മുൻനിര പോരാളികൾക്ക് ആദരവിന്റെ പുതപ്പ് ഒരുക്കി സംരംഭക കൂട്ടായ്മ

ദുർഘട സമയത്ത് ഭയന്ന് മാറി നിൽക്കാതെ ജനങ്ങൾക്ക് കരുതലിന്റെ തണലേകുന്ന മുൻനിര പോരാളികൾക്കായി ആദരവിന്റെ പുതപ്പ് നെയ്യുകയാണ് മുംബൈ സ്വദേശിനിയായ തരുണയും സംഘവും. മഹാമാരിക്കാലത്ത് മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നവരോടുള്ള നന്ദിസൂചകമായി സ്വാതന്ത്ര്യദിനത്തിൽ ആയിരം പുതപ്പുകൾ സമ്മാനിക്കാനാണ് പുതപ്പ് നിർമ്മാണ  രംഗത്തുള്ള സംരംഭകയായ തരുണ സേത്തിയും സുഹൃത്തുക്കളും തീരുമാനിച്ചിരിക്കുന്നത്.

ഒരു പുതപ്പ് നെയ്തെടുക്കുകയെന്നത് നന്ദി പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണെന്ന് തരുണ പറയുന്നു. കഷ്ടകാല സമയത്ത് കച്ച മുറുക്കി രംഗത്ത് ഇറങ്ങുകയെന്നല്ലാതെ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, സേനാവിഭാഗങ്ങൾ, പോലീസ്, ശുചീകരണത്തൊഴിലാളികൾ എന്നിവർക്ക് മുമ്പിൽ മറ്റ് മാർഗങ്ങളില്ല. സ്വന്തം ആരോഗ്യവും ചിലപ്പോൾ ജീവൻ പോലും അപകടത്തിലാകുമെന്ന് അറിഞ്ഞിട്ടും സമൂഹത്തിന്റെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമായി പകലന്തിയോളം ജോലി ചെയ്യുന്നവരാണ് അവർ. അവർക്കായി ആദരവിന്റെ പുതപ്പൊരുക്കുകയെന്നത് നന്ദി പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണെന്നും അത് സമ്മാനിക്കാൻ സ്വാതന്ത്ര്യ ദിനത്തേക്കാൾ മികച്ച മറ്റൊരു ദിനമില്ലെന്നും തരുണ പറയുന്നു.

2016 മുതൽ തരുണ പുതപ്പ് നിർമ്മാണ രംഗത്തുണ്ട്. മനോഹരമായ തുന്നൽപ്പണികളോട് കൂടിയ പുതപ്പുകളാണ് “സിംപ്ലി ബ്യൂട്ടിഫുൾ ഓൾവെയ്സ്” എന്ന തരുണയുടെ സംരംഭം നെയ്യുന്നത്. വീട്ടുജോലിക്കാരെ പുതപ്പ് നെയ്യാൻ പഠിപ്പിച്ചാണ് തരുണ ഈ രംഗത്തെത്തുന്നത്. അങ്ങനെയാണ് സ്ഥിരവരുമാനം ലഭിക്കുന്ന ഒരു സ്വയം തൊഴിൽ സംരംഭം അവർക്കായി തുടങ്ങണമെന്ന ആശയമുണ്ടായത്. മുൻനിര പോരാളികൾക്ക് പുതപ്പ് നെയ്യുന്നതിനായി 2020 ഓഗസ്റ്റിൽ തുടക്കമിട്ട “കരുണ ക്വിൽറ്റ് പ്രോജക്ടി”ലൂടെ പകർച്ചവ്യാധിക്കാലത്ത് ജോലി നഷ്ടപ്പെട്ട നിരവധിയാളുകളുകൾക്കും കുടിയേറ്റ തൊഴിലാളികൾക്കും തൊഴിൽ നൽകാനായി. ഒരു ജോലിയും ചെറുതല്ലെന്നും വെല്ലുവിളികൾ നിറഞ്ഞ ഇക്കാലത്ത് പുതിയ തൊഴിലുകളുമായി പൊരുത്തപ്പെടുന്നവർക്കും അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നവർക്കും മാത്രമേ മുന്നേറാൻ സാധിക്കുകയുള്ളുവെന്നും തരുണ പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ