ഗോവയില്‍ നിന്നും നെഫര്‍റ്റിറ്റി കൊച്ചിയിലെത്തി; അറബിക്കടലിന്റെ വശ്യമനോഹാരിത ഇനി കുറഞ്ഞ ചെലവില്‍ ആസ്വദിക്കാം; നിരക്കുകള്‍ പുറത്തുവിട്ടു; സഞ്ചാരം ആരംഭിച്ചു

ഒരിടവേളയ്ക്ക് ശേഷം അറബിക്കടലിന്റെ വശ്യമനോഹാരിത സഞ്ചാരികളിലേക്ക് എത്തിക്കാന്‍ നെഫരര്‍റ്റിറ്റി ക്രൂസ് ഷിപ്പ് വീണ്ടും സര്‍വീസ് ആരംഭിച്ചു. ഡ്രൈ ഡോക്ക് റിപ്പയര്‍ വര്‍ക്കുകള്‍ക്കായി ഗോവയില്‍ ആയിരുന്ന കപ്പല കഴിഞ്ഞ ആഴചയാണ് തിരിച്ചെത്തിയത്.

കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിയിളുള്ള കപ്പല്‍ രാവിലെയും വൈകിട്ടുമായി നാലും അഞ്ചും മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ആഹാരവും വിനോദവും ഉള്‍പ്പെടെ മനോഹരമായ യാത്രയാണ് സഞ്ചാരികള്‍ക്ക് ഒരുക്കുന്നത് . ഒരു മാസത്തെ ട്രിപ്പുകള്‍ ഇപ്പോള്‍ മുന്‍കൂര്‍ ബുക്കിംഗ് ചെയ്യാവുന്നതാണ്.ചുരുങ്ങിയ ചിലവില്‍ സുരക്ഷിതമായി അറബിക്കടലിന്റെ വശ്യമനോഹാരിത ആസ്വദിക്കാനുള്ള സുവര്‍ണ്ണ അവസരമാണ് കെ.എസ്.ഐ.എന്‍സി ഉറപ്പു നല്‍കുന്നത്.

48 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള ശീതീകരിച്ച കപ്പലാണ് നെഫര്‍റ്റിറ്റി. 200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്കറ്റ് ഹാള്‍, റസ്റ്റോറന്റ്, ലോഞ്ച് ബാര്‍, 3 ഡി തീയറ്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സണ്‍ഡക്ക് തുടങ്ങിയ ആകര്‍ഷകമായ സൗകര്യങ്ങള്‍ ഷിപ്പിലുണ്ട്. ബിസിനസ് മീറ്റിംഗ്, ബര്‍ത്ത് ഡേ ഫംഗ്ഷന്‍, എന്‍ഗേജ്‌മെന്റ് പോലുള്ള മറ്റ് ആഘോഷങ്ങള്‍ക്കും അനുയോജ്യമായ ഈ കപ്പല്‍ സ്വപ്നതുല്യമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫര്‍റ്റിറ്റിയില്‍ ലഭ്യമാണ്.

സാധാരണ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയുള്ള സര്‍വീസും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയുള്ള സര്‍വീസുമുണ്ടാകും. രാവിലെത്തെ ട്രിപ്പിന് 2000 രൂപയാണ് മുതിര്‍ന്നവര്‍ക്ക് ഫീസ്. 5 വയസ്സ് മുതല്‍ 10 വരെയുള്ള കുട്ടികള്‍ക്ക് 500 രൂപയുമാണ്. ഊണ് ഉള്‍പ്പെടെയാണ് ഫീസ്.

വൈകുന്നേരം 4 മുതല്‍ 9 വരെയുള്ള സര്‍വീസിന് 2700 രൂപയായിരിക്കും ഫീസ്. കുട്ടികള്‍ക്ക് 800 രൂപയുമാണ്. അവധി, ഞായര്‍ ദിവസങ്ങളില്‍ 3000 രൂപയായിരിക്കും ഫീസ്. കുട്ടികള്‍ക്ക് 800 രൂപയും നല്‍കണം.

അറബിക്കടലില്‍ 12 കിലോമീറ്ററോളം സഞ്ചരിച്ചു കൊണ്ടുള്ള യാത്രയാണ് നെഫര്‍റ്റിറ്റി നടത്തുന്നത്.

ടിക്കറ്റുകള്‍ ഓണ്‍ലൈനായി https://www.nefertiticruise.com/എന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍ : 9744601234/9846211144

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ