പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്നത് എങ്ങനെ?

കേരളമുൾപ്പടെ പല സംസ്ഥാനങ്ങളും പക്ഷിപ്പനിയുടെ ആശങ്കയിലാണ്. കേരളത്തിലെ രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഇതിനെ സംസ്ഥാന ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിന് പുറമേ ഹിമാചൽ പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹരിയാനയിൽ കഴിഞ്ഞ കുറച്ച് ദിവസത്തിനിടെ ഒരു ലക്ഷത്തോളം കോഴികൾ അസാധാരണമായി ചത്തൊടുങ്ങിയതായി റിപ്പോർട്ടുണ്ട്. ഇൻഫ്ലുവൻസ ടൈപ്പ് എ എന്ന വൈറസാണ് ഏവിയൻ ഇൻഫ്ലുവൻസ എന്ന പേരിലും അറിയപ്പെടുന്ന പക്ഷിപ്പനിക്ക് കാരണം. മറ്റ് വൈറസുകളെ അപേക്ഷിച്ച് വളരെ പെട്ടന്ന് രോഗവ്യാപനം നടത്താൻ ഇൻഫ്ലുവൻസ വൈറസിനാകും. കോഴി, താറാവ്, ടർക്കി കോഴി തുടങ്ങിയ പക്ഷികളിലാണ് പൊതുവെ ഈ രോഗം കണ്ടുവരുന്നത്. ഇൻഫ്ലുവൻസ വൈറസിന്റെ ചില വകഭേദങ്ങൾ മുട്ടയുത്പാദനം കുറയുന്നത് പോലുള്ള അനന്തരഫലങ്ങളാണ് പക്ഷികളിൽ ഉണ്ടാക്കുന്നതെങ്കിൽ മറ്റ് ചില വകഭേദങ്ങൾ മരണകാരണം വരെ ആകാറുണ്ട്.

മനുഷ്യരിലേക്ക് പടരുന്നത് എങ്ങനെ?

രോഗബാധയുള്ള പക്ഷിയുമായി അടുത്തിടപഴകുന്നത് വഴി പക്ഷിപ്പനി പിടിപെടാം. നാഷണൽ ഹെൽത്ത് സയൻസിൽ നിന്നുള്ള വിവരം അനുസരിച്ച് രോഗബാധയുള്ള പക്ഷിയെ തൊടുക, അവയുടെ വിസർജ്ജ്യമോ വാസസ്ഥലമോ സ്പർശിക്കുക, രോഗബാധയുള്ള പക്ഷിയെ കൊന്ന് ഭക്ഷിക്കുക എന്നിവ വഴി രോഗം മനുഷ്യരിലേക്ക് പടരും. ഭാഗികമായി വേവിച്ച ഇറച്ചിയോ മുട്ടയോ കഴിക്കുന്നത് വഴിയും രോഗം പടരും. ജീവനുള്ള പക്ഷികളെ വിൽക്കുന്ന ചന്തയിൽ നിന്നും രോഗം പടരാം.

ലക്ഷണങ്ങൾ

മനുഷ്യരിൽ ചുമ, ജലദോഷം, പനി, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങളാണ് പക്ഷിപ്പനിക്ക് ഉണ്ടാകുക. രോഗം ഗുരുതരമായാൽ അക്യൂട്ട് റെസ്പിരേറ്ററി ഡിസ്ട്രസ് സിൻഡ്രത്തിനും ചിലപ്പോൾ ശ്വാസകോശത്തിൽ ദ്രവങ്ങൾ അടിഞ്ഞു കൂടുന്നതിന് വരെയും പക്ഷിപ്പനി കാരണമാകും. പക്ഷേ അത്ര എളുപ്പത്തിൽ ഈ വൈറസ് മനുഷ്യരിലേക്ക് പടരില്ല എന്നതാണ് ആശ്വാസം നൽകുന്ന കാര്യം. രോഗം പിടിപെട്ട പക്ഷികളുമായി വളരെ അടുത്ത് ഇടപഴകിയവർക്ക് മാത്രമാണ് ഇതുവരെ എച്ച്5എൻ1 പക്ഷിപ്പനി പിടിപെട്ടിട്ടുള്ളു.

സാധാരണഗതിയിൽ ഈ വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരില്ലെന്ന് ലോകാരോഗ്യ സംഘടന മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. ശരിയായി പാകം ചെയ്ത ഇറച്ചിയും മുട്ടയും കഴിച്ചാലും പക്ഷിപ്പനി പടരുമെന്നതിന് ഒരു തെളിവുമില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിട്ടുണ്ട്. ഉയർന്ന താപനിലയിൽ വൈറസ് ചത്ത് പോകാനിടയുള്ളത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്.

രോഗം വരാതിരിക്കാൻ എന്ത് ചെയ്യണം

  • രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്ന സ്ഥലങ്ങളിലേക്ക് അനാവശ്യമായി പോകാതിരിക്കുക
  • കൈകളുടെ ശുചിത്വം പാലിക്കുക, പച്ചയിറച്ചി തൊട്ടതിന് ശേഷം സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കൈ കഴുകുക
  • പച്ചയായ മാംസത്തിനും പാകം ചെയ്തതിനും വേറെ വേറെ പാത്രങ്ങൾ ഉപയോഗിക്കുക
  • ജീവനുള്ള പക്ഷികളുമായി അടുത്തിടപഴകാതിരിക്കാൻ ശ്രമിക്കുക
  • ഇറച്ചി ശരിയായി പാകം ചെയ്ത് കഴിക്കുക, പച്ചമുട്ടയും കഴിക്കുന്നതും പാതി വേവിച്ച മുട്ടയും ഇറച്ചിയും കഴിക്കുന്നതും ഒഴിവാക്കുക

Latest Stories

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി