ചരിത്രത്തിലാദ്യമായി തമോഗര്‍ത്തത്തിന്റെ ശബ്ദം പിടിച്ചെടുത്ത്  നാസ

തമോഗര്‍ത്തത്തിന്റെ ശബ്ദം പിടിച്ചെടുത്തു എന്ന ശ്രദ്ധേയ നേട്ടവുമായി രംഗത്തെത്തിയിരിക്കുകയാണ് നാസ. ബഹിരാകാശത്തിലെ പ്രതിഭാസങ്ങള്‍ എക്സ്-റേ രൂപത്തില്‍ പുറപ്പെടുവിച്ച എക്കോയാണ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. 2003ല്‍ നാസയുടെ ചന്ദ്രാ- എക്സ്-റേ എന്ന നിരീക്ഷണാലയമാണ് പെര്‍സിയസ് ഗാലക്സി ക്ലസ്റ്റര്‍ കണ്ടെത്തിയത്. 2022ലെ നാസയുടെ ബ്ലാക്ക് ഹോള്‍ വീക്കില്‍ വിവരങ്ങളെ മനുഷ്യര്‍ക്ക് ശ്രവണയോഗ്യമായ ശബ്ദമാക്കി മാറ്റിയിരുന്നു.
‘ ബഹിരാകാശത്ത് നിന്നും യാതൊരു ശബ്ദങ്ങളും ഉണ്ടാകില്ല എന്നത് പൊതുവായി നിലനില്‍ക്കുന്ന ഒരു മിഥ്യാ ധാരണയാണ്. ഒട്ടുമിക്കവയിലും ശബ്ദത്തെ കടത്തിവിടാനുള്ള വാക്വം ഇല്ലാത്തതിനാലാണ് ആ വാദങ്ങള്‍ നിലനില്‍ക്കുന്നത്. എന്നാല്‍ ചില ഗാലക്സി ക്ലസ്റ്ററുകളില്‍ അനേകം ഗാലക്സികളെ പൊതിഞ്ഞു നില്‍ക്കുന്ന വാതകങ്ങള്‍ ഉള്ളതിനാല്‍ ചെറിയ തോതില്‍ ശബ്ദമാത്രകളുണ്ടാകുന്നു.’ നാസ വിശദീകരിച്ചു.   2019ലെ ഇവന്റ് ഹോറിസോണ്‍ പ്രോജക്ട് പുറത്ത് വിട്ട ചിത്രങ്ങളിലൂടെയാണ് തമോഗര്‍ത്തങ്ങള്‍ ഇത്രയും ഖ്യാതി നേടിയത്. ഇപ്പോഴുണ്ടായിരിക്കുന്ന സോണിഫിക്കേഷന്‍ ഇതുവരെയുണ്ടായവയെപോലെ അല്ലെന്നും നാസ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ശബ്ദ തരംഗങ്ങള്‍ റേഡിയല്‍ ദിശകളില്‍ നിന്നും അതായത, മധ്യഭാഗത്ത് നിന്നുമായിരുന്നു പുറത്ത് വന്നത്. തമോഗര്‍ത്തത്തിന്റ അകക്കാമ്പിന് പുറമേ, ക്ഷീരപഥത്തില്‍ ദശലക്ഷക്കണക്കിന് നക്ഷത്ര തമോഗര്‍ത്തങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

Latest Stories

IPL 2024: ഈ ടൂർണമെന്റിലെ ഏറ്റവും മോശം ടീം അവരുടെ, ആശയക്കുഴപ്പത്തിലായതുപോലെ അവന്മാർ ദുരന്തമായി നിൽക്കുന്നു: ഗ്രെയിം സ്മിത്ത്

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം