കേരളത്തിലെ 32 ട്രെയിനുകള്‍ ഇന്നു മുതല്‍ ഒന്നര മണിക്കൂര്‍ മുതല്‍ അഞ്ചുമണിക്കൂര്‍ വരെ സമയവ്യത്യാസത്തില്‍ ഓടും; കൊങ്കണ്‍ പാതയില്‍ മണ്‍സൂണ്‍ സമയമാറ്റം

കൊങ്കണ്‍ പാതയിലെ ട്രെയിനുകളുടെ മണ്‍സൂണ്‍ കാലയളവ് സമയമാറ്റം ഇന്നു മുതല്‍ ആരംഭിച്ചു. കേരളത്തിലേക്ക് വരുന്നതും പോകുന്നതുമായ മുപ്പത്തിരണ്ടോളം ട്രെയിനുകളുടെ സമയത്തില്‍ ഒന്നരമണിക്കൂര്‍മുതല്‍ അഞ്ചുമണിക്കൂര്‍വരെ വ്യത്യാസമുണ്ട്. ഒക്ടോബര്‍ 31 വരെയാണ് മാറ്റം. നേത്രാവതി എക്സ്പ്രസിന്റെ സമയത്തില്‍ മാറ്റമില്ല. കൂടുതല്‍ വിവരങ്ങള്‍ എന്‍ടിഇഎസ് എന്ന മൊബൈല്‍ ആപ്പിലും www.indianrail.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാകും.

പ്രധാന ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനിലെ സമയമാറ്റം

ട്രെയിന്‍, പുതുക്കിയ സമയം എന്ന ക്രമത്തില്‍. പഴയ സമയം ബ്രാക്കറ്റില്‍. എറണാകുളം ജങ്ഷന്‍–പുണെ ജങ്ഷന്‍ ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് (22149). പുലര്‍ച്ചെ 2.15 (5.15) എറണാകുളം ജങ്ഷന്‍–ഹസ്രത് നിസാമുദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (22655). പുലര്‍ച്ചെ 2.15 (5.15) കൊച്ചുവേളി–യോഗ് നഗരി ഋഷികേശ് പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (22659). രാവിലെ 4.50 (9.10). കൊച്ചുവേളി –ചണ്ഡിഗഡ് കേരള സമ്പര്‍ക്ക്ക്രാന്തി പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (12217). രാവിലെ 4.50 (9.10) കൊച്ചുവേളി–അമൃത്സര്‍ സൂപ്പര്‍ഫാസ്റ്റ് (12483). രാവിലെ 4.50 (9.10) തിരുനെല്‍വേലി ജങ്ഷന്‍–ജാംനഗര്‍ ബിജി ഹംസഫര്‍ എക്‌സ്പ്രസ് (20923). രാവിലെ 5.15 (രാവിലെ 8) കൊച്ചുവേളി–ലോക്മാന്യതിലക് ടെര്‍മിനസ് ദ്വൈവാര ഗരീബ്രഥ് എക്‌സ്പ്രസ് (12202).

രാവിലെ 7.45 (രാവിലെ 9.10) കൊച്ചുവേളി–ഇന്‍ഡോര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (20931). രാവിലെ 7.45 (രാവിലെ 9.10) കൊച്ചുവേളി– പോര്‍ബന്ദര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (209909).രാവിലെ 9.10 (പകല്‍ 11.15) എറണാകുളം ജങ്ഷന്‍–ഹസ്രത് നിസാമുദീന്‍ മംഗള ലക്ഷദീപ് എക്‌സ്പ്രസ് (12617). രാവിലെ 10.30 (പകല്‍ 1.25) എറണാകുളം–മഡ്ഗാവ് പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (10216). പകല്‍ 1.25 (രാവിലെ 10.40) തിരുവനന്തപുരം സെന്‍ട്രല്‍–ഹസ്രത് നിസാമുദീന്‍ രാജധാനി എക്‌സ്പ്രസ് (12431). പകല്‍ 2.40 (രാത്രി 7.15) എറണാകുളം–അജ്മീര്‍ മരുസാഗര്‍ സൂപ്പര്‍ഫാസ്റ്റ് (12977). വൈകിട്ട് 6.50 (രാത്രി 8.25) മഡ്ഗാവ്–എറണാകുളം എക്‌സ്പ്രസ് (10215). രാത്രി 9 (രാത്രി 7.30) തിരുവനന്തപുരം സെന്‍ട്രല്‍ –ഹസ്രത് നിസാമുദീന്‍ (22653). വെള്ളിയാഴ്ചകളില്‍ രാത്രി 10 (ശനി പുലര്‍ച്ചെ 12.50)

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ