ഭർത്താവ് മുമ്പ് സ്ത്രീയായിരുന്നു; വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷം കണ്ടെത്തലുമായി യുവതി

വിവാഹം കഴിഞ്ഞ് എട്ടുവർഷത്തിന് തന്റെ ഭർത്താവ് ട്രൻ്‍സ്മെൻ അണെന്ന് കണ്ടെത്തി യുവതി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത് മറച്ചുവെച്ചെന്ന് ആരോപിച്ച്  ഭർത്താവിനെതിരെ യുവതി. വഡോദരയിലെ ഗോത്രി പൊലീസ്  സ്റ്റേഷനിൽ പരാതിയും നൽകി.

വിവാഹ മാട്രിമോണിയൽ വഴി പരിചയപ്പെട്ട വഡോദര സ്വദേശിനിയും വീരജ് വർധനും  എട്ട് വർഷം മുൻപ് 2014 ലാണ്  വിവാഹിതരായത്. പരാതിക്കാരിയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യവിവാഹത്തിൽ അവർക്ക് 14 വയസുള്ള ഒരു കുട്ടിയുമുണ്ട്. എന്നാൽ വിവാഹത്തിന് ശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ രണ്ടാം ഭർത്താവ് ഒരിക്കലും തയ്യാറായില്ല.

ഇക്കാര്യം ചോദിച്ചപ്പോൾ റഷ്യയിൽ വെച്ച് വാഹനാപകടം സംഭവിച്ചെന്നും അതിനുശേഷം ലൈംഗിക ശേഷി ഇല്ലാതായെന്നുമായിരുന്നു ഭർത്താവ് പറഞ്ഞിരുന്നത്.  ഒടുവിൽ എട്ട് വർഷങ്ങൾക്കുശേഷം ഇക്കഴിഞ്ഞ ആഴ്ചയാണ് മുൻപ് താൻ സ്ത്രീയായിരുന്നെന്നും പിന്നീട് പുരുഷനായി മാറിയതെന്നും ഭർത്താവ് വെളിപ്പെടുത്തിയത്. എന്നാൽ ഇത് പരാതിക്കാരിക്ക് അംഗീകരിക്കാൻ കഴിയില്ലായിരുന്നു.

തന്നെ എട്ട് വർഷമായി ഭർത്താവ് പറ്റിക്കുകയായിരുന്നുവെന്നും സ്ത്രീയായിരുന്നുവെന്ന വിവരം മറച്ച് വെച്ചാണ് വിവാഹം നടത്തിയതെന്നുമാണ് പരാതിയിൽ പറയുന്നത്. ഭർത്താവായ ഡൽഹി സ്വദേശി വിരാജ് വർദ്ധനെതിരെ വഞ്ചന കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Latest Stories

കേന്ദ്രമന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ മകള്‍ക്കും സീറ്റില്ല; പൂനം മഹാജനെ മാറ്റി നിര്‍ത്തി ബിജെപി

നീ ഒറ്റ ഒരുത്തന്റെ മണ്ടത്തരം കാരണമാണ് ലക്നൗ തോറ്റത്, സഞ്ജുവിന്റെ മികവ് കാരണമല്ല അവർ ജയിച്ചത്; സൂപ്പർ ജയൻ്റ്സ് താരത്തിനെതിരെ മുഹമ്മദ് കൈഫ്

വീഡിയോ കോള്‍ അവസാനിപ്പിച്ചില്ല; ഭാര്യയുടെ കൈവെട്ടിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

IPL 2024: ജയിച്ചതും മികച്ച പ്രകടനം നടത്തിയതും നല്ല കാര്യം തന്നെ, പക്ഷെ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ പണി; സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

എനിക്ക് നല്ല തല്ല് കിട്ടി, അവള്‍ എന്നെ കടിക്കുകയും ചെയ്തു, ഈ വിഡ്ഢിത്തം നിര്‍ത്തൂ എന്ന് റീന പറഞ്ഞു..; മുന്‍ഭാര്യയെ കുറിച്ച് ആമിര്‍

വേണാട് എക്‌സ്പ്രസ് ഇനി മുതല്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ കയറില്ല; യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റി റെയില്‍വേ; സമയക്രമത്തില്‍ അടിമുടി മാറ്റം

പ്രശാന്തും ഞാനും വഴക്കിടാത്ത നാളുകളില്ല.. നമ്മളെ കുറിച്ച് ഗോസിപ്പ് വന്നുവെന്ന് ദിലീപ് പറയാറുണ്ട്, പക്ഷെ..: മോഹിനി

IPL 2024: ടി20 ലോകകപ്പിലേക്ക് അവനെ തിരഞ്ഞെടുത്തില്ലെങ്കില്‍ അത് അവനോട് ചെയ്യുന്ന കടുത്ത അനീതിയാകും: ഹര്‍ഭജന്‍ സിംഗ്

ഐപിഎല്‍ 2024: ഒന്‍പതില്‍ എട്ടിലും വിജയം, റോയല്‍സിന്റെ വിജയരഹസ്യം എന്ത്?; വെളിപ്പെടുത്തി സഞ്ജു

IPL 2024: സഞ്ജുവിന് ഇന്ന് വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു, പക്ഷെ, ഹൃദയവിശാലതയുള്ള അദ്ദേഹം അത് ചെയ്തില്ല