കോവളം ബീച്ചിന് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ്

ഇന്ത്യയിലെ രണ്ട് ബീച്ചുകള്‍ക്കുകൂടി ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. കേരളത്തിലുള്ള കോവളം ബീച്ചിനും പുതുശ്ശേരിയുടെ ഈഡന്‍ ബീച്ചിനുമാണ് സര്‍ട്ടിഫിക്കറ്റ്.
ഇതോടെ ഇന്ത്യക്ക് പത്ത് സര്‍ട്ടിഫൈഡ് ബീച്ചുകള്‍ സ്വന്തമായി. അന്താരാഷ്ട്രസംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണിത്. കടല്‍ക്കുളിക്കാവശ്യമായ ജലശുദ്ധി, പരിസ്ഥിതി സംരക്ഷണം, സുരക്ഷിതത്വം, സൗകര്യങ്ങള്‍ അടക്കം മുപ്പത്തിമൂന്ന് മാനദണ്ഡങ്ങള്‍സ്ഥാനമാക്കിയാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.

ഇത്തരത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള 4154 ബീച്ചുകളാണ് ലോകത്തുള്ളത്. 615 എണ്ണവുമായി സ്‌പെയിനും 519 മായി തുര്‍ക്കിയുമാണ് മുന്നില്‍.

ശിവരാജ്പൂര്‍-ഗുജറാത്ത്, ഗോഖ്‌ല-ദിയു, കാസര്‍ഗോഡ്- കേരളം, പാദുബിദ്രി-കര്‍ണ്ണാടക, കാപ്പാട്-കേരളം, റുഷികോണ്ട-ആന്ധ്രപ്രദേശ്, ഗോള്‍ഡന്‍ ബീച്ച്-ഒഡീഷ, രാധാനഗര്‍-അന്‍ഡമാന്‍ നിക്കോബാര്‍ എന്നിവ കഴിഞ്ഞ കൊല്ലത്തില്‍ സര്‍ട്ടിഫൈഡ് ചെയ്യപ്പെട്ടിരുന്നു.

Latest Stories

കോണ്‍ഗ്രസുകാര്‍ കടുകിനുള്ളില്‍ കയറി ഒളിക്കണോ? വീണാ ജോര്‍ജിനെ ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയെന്ന് പഴകുളം മധു

ENG vs IND: 'ഈ ടെസ്റ്റ് ഇംഗ്ലണ്ടിന് സമനിലയിലാക്കാൻ കഴിഞ്ഞാൽ, അത് ആദ്യ മത്സരത്തിലെ വിജയത്തേക്കാൾ മികച്ചതായിരിക്കും'; മൈക്കൽ വോൺ

റെക്കോഡുകൾ തിരുത്തിയെഴുതാൻ ലക്കി ഭാസ്കർ വീണ്ടും, ദുൽഖർ ചിത്രത്തിന് രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് സംവിധായകൻ

‘കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ല’; ഡോ സിസ തോമസ്

ഗർഭിണിയാകുന്ന സ്‌കൂൾ വിദ്യാർഥിനികൾക്ക് ഒരു ലക്ഷം രൂപ; വിചിത്ര പ്രഖ്യാപനവുമായി റഷ്യ

30 മിനിറ്റ് സോഷ്യൽ മീഡിയ ഉപയോഗിക്കാതിരുന്നാൽ...! ഫലവത്താകുമോ പലസ്തീൻ ജനതക്ക് വേണ്ടിയുള്ള ഡിജിറ്റൽ നിശബ്ദത?

വൈഭവ് സൂര്യവംശിയുടെ ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള പ്രവേശനം: നിർണായക വിവരം

വീണ രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യമന്ത്രി; കലാപം അഴിച്ചുവിട്ട് രാജിവെയ്പ്പിക്കാമെന്ന വ്യാമോഹം വേണ്ട; വീട്ടിലേക്ക് മാര്‍ച്ച് നടത്തിയാല്‍ വിവരം അറിയും; താക്കീതുമായി ഡിവൈഎഫ്‌ഐ

ഇനി കണ്ണീ കണ്ട സാധനങ്ങൾ വലിച്ചുകയറ്റുമോ? കുട്ടികളോട് ഷൈൻ‌ ടോം, രസിപ്പിച്ച് തുടങ്ങി ഒടുവിൽ ഞെട്ടിച്ച് സൂത്രവാക്യം ട്രെയിലർ

'സനാതന ധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്‌കൂളുകളും, പശുക്കൾക്കായി ഗോശാലയും സ്ഥാപിക്കണം'; ഗവർണർ രാജേന്ദ്ര ആർലേക്കർ