സോണി. എം. ഭട്ടതിരിപ്പാടിന്റെ തിരോധാനം, പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇടപെടുന്നു

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇന്ത്യാവിഷന്‍ ഡെപ്യുട്ടി ന്യൂസ് എഡിറ്റര്‍ സോണി എം. ഭട്ടതിരിപ്പാടിന്റെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്  ഗോവന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

. 2008ല്‍ ഗോവ ചലച്ചിത്രമേള റിപ്പോര്‍ട്ട് ചെയ്ത് മടങ്ങവേയാണ് സോണി ഭട്ടതിരിയെ കാണാതാവുന്നത്. ണാതായത്.ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഗോപാലകൃഷ്ണന്‍ എന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച പരാതിയിന്മേലാണ് അടിയന്തിര ഇടപെടല്‍. ഇന്‍ഡ്യാവിഷന്‍ റിപ്പോര്‍ട്ടറായി ഗോവ ഫിലിം ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് ചെയ്തു മടങ്ങി വരും വഴി 2008, ഡിസംബര്‍ എട്ടാം തീയതിയാണ് സോണി ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷനായത്. സോണി, മംഗലാപുരത്ത് ഇറങ്ങി മൂകാംബികയിലോ, കുടജാദ്രിയിലോ പോയിരിക്കാമെന്നാണ് വീട്ടുകാര്‍ വിചാരിച്ചത്.

കാണാതായപ്പോള്‍ ഭാര്യ ഡോ.സീമ പോലീസില്‍ പരാതി നല്‍കി. പക്ഷേ അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ല. മംഗലാപുരത്തിടത്ത് വച്ചാണ് സോണിയുടെ മൊബൈല്‍ നിശബ്ദമായതെന്ന് പോലീസ് പറയുന്നു. വിശദമായ അന്വേഷണം നടത്തിയ ശേഷം പരാതിക്കാരനായ രഞ്ജിത്തിനേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയിക്കാനാണ് പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ