ഇനി മാലിന്യത്തില്‍ നിന്ന് തുണിത്തരങ്ങളും 

ഒരു ഭാഗത്ത് ഭക്ഷ്യോത്പാദനത്തിന്റെ മൂന്നിലൊരു ഭാഗം ഉപയോഗിക്കുന്നതിന് മുമ്പ് തന്നെ പാഴാക്കി കളയുന്നു. മറ്റൊരു ഭാഗത്ത് പാഴാക്കുന്ന ഭക്ഷണത്തില്‍ നിന്നും 8-9 % വരെ ഹരിതഗൃഹ വാതകം ഉണ്ടാകുന്നു എന്ന് ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ റിപ്പോര്‍ട്ടും. 2014 മുതല്‍ പട്ടിണി കൂടി വരുന്നു എന്നാണ് കണക്കുകള്‍.  ഭക്ഷണത്തിന്റെ ഉപയോഗത്തില്‍ ആര്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കേണ്ട ആവശ്യം അധികമില്ലെങ്കിലും ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും ഭക്ഷ്യമാലിന്യം വലിയ പ്രശ്നമായി തന്നെ തുടരുകയാണ്.

ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ഫാഷന്‍ ആസെസ്സെറീസ് ഡിസൈന്‍മാര്‍ എന്തെങ്കിലും ചെയ്യണം എന്ന രീതിയില്‍ മുന്നോട്ട് വന്നിരിക്കുന്നത്. പരിസ്ഥിതി ബോധമുണ്ടാക്കുന്ന, രാജ്യാന്തര തലത്തിലും ശ്രദ്ധ പിടിച്ച് പറ്റുന്ന വിധത്തില്‍ ഡിസൈന്‍ ചെയ്ത് മുന്നോട്ടു കൊണ്ടു പോകാന്‍ അവര്‍ ഉദ്ദേശമിട്ടു. സര്‍ഗാത്മകമായി ചിന്തിച്ച് മാലിന്യത്തില്‍ നിന്നും തുണിത്തരങ്ങളുണ്ടാക്കാമെന്ന ചിന്ത, ഫാഷന്‍ ലോകത്തെ പ്രകൃതിദത്തവും ഭാവിയുള്ളതുമായ പുതിയൊരു ആശയത്തിനാണ് തുടക്കമിടുന്നത്.

‘ കാര്‍ഷിക മാലിന്യങ്ങളും ജൈവാംശമടങ്ങിയ മാലിന്യങ്ങളുമടക്കം പുനരുപയോഗിക്കാവുന്ന മാലിന്യങ്ങളെല്ലാം നമ്മള്‍ വര്‍ഷങ്ങളായി പാഴാക്കികൊണ്ടിരിക്കുകയായിരുന്നു. അവ കളയുമ്പോഴുണ്ടാകുന്നത് സാമ്പത്തിക നഷ്ടം മാത്രമല്ല, വായു മലിനീകരണമടക്കമുള്ള ഒരുപാട് മാരക പ്രശ്നങ്ങളുമാണ്. അതുകൊണ്ട് മാലിന്യങ്ങള്‍ സമാന്തരമായ മാര്‍ഗങ്ങളുപയോഗിച്ച് ജൈവ ഇന്ധനമോ വാതകമോ ആക്കി മാറ്റാവുന്നതാണ്.’ ആള്‍ട്ട് മാറ്റ് കമ്പനിയുടെ സ്ഥാപക ശിഖാ ഷാ പറഞ്ഞു. ഇന്നത്തെ മാലിന്യം നാളത്തെ തുണിത്തരങ്ങള്‍ എന്നാണ് അവര്‍ പറഞ്ഞ് വെക്കുന്നത്്്.

Latest Stories

"എല്ലാ ഗ്രൗണ്ടിൽ നിന്നും എനിക്ക് ഒരു കാമുകിയെ കിട്ടുമെന്ന് ധോണി കരുതി"; രസകരമായ സംഭവം വെളിപ്പെടുത്തി ശ്രീശാന്ത്

കൊച്ചിയില്‍ ഐ സി എല്‍ ഫിന്‍കോര്‍പ് പുതിയ കോര്‍പ്പറേറ്റ് ഓഫീസ് അനക്‌സ് തുറക്കുന്നു; ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിര്‍വ്വഹിക്കും

Asia Cup 2025: ഇന്ത്യൻ ടീം പ്രഖ്യാപനത്തിനുള്ള തിയതി കുറിക്കപ്പെട്ടു, സൂപ്പർ താരം ടീമിൽ ഇടം നേടാൻ സാധ്യതയില്ല

ചരിത്രമെഴുതി താരസംഘടന; ശ്വേത മേനോൻ AMMA പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

"എന്നെ ടീമിൽനിന്നും ഒഴിവാക്കിയത് ധോണി"; ഗാരി കിർസ്റ്റന്റെ സംഭാഷണം വെളിപ്പെടുത്തി ഇർഫാൻ പത്താൻ

ധർമസ്ഥലയിൽ കുഴിച്ചിട്ടവരുടെ കൂട്ടത്തിൽ മലയാളി യുവതിയും; വീണ്ടും വെളിപ്പെടുത്തൽ നടത്തി മുൻ ശുചീകരണതൊഴിലാളി

'ഇടവേളകളില്ലാതെ പ്രകടനം നടത്തുക എന്നത് ബുദ്ധിമുട്ടാണ്'; ബുംറയുടെ ജോലിഭാര തന്ത്രത്തെ ന്യായീകരിച്ച് ഭുവനേശ്വർ കുമാർ

'ഗാന്ധിക്ക് മുകളിൽ സവര്‍ക്കര്‍'; പെട്രോളിയം മന്ത്രാലയത്തിന്‍റെ സ്വാതന്ത്ര്യ ദിന പോസ്റ്റർ വിവാ​​ദത്തിൽ

“ധോണി എന്നെ ടീമിൽ നിന്ന് ഒഴിവാക്കി”; ഏകദിനത്തിൽ നിന്ന് നേരത്തെ വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചത് വെളിപ്പെടുത്തി സെവാഗ്

'ആരും 'അമ്മ' വിട്ടുപോയിട്ടില്ല, എല്ലാവരും ചേർന്ന് നല്ല ഭരണം കാഴ്ചവയ്ക്കും'; വോട്ട് രേഖപ്പെടുത്തി മോഹൻലാൽ