'കാടിൻ്റെ ഇതിഹാസങ്ങൾ' ഇന്ത്യയിലെ പ്രശസ്തമായ കടുവകൾ!

കടുവകൾ നൂറ്റാണ്ടുകളായി ഇന്ത്യൻ സംസ്കാരത്തിൻ്റെയും പുരാണങ്ങളുടെയും ഭാഗമാണ്. ഇവയെ പലരും ആദരിക്കപ്പെടുന്നു. ഇവയെ രാജ്യത്തിൻ്റെ ദേശീയ മൃഗങ്ങളായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഓരോ പേരിലാണ് പ്രശസ്തമായ കടുവകൾ അറിയപ്പെടുന്നത്. എങ്ങനെയാണ് ഐക്കണിക് കടുവകൾ അവരുടെ പേരുകൾ നേടിയത്?

വ്യത്യസ്‌തമായ ശാരീരിക സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ മിക്ക കടുവകൾക്കും പേര് നൽകിയിരിക്കുന്നത്. പ്രത്യേകിച്ച് അവയുടെ ശരീരത്തിലെ വരകൾ അടിസ്ഥാനമാക്കിയാണ് പേര് നൽകിയിരിക്കുന്നത്. ഇത് ഇവയെ പ്രത്യേകം തിരിച്ചറിയാൻ വനം വകുപ്പിനെ സഹായിക്കുന്നു. ചില കടുവകൾക്ക് അവയുടെ ശ്രദ്ധേയമായ സ്വഭാവങ്ങളും രീതികളും കാരണവും പേരുകൾ നൽകാറുണ്ട്.

മച്ലി, രൺതംബോർ നാഷണൽ പാർക്ക്

ഇടത് കവിളിലെ മത്സ്യത്തിൻ്റെ ആകൃതിയിലുള്ള അടയാളത്തിൻ്റെ പേരിലാണ് ‘രൺതംബോറിലെ രാജ്ഞി’യായ മച്ച്ലിക്ക് ഈ പേര് ലഭിച്ചത്. പാർക്കിലെ കടുവകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലും മച്ച്ലി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 1999 നും 2006 നും ഇടയിൽ അവൾ 11 കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്. ഇത് പ്രദേശത്തെ കടുവകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുകയാണ് ചെയ്തത്.

ബമേര, ബാന്ധവ്ഗഡ് നാഷണൽ പാർക്ക്

B2 എന്ന പേരിൽ അറിയപ്പെട്ടിരുന്ന രോഗിയായ പിതാവിനെ പുറത്താക്കിയ ശേഷം, ബമേര എന്ന കടുവ ബാന്ധവ്ഗഡിലെ ഏറ്റവും വലുതും ആധിപത്യമുളള കടുവയായി മാറി. തൻ്റെ പ്രദേശം സംരക്ഷിക്കാൻ എതിരാളികളുമായി കടുത്ത യുദ്ധങ്ങൾ നടത്തിയ കടുവയാണ് ബമേര. എന്നാൽ പരിചയമുള്ളവർ നല്ല പെരുമാറ്റം ഉള്ള കടുവയായാണ് ബമേരയെ വിശേഷിപ്പിച്ചത്.

പാരോ, കോർബറ്റ് ടൈഗർ റിസർവ്

2013-14 കാലഘട്ടത്തിലാണ് ആദ്യമായി പാരോ തൻ്റെ അജ്ഞാത മാതാപിതാക്കളുമായുള്ള ജിജ്ഞാസ ഉണർത്തുന്നത്. കോർബറ്റിൽ മറ്റ് രണ്ട് പെൺ കടുവകളെ പുറത്താക്കിയ ശേഷം രാംഗംഗ നദിയുടെ ഇരുകരകളിലും തൻ്റെ ഭരണം ഉറപ്പിക്കുകയായിരുന്നു പാരോ.

കോളർവാലി, പെഞ്ച് നാഷണൽ പാർക്ക്

‘സ്‌പൈ ഇൻ ദി ജംഗിൾ’ എന്ന ഡോക്യുമെൻ്ററിയിൽ പ്രത്യക്ഷപ്പെട്ടതിന് പ്രശസ്തയാണ് കോളർവാലി. 29 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ കടുവയാണ് ഇത്. പാർക്കിലെ കടുവകളുടെ എണ്ണം വർധിപ്പിച്ച കോളർവാലിക്ക് ‘മാതരം’ (പ്രിയപ്പെട്ട അമ്മ) എന്ന വിളിപ്പേരും ലഭിച്ചിട്ടുണ്ട്.

മായ, തഡോബ-അന്ധാരി ടൈഗർ റിസർവ്

തഡോബയിലെ രാജ്ഞി എന്നറിയപ്പെടുന്ന കടുവാൻ മായ. അവളുടെ കടുത്ത പ്രദേശിക യുദ്ധങ്ങൾക്ക് പേരുകേട്ടവളാണ് മായ. ചുരുങ്ങി വരുന്ന കടുവകളുടെ ആവാസ വ്യവസ്ഥയിൽ മായയുടെ പ്രതിരോധത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥകൾ പലപ്പോഴും സഫാരി ഗൈഡുകൾ വിവരിക്കാറുണ്ട്.

മുന്ന, കന്ഹ നാഷണൽ പാർക്ക്, മധ്യപ്രദേശ്

‘കാൻഹ രാജാവ്’ എന്നറിയപ്പെടുന്ന കടുവയാണ് മുന്ന. മുന്നയുടെ നെറ്റിയിൽ ‘CAT’ എന്ന വാക്കിനോട് സാമ്യമുള്ള വരകളുണ്ട്. ഇത് മുന്നയെ മറ്റ് കടുവകളിൽ നിന്നും വ്യത്യസ്തനാക്കുന്നു. മുന്നയുടെ പ്രസിദ്ധമായ പ്രാദേശിക പോരാട്ടങ്ങൾ ഇന്നും ഓർമ്മിക്കപ്പെടുന്നു, മുന്നയുടെ മകൻ ഛോട്ടാ മുന്നയും കൻഹയിൽ തന്റെ ആധിപത്യം തുടരുന്നു.

കങ്കടി (വിജയ്),ബാന്ധവ്ഗഡ് നാഷണൽ പാർക്ക്

ചോർബെഹ്‌റ, ചക്രധാര പ്രദേശങ്ങൾ ഭരിച്ച കടുവയാണ് വിജയ് എന്നറിയപ്പെടുന്ന കങ്കടി. ലക്ഷ്മി എന്ന മറ്റൊരു കടുവയുമായുള്ള കഠിനമായ പോരാട്ടത്തിനുശേഷം വിജയുടെ ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു. എന്നിരുന്നാലും അവൾ ആധിപത്യം തുടർന്നു. ഭയപ്പെടുത്തുന്ന വേട്ടക്കാരൻ എന്ന തൻ്റെ പ്രശസ്തി അവൾ ഉറപ്പിക്കുകയും ചെയ്തു.

പ്രിൻസ്, ബന്ദിപ്പൂർ നാഷണൽ പാർക്ക്

കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ നിന്നുള്ള പ്രിൻസ് എന്ന കടുവ 10-12 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഏഴു വർഷത്തിലേറെയാണ് തൻ്റെ പ്രദേശം കൈയടക്കി വച്ചത്. കടുവയുടെ സാന്നിധ്യവും ഉച്ചത്തിലുള്ള ഗർജ്ജനവും പതിവായി രേഖപ്പെടുത്തപ്പെട്ടിരുന്നു.

Latest Stories

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി