ഈ ഗ്രാമത്തിൽ വൃത്തി അൽപം കൂടുതലാണ്.. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഇന്ത്യയിൽ?

മേഘാലയയിലെ തലസ്ഥാന നഗരമായ ഷില്ലോങ്ങിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെ കിഴക്കൻ ഖാസി കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ‘ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം’. അതാണ് മൗലിനോങ് ! ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം… ഏകദേശം 100 വീടുകളുള്ള ഈ ചെറിയ ഗ്രാമം ശുചിത്വം, പരിസ്ഥിതി അവബോധം, സുസ്ഥിരമായ ജീവിതരീതികൾ എന്നിവയാൽ ആഗോള ശ്രദ്ധ നേടിയിട്ടുള്ള ഒരു സ്ഥലം കൂടിയാണിത്.

ഈ ഗ്രാമത്തിൽ താമസിക്കുന്നവർ സ്വന്തം വീടും പരിസരവും മാത്രമല്ല റോഡുകളും ഗ്രാമത്തിലെ ഓരോ ഇടങ്ങളും വൃത്തിയായി സൂക്ഷിക്കാറുണ്ട്. എല്ലാ വീടുകളിലും മുളകൊണ്ടുള്ള ഒരു ചവറ്റുകുട്ടയുണ്ടാകും. മാലിന്യം തള്ളുന്നത് കർശനമായി ഒഴിവാക്കുന്നു. ഗ്രാമത്തിലെ മിക്ക കെട്ടിടങ്ങളും മുള കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വീടുകളിലും തടികൊണ്ടും മുളകൊണ്ടും നിർമിച്ച ഉപരണങ്ങളാണ് ഉപയോഗിക്കുന്നത്. സാക്ഷരതയുടെ കാര്യത്തിലും ഏറ്റവും മുന്നിലാണ് ഈ ഗ്രാമം. 100 ​​ശതമാനം സാക്ഷരത നിരക്ക് കൈവരിച്ച മൗലിനോങ് ഗ്രാമത്തിൽ സ്ത്രീ ശാക്തീകരണത്തിന് വളരെയധികം പ്രാധാന്യം നൽകുകയും ചെയ്യുന്നു.

മൗലിനോങ് ഗ്രാമം വൃത്തിയായി സൂക്ഷിക്കുന്നതിൽ ചെറുപ്പക്കാരും പ്രായമായവരും എല്ലാവരും ഒരുപോലെ പങ്കുവഹിക്കുന്നു. കാരണം ഇവിടെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണ്. ആരെങ്കിലും അവ ലംഘിച്ചാൽ പിഴ ചുമത്തും. ഇവിടെ മാലിന്യങ്ങൾ വെറുതെ വലിച്ചെറിയുകയല്ല ചെയ്യുന്നത്. അത് കൈകൊണ്ട് നിർമ്മിച്ച മുളയുടെ കുട്ടയിൽ ശേഖരിച്ച് കുഴികളിൽ കൊണ്ടുപോയി പിന്നീട് സസ്യങ്ങൾക്ക് പ്രകൃതിദത്ത വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഈ കുട്ടകൾ മുളകൊണ്ടുള്ളതായതിനാൽ പ്രകൃതിയ്ക്ക് ദോഷം ഉണ്ടാകുന്നില്ല.

ഇവിടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് വൃത്തിയാക്കൽ. എല്ലാ ശനിയാഴ്ചയും ഗ്രാമത്തലവൻ താമസക്കാർക്ക് സ്കൂൾ അടിച്ചു വൃത്തിയാക്കൽ, പൊതു സ്ഥലങ്ങൾ വൃത്തിയാക്കൽ തുടങ്ങിയ അധിക ജോലികൾ നൽകുന്നു. ഈ ജോലികൾ യാതൊരു മടിയും കൂടാതെയാണ് ഗ്രാമത്തിലുള്ളവർ ചെയ്യുന്നത്. പുകവലിയും പ്ലാസ്റ്റിക്കും പൂർണ്ണമായും നിരോധിച്ച സ്ഥലം കൂടിയാണ് മൗലിനോങ്. പകരം, ആളുകൾ പരിസ്ഥിതി സൗഹൃദ ഓപ്ഷനുകൾ ഉപയോഗിക്കുന്നു. വെള്ളം പാഴാകാതിരിക്കാൻ മഴവെള്ളസംഭരണം ഇവിടെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വർഷങ്ങളായി പിന്തുടരുന്ന ഈ ശീലങ്ങൾ ഇപ്പോൾ ഗ്രാമത്തിന്റെ സ്വത്വത്തിന്റെ ഭാഗമാണ്.

ഇത്തരത്തിൽ എല്ലാ ശ്രമങ്ങളുടെയും ഫലമായി ട്രാവൽ മാഗസിൻ ഡിസ്കവർ ഇന്ത്യ 2003-ൽ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായും പിന്നീട് 2005-ൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായും മൗലിനോങ്ങിനെ തിരഞ്ഞെടുത്തു.

വൃത്തിയുള്ള സ്ഥലങ്ങൾക്ക് പുറമേ, അതിശയിപ്പിക്കുന്ന പ്രകൃതിസൗന്ദര്യത്താൽ ചുറ്റപ്പെട്ടിരിക്കുന്ന പ്രദേശമാണ് മൗലിനോങ്ങ്. സമീപത്ത് തന്നെയാണ് ലിവിംഗ് റൂട്ട് ബ്രിഡ്ജുകളും ഉള്ളത്. നദികൾക്കും അരുവികൾക്കും കുറുകെ മരങ്ങളുടെ വേരുകൾ കൊണ്ട് നിർമിതമായ പ്രകൃതിദത്ത ഘടനകളായ ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾക്ക് ഈ ഗ്രാമം പ്രശസ്തമാണ്. തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. ഫിക്കസ് ഇലാസ്റ്റിക്ക എന്നറിയപ്പെടുന്ന മരത്തിന്റെ വേരുകളാണ് യാത്രക്കായുള്ള പാലങ്ങളായി ഈ ഗ്രാമവാസികൾ ഉപയോഗിക്കുന്നത്. ഗ്രാമത്തിൽ മുള കൊണ്ട് നിർമ്മിച്ച ഒരു സ്കൈ വ്യൂ ടവറും ഉണ്ട്. അവിടെ നിന്ന് ചുറ്റുമുള്ള വനങ്ങളുടെയും ബംഗ്ലാദേശിന്റെ വിശാലമായ കാഴ്ചകളും കാണാൻ കഴിയും.

ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് മൗലിനോങ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ സമയത്ത് കാലാവസ്ഥ സുഖകരവും പച്ചപ്പ് നിറഞ്ഞതുമായിരിക്കും. മേഘാലയയിലായിരിക്കുമ്പോൾ, വെള്ളച്ചാട്ടങ്ങൾക്കും മഴയ്ക്കും പേരുകേട്ട ചിറാപുഞ്ചി, മൗസിൻറാം, ‘കിഴക്കിന്റെ സ്കോട്ട്‌ലൻഡ്’ എന്നറിയപ്പെടുന്ന സംസ്ഥാനത്തിന്റെ മനോഹരമായ തലസ്ഥാനമായ ഷില്ലോങ് എന്നിവയും കൂടി സന്ദർശിക്കാം. പ്രകൃതി സൗന്ദര്യത്താൽ സന്ദർശകരെ ആകർഷിക്കുന്ന ഇവിടുത്തെ ടൂറിസം മൗലിനോങ്ങിന്റെ സമ്പദ്‌വ്യവസ്ഥയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

Latest Stories

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി