മലിന ജലത്തിൽ നിന്ന് ബിയർ; തരംഗമായി 'ന്യൂബ്രൂ'

സിം​ഗപ്പൂരിൽ മലിന ജലം ശുദ്ധീകരിച്ച് ഉത്പാദിപ്പിക്കുന്ന ന്യൂബ്രൂ ബിയറിന് വൻ ഡിമാൻഡ്. സിം​ഗപ്പൂർ ദേശീയ ജല അതോറിറ്റിയായ പിയുബിയും പ്രാദേശിക ക്രാഫ്റ്റ് ബ്രൂവറി ബ്രൂവർക്‌സ് എന്ന മദ്യനിർമാണ കമ്പനിയും ചേർന്നാണ് മലിനജലം ശുദ്ധീകരിച്ചുള്ള പുതിയ ബിയർ പുറത്തിറക്കിയിരിക്കുന്നത്. 2018-ൽ നടന്ന വാട്ടർ കോൺഫറൻസിലാണ് പുതിയ സംരംഭം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഈ വർഷം ഏപ്രിലിലോടെ സിംഗപ്പൂരിലെ സൂപ്പർമാർക്കറ്റുകളിലും ബ്രിവെർക്‌സിന്റെ ഔട്ട്‌ലെറ്റുകളിലും ന്യൂബ്രൂ വിൽപനക്കെത്തിയിരുന്നു. മികച്ച പ്രതികരണമാണ് ഉപഭോക്തക്കളിൽ നിന്ന് ലഭിക്കുന്നത്.

പരിമിതമായ ശുദ്ധജല സ്രോതസുകളുള്ള രാജ്യമാണ് സിം​ഗപ്പൂർ. അതുകൊണ്ടു തന്നെ സുസ്ഥിര ജല ഉപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സിംഗപ്പൂർ ജനതയെ ബോധവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ബിയർ എന്ന് പിയുബി പറയുന്നു. സിംഗപ്പൂർ മാത്രമല്ല ഇത്തരത്തിൽ മലിന ജലം ശുദ്ധീകരിച്ച് ബിയർ നിർമിക്കുന്നത്.

സിംഗപ്പൂരിലെ ഉഷ്ണ മേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ബിയറാണ് ന്യൂബ്രൂ എന്ന് ഉപഭോക്താക്കൾ വ്യക്തമാക്കുന്നു. ഏപ്രിൽ മുതൽ വിലയ തോതിലാണ് ബിയർ വിറ്റഴിക്കപ്പെടുന്നത്. ഒരു ബാച്ച് മാത്രമാണ് ഇപ്പോൾ നിർമിച്ചിരിക്കുന്നത്. ജൂലൈ അവസാനത്തോടെ സൂപ്പർ മാർക്കറ്റുകളിലെ സ്റ്റോക്കുകൾ തീരുമെന്നാണ് കമ്പനി പറയുന്നത്.

സ്റ്റോക്ക്‌ഹോം ആസ്ഥാനമായുള്ള ന്യാ കാർണഗീ ബ്രൂവറി, ബ്രൂവിങ് ഭീമൻ കാൾസ്‌ബെർഗ്, ഐവിഎൽ സ്വീഡിഷ് എൻവയോൺമെന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് ശുദ്ധീകരിച്ച മലിനജലം ഉപയോഗിച്ച് ബിയർ നിർമിച്ച് പുറത്തിറക്കിയിട്ടുണ്ട്. കാനഡയിലെ വില്ലേജ് ബ്രൂവറി, കാൽഗറി സർവകലാശാലയിലെയും യുഎസ് വാട്ടർ ടെക്‌നോളജി കമ്പനിയായ സൈലെമിലെയും ഗവേഷകരുമായി സഹകരിച്ചും ബിയർ പുറത്തിറക്കിയിട്ടുണ്ട്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്