പത്മശ്രീ നിറവിൽ 'കാടിന്റെ വിജ്ഞാനകോശം' തുളസി ഗൗഡ

കര്‍ണാടകയില്‍ നിന്നുള്ള 72കാരിയായ പരിസ്ഥിതി പ്രവര്‍ത്തക തുളസി ഗൗഡയെ നവംബര്‍ 8ന് രാജ്യം പത്മശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കിയത്.

പരിസ്ഥിതി പ്രവര്‍ത്തക എന്ന നിലയിലുള്ള ഇത്രയും വര്‍ഷത്തെ അവരുടെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമേകുന്നതാണ്. രാജ്യത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ ഇന്നലെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തുളസി ഗൗഡയ്ക്ക് സമ്മാനിച്ചു. ആദിവാസി വിഭാഗത്തിന്റെ പരമ്പാരാഗത വേഷത്തിൽ നഗ്നപാദയായാണ് പുരസ്‌കാരം വാങ്ങാന്‍ അവർ വേദിയിലേയ്ക്ക് എത്തിയത്.

കര്‍ണാടകയിലെ ഹലക്കി ഗോത്രത്തിൽ പെട്ടയാളാണ് തുളസി ഗൗഡ. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ വളര്‍ന്ന തുളസിയ്ക്ക് ഔപചാരിക വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചിരുന്നില്ല. എങ്കിലും പ്രതിബന്ധങ്ങളെ മറികടന്ന് സസ്യങ്ങളെയും ജീവജാലങ്ങളെയും കുറിച്ച് അറിവ് അവർ സമ്പാദിച്ചു.

മരങ്ങള്‍ നട്ടുവളര്‍ത്തി കൊണ്ട് ചെറുപ്പം മുതല്‍ പരിസ്ഥിതി സംരക്ഷണത്തിനിറങ്ങി തിരിച്ച തുളസിയ്ക്ക് ലോകമെമ്പാടുമുള്ള സസ്യലതാദികളെ കുറിച്ച് അറിയാം. അതുകൊണ്ട് തന്നെ കാടിന്റെ വിജ്ഞാനകോശം എന്നാണ് തുളസി അറിയപ്പെടുന്നത്. 10 വയസ്സ് മുതല്‍ ഒന്നിലധികം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 12-ാം വയസ്സില്‍ അമ്മയ്ക്കൊപ്പം ഒരു നഴ്സറിയില്‍ ജോലി ചെയ്യുമ്പോഴാണ് അവര്‍ ഇന്ത്യയിലെ വനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. തന്റെ ജീവിതം തന്നെ പരിസ്ഥിതി സംരക്ഷണത്തിനായി മാറ്റിവെച്ച തുളസി ഇതുവരെ 30,000-ത്തിലധികം തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനായി അവര്‍ വനം വകുപ്പില്‍ താത്കാലിക വോളണ്ടിയറായി ചേര്‍ന്നു. പിന്നീട് അവരുടെ പ്രയത്‌നങ്ങള്‍ക്ക് അംഗീകാരം ലഭിക്കുകയും വനംവകുപ്പില്‍ സ്ഥിരമായി നിയോഗിക്കപ്പെടുകയും ചെയ്തു. എഴുപത്തിരണ്ടാം വയസ്സിലും തുളസി ഗൗഡ പരിസ്ഥിതി പ്രവർത്തനത്തിൽ സജീവമാണ്.

Latest Stories

കേരളത്തിലെ അവയവക്കടത്ത് ശൃംഖലയുടെ രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, മനുഷ്യവിലാപങ്ങൾ; ശരീരത്തിന്റെ വിലയും ദാരിദ്ര്യത്തിന്റെ വിപണിയും

മദ്യനികുതിയ്ക്ക് പിന്നില്‍ കര്‍ണാടക മദ്യലോബി, ഇതിന് എത്ര പണം കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എം ബി രാജേഷ്

മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും നല്‍കിയില്ല, പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരന്‍ നായര്‍; എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍ നായരെ വീണ്ടും തിരഞ്ഞെടുത്തു

ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പുറത്താക്കി; മുന്‍മന്ത്രിക്ക് മാത്രം അംഗത്വം പുതുക്കി നല്‍കിയില്ല

ഡിഎച്ച്എസ് കസേരകളി തുടരുന്നു, അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുമായെത്തി രണ്ടാം ദിനവും സ്ഥാനമേല്‍ക്കാനാവാതെ ഡോ റീന; സര്‍ക്കാര്‍ ഉത്തരവ് വരാതെ സ്ഥാനം ഒഴിയില്ലെന്ന് ഡോ മീനാക്ഷി

കടക്കെണിയുടെ കനൽവെളിച്ചമോ, പ്രഖ്യാപനങ്ങളുടെ പ്രകാശഭ്രമമോ?

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് വീണ്ടും കുരുക്ക്; ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍, ഹൈക്കോടതിയെ അറിയിച്ചു

എബോള ഭീതി ഒഴിഞ്ഞു, സൗത്ത് സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്

'ബോക്സിങ് റിങ്ങിലേക്ക് വരാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ ഭാജി'; ഹർഭജൻ സിംഗിനെ വെല്ലുവിളിച്ച് ശ്രീശാന്ത്

ഗവിയിൽ അങ്കണവാടി ജീവനക്കാരിയുടെ മരണം: പ്രതി കല്ല് കൊണ്ട് തലയ്ക്കടിച്ചു, വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ച് കൊന്നു