പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത: നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ്

എയര്‍ ഇന്ത്യ, സൗദി അറേബ്യ പ്രൈവറ്റ് ബജറ്റ് എയര്‍ലൈനായ ഫ്ളൈ നാസ എന്നിവ ടിക്കറ്റ് നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യ ഫസ്റ്റ് ക്ലാസ്, ഇക്കണോമി ക്ലാസുകള്‍ക്ക് റിയാദില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കാണ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

റിയാദില്‍ നിന്ന് മുംബൈ, ഡല്‍ഹി, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ നിരക്കിളവ് പ്രഖ്യാപിച്ചത്. കൊച്ചിയിലേക്ക് നികുതി കൂടാതെ റിട്ടേണ്‍ ടിക്കറ്റിന് 750 റിയാലാണ് ഇക്കണോമി ക്ലാസിനുളള നിരക്ക്.

ഫസ്റ്റ് ക്ലാസിന് ഇത് 1310 റിയാലാണ്. ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 50 കിലോ ലഗേജും ഇക്കണോമിക്ക് 40 കിലോ ലഗേജും അനുവദിക്കും. 2018 മാര്‍ച്ച് 31 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യമെന്നും എയര്‍ ഇന്ത്യ റിയാദില്‍ അറിയിച്ചു.

ഫ്ളൈ നാസ് ആഭ്യന്തര യാത്രകള്‍ക്ക് ഒരു റിയാല്‍ നിരക്കില്‍ ടിക്കറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്രകള്‍ക്ക് 199 റിയാല്‍ മുതലാണ് ഓഫര്‍ നിരക്ക്. ഈ മാസം 31 വരെ ടിക്കറ്റ് പര്‍ചേസ് ചെയ്യുന്നവര്‍ക്ക് അടുത്ത വര്‍ഷം ഏപ്രില്‍ 30 വരെ യാത്ര ചെയ്യുന്നതിന് അവസരം ലഭിക്കും.

Latest Stories

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ