക് ഫ്രീ ജില്ലയായി പ്രഖ്യാപിക്കാനുള്ള പദ്ധതിക്ക് മേല്‍നോട്ടം വഹിച്ചതാണ് മീര്‍ മുഹമ്മദിന് സഹായകരമായത്. ഹാന്‍ഡ്‌ലൂം ഉത്പന്നങ്ങള്‍ക്ക് പ്രചാരണം നല്‍കിയതും കൈത്തറിക്ക് ഉണര്‍വ് നല്‍കിയതും മീറിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു.

ഒഡീഷയിലെ ന്യുവാപഡ ജില്ലാ കളക്ടര്‍ പോമോ ടുഡു, രാജസ്ഥാനില്‍നിന്നുള്ള സുരേന്ദ്രസിംഗ് സോളങ്കി, മധ്യപ്രദേശില്‍നിന്നുള്ള പരികപന്‍ഡ്‌ല നരഹരി, തെലങ്കാനയില്‍നിന്നുള്ള ഭാരതി ഹൊള്ളിക്കേരി, ആന്ധ്രാപ്രദേശില്‍നിന്നുള്ള പി.എസ്. പ്രദ്യുംനാ, ഛത്തീസ്ഗഡില്‍നിന്നുള്ള സൗരഭ് കുമാര്‍, തെലങ്കാനയില്‍നിന്നുള്ള റൊണാള്‍ഡ് റോസ്, തമിഴ്‌നാട്ടില്‍നിന്നുള്ള രോഹിണി ആര്‍. ഭജിബാക്ക്രെ എന്നിവരും പട്ടികയിലുണ്ട്.

Latest Stories

ഐപിഎല്‍ 2024 ലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡി?; തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം

കൊറോണയില്‍ മനുഷ്യരെ ഗിനിപ്പന്നികളാക്കി; കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു, പ്ലേറ്റ്ലെറ്റ് എണ്ണം കുറയുന്നു; തെറ്റുകള്‍ സമ്മതിച്ച് കമ്പനി

'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍