ലോകം മുഴുവനും ആഘോഷിക്കുന്ന 'വനിതാ ദിനം'; കൈപിടിച്ച് ഗൂഗിളും...

ഇന്ന് മാർച്ച് 8, അന്താരാഷ്ട്ര വനിതാ ദിനം… ലോകത്തിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം പകുതിയോളം വരുന്ന സ്ത്രീകളുടെ അവകാശങ്ങളും നേട്ടങ്ങളും അടയാളപ്പെടുത്തുന്ന ദിവസം. ലോകത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെയുള്ള രാജ്യങ്ങൾ സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നേട്ടങ്ങൾ ആഘോഷിക്കുന്നതിനാണ് ആഗോളതലത്തിൽ ഈ ദിനം ആചരിക്കുന്നത്. സ്ത്രീകളുമായി ബന്ധപ്പെട്ട എല്ലാത്തരം ഹാഷ്‌ടാഗുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്ന്. എല്ലാ മേഖലകളിലും സ്ത്രീകൾക്കായി പ്രത്യേക ആഘോഷങ്ങളും നടക്കും.

എല്ലാ വർഷവും മാർച്ച് എട്ടിന് ആചരിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനത്തിന് ലിംഗസമത്വത്തിനായുള്ള പോരാട്ടത്തിൽ സമ്പന്നമായ ഒരു ചരിത്രവും അഗാധമായ പ്രാധാന്യവുമുണ്ട്. 1900 ന്റെ തുടക്കത്തിൽ ന്യൂയോർക്ക് നഗരത്തിലെ സ്ത്രീകൾ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, കുറഞ്ഞ സമയം, മെച്ചപ്പെട്ട വേതനം, വോട്ടവകാശം എന്നിവ ആവശ്യപ്പെട്ട് തെരുവിൽ ഇറങ്ങിയത് മുതലാണ് വനിതാ ദിനത്തിന്റെ ചരിത്രം പുറത്തറിഞ്ഞു തുടങ്ങുന്നത് എന്ന് വേണമെങ്കിൽ പറയാം. എന്നാൽ അതിനും എത്രയോ മുൻപ് തന്നെ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ ആരംഭിച്ചിരുന്നു. 1857 മാർച്ച് എട്ടിന് ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാ ദിനത്തിന് തുടക്കമിട്ടത്.

തുണിമില്ലുകളിൽ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച് കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കാനും മുതലാളിത്തത്തിനും എതിരെ വോട്ട് ചെയ്യാനുമുള്ള അവകാശത്തിനു വേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് പിന്നീട് ചരിത്രത്തിന്റെ തന്നെ ഭാഗമാവുകയായിരുന്നു. ഈ സമരാഗ്നി ലോകമാകെ പടരാൻ പിന്നീട് ഒട്ടും താമസമുണ്ടായില്ല. അമേരിക്കയിൽ ഉടനീളം ഒരു ഏകീകൃത ആഘോഷത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട് 1909 ലാണ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്ക ആദ്യത്തെ ദേശീയ വനിതാ ദിനം പ്രഖ്യാപിച്ചത്.

1909 ഫെബ്രുവരി 28 ന് അമേരിക്കയിൽ തെരേസ മൽക്കീൽ, ഐറ, സലാസർ എന്നീ വനിതകളുടെ നേതൃത്വത്തിലാണ് ആദ്യമായി വനിതാ ദിനം ആചരിക്കപ്പെട്ടത്. അടുത്ത വർഷം തൊട്ട് പിന്നീട് അങ്ങോട്ട് ഫെബ്രുവരിയിലെ അവസാന ഞായറാഴ്ച സ്ത്രീകൾ ഈ ദിനം ആഘോഷിച്ചു പോന്നു. 1913 ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച അന്താരാഷ്ട്ര വനിതാ ദിനമായി ഔദ്യോഗികമായി നിയോഗിക്കപ്പെടുന്നത് വരെ ഫെബ്രുവരിയിലെ അവസാന ഞായറാഴ്ചയായിരുന്നു വനിതാ ദിനം ആഘോഷിച്ചിരുന്നത്.

19താം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും ന്യൂയോർക്കിൽ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ വനിതകളുടെ ഓർമ്മയ്ക്ക് വേണ്ടിയായിരുന്നു വനിതാ ദിനാചരണം. 1975 ലാണ് ഐക്യരാഷ്ട്രസഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്. ആദ്യകാലത്ത് സോഷ്യലിസ്റ്റുകളുടെ ഒരു പരിപാടിയായി രൂപംകൊണ്ട ഇത് ഇന്ന് രാഷ്ട്രീയ ഭേദമന്യേ ഒട്ടുമിക്ക രാജ്യങ്ങളിലെയും ഔദ്യോഗിക പരിപാടിയായി വളരുകയായിരുന്നു. ലിംഗസമത്വത്തിനായുള്ള പോരാട്ടത്തിൽ കൈവരിച്ച പുരോഗതിയുടെ ഓർമ്മപ്പെടുത്തലായി അന്താരാഷ്ട്ര വനിതാ ദിനം ഇന്നും ഓർമ്മിക്കുന്നു. വിവിധ സാമൂഹിക സാമ്പത്തിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങൾ തിരിച്ചറിയുന്നതിനും ആഘോഷിക്കുന്നതിനുമായുള്ള ഒരു ദിവസമായാണ് അന്താരാഷ്ട്ര വനിതാ ദിനത്തെ കണക്കാക്കുന്നത്.

ലിംഗസമത്വം കൈവരിക്കുന്നതിന് വേഗത്തിലും നിർണ്ണായകമായും പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ‘Accelerate Action‘ എന്നതാണ് ഈ വർഷത്തെ വനിതാ ദിന തീം. ഇവയെ കൂടാതെ, 2025ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം തുടങ്ങിയ മേഖലകളിലെ സ്ത്രീകളുടെ വിപ്ലവകരമായ നേട്ടങ്ങളെ ആദരിച്ചുകൊണ്ടാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൽ പ്രത്യക്ഷപ്പെട്ടത്. ബഹിരാകാശ പര്യവേക്ഷണം, പുരാവസ്തുശാസ്ത്രം, ലബോറട്ടറി ഗവേഷണം തുടങ്ങിയ മേഖലകളിൽ വിപ്ലവം സൃഷ്ടിച്ച വനിതകളുടെ സംഭാവനകൾ ഈ കലാസൃഷ്ടികൾ എടുത്തു കാണിക്കുന്നു.

Latest Stories

അറബിക്കടലിന് മുകളിൽ പുതിയ ന്യൂനമർദം; കേരളത്തിൽ 5 ദിവസം കൂടി മഴ തുടരും, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

മുല്ലപ്പെരിയാർ 136 അടി തൊട്ടു; രാവിലെ 10 മണിക്ക് ഡാം തുറക്കും, പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം

മലപ്പുറത്ത് ഒരു വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചു; അക്യുപങ്ചര്‍ ചികിത്സ നടത്തുന്ന മാതാപിതാക്കള്‍ക്കെതിരെ കേസ്; വീട്ടില്‍ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പും നല്‍കിയില്ല

മതസംഘടനകള്‍ക്ക് അഭിപ്രായം പറയാം, ആജ്ഞാപിക്കാന്‍ പുറപ്പെടരുത്; മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തില്‍ മതം വിദ്യാഭ്യാസത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് സിപിഎം

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും, രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട്

രാജസ്ഥാനായി ഉഴപ്പിയെങ്കിലും അമേരിക്കൻ ലീ​ഗിൽ മിന്നൽ ഫിനിഷിങ്ങുമായി ഹെറ്റ്മെയർ, എന്നാലും ഇത് ഞങ്ങളോട് വേണ്ടായിരുന്നുവെന്ന് ആർആർ ഫാൻസ്

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, 50 കി.മി വേഗതയിൽ കാറ്റും, വിവിധ ജില്ലകളിൽ ഇന്നും ഓറഞ്ച്, യെല്ലോ അലർട്ടുകൾ

ഉത്തരേന്ത്യക്കാർ തമിഴ് പഠിക്കട്ടെ, ഹിന്ദി ആരുടേയും ശത്രുവല്ലെന്ന അമിത് ഷായുടെ പരാമർശത്തിന് മറുപടിയുമായി കനിമൊഴി

രണ്ടാം ടെസ്റ്റിൽ ജയ്സ്വാളിനെ കാത്തിരിക്കുന്നത് അപൂർവ്വ നേട്ടം, അങ്ങനെ സംഭവിച്ചാൽ 49 വർഷം പഴക്കമുളള റെക്കോഡ് താരത്തിന് സ്വന്തം

പുഷ്പയിലെ ഐറ്റം ഡാൻസിന് ശേഷം ശ്രീലീല പ്രതിഫലം വർധിപ്പിച്ചു? ചർച്ചയായി നടിയുടെ പ്രതിഫലത്തുക..