റിപ്പബ്‌ളിക് ടിവിയോട് ഇറങ്ങി പോകാന്‍ ജിഗ്നേഷ് മെവാനി; സൗകര്യമില്ലെന്ന് മറുപടി നല്‍കി മാധ്യമപ്രവര്‍ത്തകര്‍; 'പറ്റില്ലെങ്കില്‍ താങ്കള്‍ ഇറങ്ങിപൊയ്‌ക്കോളു'

ജിഗ്നേഷ് മേവാനി എംഎല്‍എയുടെ വാര്‍ത്താ സമ്മേളനം ചെന്നൈയിലെ മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്ക്കരിച്ചു. ഇതേ തുടര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്താതെ ജിഗ്നേഷ് ഇറങ്ങി പോയി. റിപ്പബ്‌ളിക് ടീവിയുടെ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോള്‍ മൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതാണ് മറ്റ് മാധ്യമ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

ചെന്നൈയിലെ ഖെയ്ദ് ഇ മിലാത് ഇന്റര്‍നാഷ്ണല്‍ അക്കാദമി ഓഫ് മീഡിയ സ്റ്റഡീസില്‍ പ്രഭാഷണം നടത്താന്‍ എത്തിയതായിരുന്നു ജിഗ്നേഷ് മെവാനി. എന്നാല്‍ ഇതൊരു ജനറല്‍ ബൈറ്റ് മാത്രമാണല്ലോ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ ഒന്നുമല്ലല്ലോ താങ്കള്‍ കൂള്‍ ഡൗണ്‍ ആകു എന്ന് പറഞ്ഞ് മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും റിപ്പബ്‌ളിക് ടിവിയോട് സംസാരിക്കില്ല എന്നത് തന്റെ നിലപാടാണെന്ന് കടുംപിടുത്തം പിടിക്കുകയായിരുന്നു.

മെവാനി അയന്നില്ലെന്ന് കണ്ടപ്പോള്‍ ഈ വാര്‍ത്താ സമ്മേളനത്തിന് ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും താങ്കള്‍ക്ക് ഇറങ്ങി പോകാമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടര്‍ പറഞ്ഞു. മറ്റ് മാധ്യമ പ്രവര്‍ത്തകരും പിന്തുണ നല്‍കിയതോടെ മെവാനി മുറിയില്‍നിന്ന് ഇറങ്ങി പോകുകയായിരുന്നു.

നേരത്തെ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിന് ശ്രമിച്ച റിപ്പബ്‌ളിക് ടിവി മാധ്യമപ്രവര്‍ത്തകരെ പല അവസരങ്ങളിലും രാഷ്ട്രീയക്കാര്‍ ഇറക്കി വിട്ടിട്ടുണ്ട്. റിപ്പബ്‌ളിക് ടിവിയോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. എന്നാല്‍, ഒരു പൊതു പത്രസമ്മേളനത്തിനിടെ ഇത്തരത്തിലൊരു സംഭവം ആദ്യമായിട്ടാണ്.

Latest Stories

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ