വർഷങ്ങളായി പണം ഉപയോഗിക്കുന്നില്ല, സാങ്കേതികവിദ്യകളിൽ നിന്നകന്ന് കാരവാനിൽ സ്വാഭാവിക ജീവിതം; 'ഗാന്ധി' സിനിമ ജീവിതം മാറ്റിമറിച്ച യുവാവ് !

ഓരോ ദിവസവും അമ്പരപ്പിക്കുന്ന നിരവധി വാർത്തകളാണ് വൈറലാകുന്നത്. സാധാരണക്കാരിൽ നിന്ന് തികച്ചും വ്യത്യസ്തമായ ജീവിതശൈലി തിരഞ്ഞെടുത്ത ഒരു യുവാവാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. വർഷങ്ങളായി ഒരു പൈസ പോലും ഈ യുവാവ് ഉപയോഗിച്ചിട്ടില്ല എന്നും സ്വാഭാവിക ജീവിതം നയിക്കാൻ സാങ്കേതികവിദ്യയിൽ നിന്ന് അകന്നു നിൽക്കുകയാണ് എന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഐറിഷുകാരനായ മാർക്ക് ബോയിൽ ആണ് 2008 മുതൽ പണം ഉപയോഗിക്കുന്നത് നിർത്തി സ്വാഭാവിക ജീവിതം നയിക്കുന്നത്. ‘ The Moneyless Man’ അഥവാ ‘പണമില്ലാത്ത മനുഷ്യൻ’ എന്നും മാർക്ക് ബോയിൽ അറിയപ്പെടുന്നു. സ്വാഭാവിക ജീവിതം സ്വീകരിക്കാൻ സാങ്കേതിക വിദ്യയും മറ്റും അദ്ദേഹം ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൗണ്ടി ഡൊണഗലിലെ ബാലിഷാനണിലാണ് മാർക്ക് ബോയിൽ വളർന്നത്. ഗാൽവേ-മയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ബിസിനസിൽ ബിരുദം നേടിയിട്ടുണ്ട്. തന്റെ കോഴ്‌സിന്റെ അവസാന വർഷം മോഹൻദാസ് കെ ഗാന്ധിയുടെ ജീവിതത്തെക്കുറിച്ചുള്ള ‘ഗാന്ധി’ എന്ന സിനിമ ബോയ്ൽ കാണാനിടയായി. ഇത് മാർക്കിന്റെ ജീവിതത്തെ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്തു.

ബിരുദം പൂർത്തിയാക്കിയ ശേഷം ബ്രിസ്റ്റോളിലെ ഒരു ഫുഡ് കമ്പനിയിൽ നല്ല ശമ്പളമുള്ള ജോലി മാർക്കിന് ലഭിച്ചു. തുടക്കത്തിൽ മാർക്കിന് ജീവിതത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നു. ജീവിതത്തിൽ വിജയം നേടാനായി വർഷങ്ങളായി കഠിനാധ്വാനം ചെയ്തു. 2007 ൽ മാർക്കിന്റെ ജീവിതം മാറിമറിയുകയായിരുന്നു.

ഒരു ഹൗസ് ബോട്ടിൽ ഇരുന്നു ജീവിതത്തെക്കുറിച്ചും തത്വശാസ്ത്രത്തെക്കുറിച്ചും ആളുകളോട് സംസാരിക്കുകയായിരുന്നു മാർക്ക്. ഈ സമയത്ത് പണമാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണമെന്ന് മാർക്ക് പെട്ടെന്ന് മനസ്സിലാക്കുകയും അപ്പോൾ തന്നെ പണം ഉപയോഗിക്കുന്നത് നിർത്താൻ തീരുമാനിക്കുകയുമായിരുന്നു.

ഈ സംഭവത്തിന് ശേഷം മാർക്ക് തന്റെ വിലകൂടിയ ഹൗസ് ബോട്ട് വിറ്റ് പഴയ കാരവാനിൽ താമസം തുടങ്ങി. പണമില്ലാതെ ജീവിക്കാൻ തുടങ്ങി. തുടക്കത്തിൽ ഏതാനും മാസങ്ങൾ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടെങ്കിലും അദ്ദേഹം പിന്മാറിയില്ല. ചായയും കാപ്പിയും മറ്റു സൗകര്യങ്ങളുമടക്കം തന്റെ ആഡംബര ശീലങ്ങളെല്ലാം പതിയെ ഉപേക്ഷിച്ചു. മാർക്ക് പ്രകൃതിയിൽ നിന്ന് ലഭിച്ചവ മാത്രം ഉപയോഗിക്കാൻ തുടങ്ങി. അതിനുശേഷം തനിക്ക് അസുഖമോ അല്ലെങ്കിൽ അത്തരം മരുന്നുകളുടെ ആവശ്യമോ വന്നിട്ടില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

മുൻകാല ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം ഭാവിയെക്കുറിച്ച് മാത്രമാണ് താൻ ഇപ്പോൾ ചിന്തിക്കുന്നതെന്ന് മാർക്ക് പറയുന്നു. 2016 മുതൽ അദ്ദേഹം ആധുനിക സാങ്കേതികവിദ്യകൾ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല. ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയനിൽ സ്ഥിരമായി എഴുതുന്ന ബോയ്‌ൽ തന്റെ അനുഭവങ്ങളെക്കുറിച്ച് രണ്ട് പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ട്. 2010-ൽ അദ്ദേഹത്തിന്റെ ആദ്യ പുസ്തകം ദി മണിലെസ് മാൻ: എ ഇയർ ഓഫ് ഫ്രീക്കണോമിക് ലിവിംഗ് പ്രസിദ്ധീകരിച്ചു.

Latest Stories

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി