സൗദിയും ഇറാനും പോര് മുറുകുന്നു;മൂന്നാം ലോക മഹായുദ്ധത്തിന് മുന്നറിയിപ്പെന്ന് വിദേശ മാധ്യമങ്ങള്‍

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളായ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. കഴിഞ്ഞ ദിവസം സൗദി തലസ്ഥാനമായ റിയാദിലേക്ക് യമിനില്‍ നിന്നുള്ള ഹൂതികള്‍ മിസൈല്‍ തൊടുത്തതോടെ ഇറാനുമായുള്ള സൗദിയുടെ ബന്ധത്തിന് കൂടുതല്‍ വിള്ളലുകള്‍ വന്നതയാണ് മിഡില്‍ ഈസ്റ്റ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഹൂതി വിമതര്‍ക്ക് ആയുധങ്ങളടക്കമുള്ളവ എത്തിച്ചു നല്‍കുന്നത് ഇറാന്‍ സൈന്യമാണെന്നാണ് സൗദി  ആരോപിക്കുന്നത്. ഇതിനെതിരേ നേരത്തെ സൗദി ശബ്ദമുയര്‍ത്തിയിരുന്നു.

കഴിഞ്ഞ ദിവസം സൗദി രാജാവിന്റെ ഔദ്യോഗിക വസതികളില്‍ ഒന്നായ അമാമ കൊട്ടാരത്തിലേക്കാണ്  ഹൂതി വിമതര്‍ ബാലിസ്റ്റിക്ക് മിസൈല്‍ തൊടുത്തത്. ആക്രമണ നീക്കത്തെ സൗദി സൈന്യം തകര്‍ത്തുവെങ്കിലും ഇറാനുമായുള്ള സൗദിയുടെ ബന്ധം ഇതോടെ കൂടുതല്‍ വഷളായി.

അതേസമയം, യമനില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന സൗദിയുടെ നിലപാടാണ് ഇറാനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് നീങ്ങുകയാണെന്നാണ് വിലയിരുത്തലുകള്‍. മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കിടയില്‍ ഉയരുന്ന അസ്വാരസങ്ങള്‍ പരിഹരിക്കുന്നത് മൂന്നാമതൊരു രാജ്യത്തിന്റെ സേവനമുണ്ടായിരുന്നു. നയതന്ത്ര ബന്ധം പുലര്‍ത്തുന്നതില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും നിര്‍ണായകമായിരുന്ന ആ ഒരു രാജ്യത്തിന്റെ സഹായം ഇപ്പോഴില്ല. അമേരിക്കയും റഷ്യയുമായിരുന്നു ആദ്യമെങ്കില്‍ പിന്നീട് അമേരിക്ക മാത്രമാവുകയും ഇപ്പോള്‍ അമേരിക്കയും ഇല്ലാതായ അവസ്ഥയാണെന്നാണ് സൂചന.

ഇരു രാജ്യങ്ങളെയും രമ്യതയിലാക്കാനുള്ള ശ്രമങ്ങള്‍ ഏകദേശം അവസാനിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ മിഡില്‍ ഈസ്റ്റിനെ മൊത്തം ബാധിക്കുമെന്നും യുദ്ധം പൊട്ടിപ്പുറപ്പെട്ട് ലോകം രണ്ട് ചേരിയിലാകുമെന്നുമാണ് വിദേശ മാധ്യമങ്ങള്‍ നിരത്തുന്നത്.

സൗദിയില്‍ ഇറാന്‍ നടത്തുന്ന നിഴല്‍ യുദ്ധമാണ് ഹൂതി റിബലുകളുടെ ആക്രമണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യമന്‍ മുന്‍ നേതാവ് അലി അബ്ദുള്ള സലേഹിന്റെ മരണത്തോടുകൂടിയാണ് ഇറാനും സൗദിയും തമ്മിലുള്ള പോര് മൂര്‍ച്ചിച്ചത്.

Latest Stories

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍