'ചർച്ച് ഓഫ് ബോൺസ്‌'; 40,000 അസ്ഥികൂടങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു പള്ളി

40,000-ത്തിലധികം മനുഷ്യരുടെ അസ്ഥികൂടങ്ങൾ കൊണ്ട് നിർമ്മിച്ചൊരു പള്ളി… ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അസാധാരണമായ പള്ളികളിൽ ഒന്നാണ് ‘അസ്ഥികളുടെ പള്ളി’ എന്നറിയപ്പെടുന്ന ‘സെഡ്‌ലെക് ഓഷ്യുറി’. ലോകത്തിലെ മറ്റേതൊരു റോമൻ കത്തോലിക്കാ പള്ളിയിൽ നിന്നും വ്യത്യസ്തമായ ചെറിയ ഒരു റോമൻ കത്തോലിക്കാ പളളിയാണ് ചെക്ക് റിപ്പബ്ലിക്കിൽ സ്ഥിതി ചെയ്യുന്ന സെഡ്‌ലെക് ഓഷ്യുറി. 40,000 മുതൽ 70,000 വരെ ആളുകളുടെ അവശിഷ്ടങ്ങളാണ് ഇവിടെ സൂക്ഷിക്കുന്നത്. എന്നാൽ അവയെ അടക്കം ചെയ്യുന്നതിനുപകരം അസ്ഥികൾ കൊണ്ട് ചാൻഡിലിയറുകൾ, കോട്ടുകൾ, ചുമർ അലങ്കാരങ്ങൾ എന്നിവ അതിശയിപ്പിക്കുന്ന കലാസൃഷ്ടികളായി മാറ്റുകയാണ് ചെയ്തിരിക്കുന്നത്.

പുറമെ നിന്ന് നോക്കുമ്പോൾ അത്ര മനോഹരമായി തോന്നുന്ന ഒന്നല്ല ചെക്ക് റിപ്പബ്ലിക്കിലെ കുട്ട്ന ഹോറയുടെ പ്രാന്തപ്രദേശത്തുള്ള സെഡ്‌ലെക്കിലെ ഈ ചെറിയ പള്ളി. കാണുമ്പോൾ ഇത് വെറുമൊരു ശരാശരി പഴയ മധ്യകാല ഗോതിക് പള്ളിയാണെന്ന് കരുതിയേക്കാം. അതിനാൽ ഇത് ചർച്ച് ഓഫ് ബോൺസ് എന്നോ അല്ലെങ്കിൽ ബോൺ ചർച്ച് എന്നും അറിയപ്പെടുന്നു. സെഡ്‌ലെക് ഓഷ്യുറിയിലെ ആകർഷകമായ കലാസൃഷ്ടികളിൽ ഒന്നാണ് ചർച്ച് ഓഫ് ബോൺസിന്റെ മധ്യഭാഗത്തുള്ള അസ്ഥികൾ കൊണ്ടുള്ള വലിയ ചാൻഡിലിയർ. ഈ വലിയ ചാൻഡിലിയറിൽ എല്ലാ മനുഷ്യ അസ്ഥികളിൽ നിന്നും കുറഞ്ഞത് ഒരു അസ്ഥിയെങ്കിലും അടങ്ങിയിട്ടുണ്ട്.

മനുഷ്യ അസ്ഥികൾ കൊണ്ട് നിർമ്മിച്ച ഷ്വാർസെൻബർഗ് കുടുംബത്തിന്റെ ‘കോട്ട് ഓഫ് ആംസ്’ മറ്റൊരു ശ്രദ്ധേയമായ കലാസൃഷ്ടിയാണ്. പാരീസ് കാറ്റകോംബ് പോലെ യൂറോപ്പിൽ സന്ദർശിക്കാൻ മറ്റ് ഭയാനകമായ സ്ഥലങ്ങളുണ്ടെങ്കിലും സെഡ്ലെക് ഓഷ്യറി ഇതിൽനിന്നൊക്കെ ഒരുപാട് വ്യത്യസ്തമാണ്. ഈ ചെറിയ പള്ളിയിൽ എങ്ങനെയാണ് ഈ അസ്ഥികളെല്ലാം എത്തിയിട്ടുണ്ടാവുക എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. 1278-ൽ ബൊഹീമിയയിലെ രാജാവ് സെഡ്ലെക് സിസ്റ്റേഴ്‌സിയൻ ആശ്രമത്തിന്റെ മഠാധിപതിയെ ജറുസലേമിലേക്ക് അയച്ചപ്പോഴാണ് ഇത് സംഭവിക്കുന്നത്.

മഠാധിപതി തിരിച്ചെത്തിയപ്പോൾ, അദ്ദേഹം ജറുസലേമിലെ ഹോളി സെപൽച്ചർ പള്ളിയിൽ നിന്ന് ഒരു ഭരണി മണ്ണ് കൊണ്ടു വന്നു. അദ്ദേഹം സെമിത്തേരിക്ക് മുകളിൽ ഈ മണ്ണിട്ടുമൂടി. അദ്ദേഹത്തിന്റെ പ്രവൃത്തിയെക്കുറിച്ചുള്ള കിംവദന്തി താമസിയാതെ എല്ലായിടത്തും പരക്കുകയും ‘സെഡ്ലെക്’ മനുഷ്യരെ അടക്കം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമായി മാറി. ‘വിശുദ്ധ മണ്ണ്’ എന്നാണ് ഈ മണ്ണ് അറിയപ്പെട്ടത്. താമസിയാതെ എല്ലായിടത്തു നിന്നുമുള്ള ആളുകൾ സെഡ്‌ലെക്കിൽ അടക്കം ചെയ്യാൻ ആഗ്രഹിച്ചു. ചിലർ മരിച്ച ബന്ധുക്കളെ പോലും സെഡ്ലെക്കിന്റെ പുണ്യഭൂമിയിൽ അടക്കം ചെയ്യാൻ കൊണ്ടുവന്നു. അങ്ങനെ, അവിടെയുള്ള സെമിത്തേരി വലുതാക്കേണ്ടി വന്നു.

താമസിയാതെ, യൂറോപ്പിൽ, പ്ലേഗ് നിരവധി ആളുകളുടെ മരണത്തിന് കാരണമായി. അവരുടെ മരണത്തിന് മുമ്പ് നിരവധി ആളുകൾ സെഡ്‌ലെക്കിലേക്ക് പോയി. ചുരുങ്ങിയ സമയത്തിനുള്ളിൽ, നിരവധി ആളുകളെ സെഡ്ലെക് ഓഷ്യുറിയിൽ അടക്കം ചെയ്തു, അങ്ങനെ ഒരു ഓഷ്യുറി സൃഷ്ടിക്കുക എന്ന ആശയം വന്നു. അസ്ഥികൾ ക്രമീകരിച്ച ഒരു അർദ്ധ അന്ധനായ സന്യാസിക്കാണ് ഓഷ്യുറി നിർമ്മിക്കാനുള്ള ചുമതല നൽകിയത്.
പതിനഞ്ചാം നൂറ്റാണ്ടിൽ, സെമിത്തേരിക്ക് സമീപം ഒരു ഗോതിക് പള്ളി നിർമ്മിക്കപ്പെട്ടു. അതിന്റെ അടിത്തയ്ക്കായി അസ്ഥികൂടങ്ങൾ ഉപയോഗിച്ചു. 1870 വരെ അസ്ഥികൾ അവിടെ തന്നെ തുടർന്നു. പിന്നീട് ഫ്രാന്റിസെക് റിന്റ് എന്ന മരപ്പണിക്കാരനെ അസ്ഥികൾ ക്രമത്തിൽ സ്ഥാപിക്കാൻ ഏൽപ്പിച്ചു. ഇതിന്റെ ഫലം അമ്പരപ്പിക്കുന്നതായിരുന്നു.

സെഡ്‌ലെക് ഓഷ്യുറി പേടിപെടുത്തുന്നതായി തോന്നിയേക്കാം. എന്നാൽ ഇവിടം സന്ദർശിക്കുമ്പോൾ ശാന്തതയാണ് തോന്നുക. ഇവിടെ അടക്കം ചെയ്ത ആ 40,000 പേർക്കും ഒരു പുണ്യസ്ഥലത്ത് സംസ്‌കരിക്കപ്പെടണമെന്നായിരുന്നു ആഗ്രഹം. അതിനാൽ അവർ സെഡ്‌ലെക്കിലേക്ക് പോവുകയും ഇപ്പോൾ അവരുടെ അസ്ഥികൾ ചാപ്പലിന്റെ മധ്യത്തിൽ വിശ്രമിക്കുകയും ചെയ്യുന്നു. ഈ അതുല്യമായ മാസ്റ്റർപീസ് സന്ദർശിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾക്ക് ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലേക്ക് പോകാവുന്നതാണ്. അവിടെ നിന്ന് കുട്ന ഹോറയിലേക്ക് ഒരു മണിക്കൂർ യാത്ര ചെയ്യാനുണ്ട്. മാത്രമല്ല, നിങ്ങൾക്ക് നിങ്ങളുടെ ടിക്കറ്റുകൾ ഓൺലൈനായും വാങ്ങാം!

Latest Stories

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി