മുഖകാന്തി വർധിപ്പിക്കണോ ? പഞ്ചസാര ഉപയോഗിച്ചുള്ള ചില നുറുങ്ങു വിദ്യകൾ

മുഖത്തെ കറുത്ത പാടുകളും, കുരുക്കളുമെല്ലാം ചർമത്തെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. അവയോട് പൊരുതി ജയിക്കാൻ നമ്മൾ പല പണികളും നടത്താറുണ്ട്. ഇതിനായി വിപണിയിൽ ലഭിക്കുന്ന പല ക്രീമുകളും, സോപ്പും, ഫെയിസ് വാഷുകളും ഉപയോഗിച്ച് പരാജയപ്പെട്ടവരാണ് നമ്മളിൽ പലരും. എന്നാൽ നമ്മുടെ വീടിന്റെ അടുക്കളയിൽ എന്നും ഉണ്ടാകുന്ന പഞ്ചസാര ഇതിനൊക്കെ പരിഹാരമാകും. പഞ്ചസാര ഉപയോഗിച്ച്, വെയിലേറ്റുള്ള കരിവാളിപ്പു പോലെയുള്ള ചർമ്മ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാമെന്ന് അഭിപ്രായപ്പെടുകയാണ് ചർമവിദഗ്ധർ. പഞ്ചസാര നല്ലൊരു സ്‌ക്രബറും കൂടിയാണ് എന്നതാണ് അതിശയം.

പഞ്ചസാരയും നാരങ്ങാ നീരും

നാല് സ്പൂൺ നാരങ്ങ നീരിൽ 2 ടീ സ്പൂൺ പഞ്ചസാര ചേർക്കുക. വെള്ളം ചേർക്കാതെ ഈ മിശ്രിതം മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുക. മുഖത്തെ സൂര്യതാപം ഏറ്റുള്ള കരിവാളിപ്പകറ്റാനും, പിഗ്മന്റേഷൻ മാർക്കുകൾ, കറുത്ത പാട് എന്നിവ അകറ്റാനും സഹായിക്കും.

പഞ്ചസാരയും തക്കാളിയും

ഒരു തക്കാളി രണ്ടായി മുറിച്ച് മീതെ പഞ്ചസാര വിതറി ഇത് സ്‌ക്രബായി മുഖത്ത് പതിയെ മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കുന്നതിലൂടെ മുഖക്കുരുവിൽ നിന്ന് നമ്മെ രക്ഷിക്കുകയും, മുഖത്തിന് നിറം വർധിപ്പിക്കുകയും ചെയ്യുന്നു.

തേനും പഞ്ചസാരയും

തേനും പഞ്ചസാരയും സമം ചേർത്ത് മുഖത്ത് പുരട്ടുന്നതും ചർമ കാന്തി വർധിപ്പിക്കും. തൊലിപ്പുറത്തെ നിർജീവ കോശങ്ങളെ ഉത്തേജിപ്പിക്കാനും, മുഖത്തെ അഴുക്കും പൊടിയും അകറ്റാനും സഹായകരമാണ്. തേച്ചുപിടിപ്പിച്ച് മുഖത്ത് നന്നായി പിടിച്ചതിന് ശേഷം മാത്രം കഴുകി കളയുക.

Latest Stories

ജയിൽ സുരക്ഷ വിലയിരുത്താൻ യോഗം വിളിച്ച് മുഖ്യമന്ത്രി; ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അടിയന്തര യോഗം ഇന്ന്

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ

ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

ഇഞ്ചി കൃഷി നഷ്ടമായതോടെ കോഴി ഫാമിലേക്ക്; ഒടുവില്‍ ഫാമിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു, ഡിപ്രഷനിലേക്ക് പോയി, ഒന്നൊന്നര മാസത്തോളം കൗൺസിലിങും: തുറന്നുപറഞ്ഞ് നിഷാ സാരംഗ്