ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് വോഡഫോൺ, അതുല്യ നേട്ടം സ്വന്തമാക്കുന്ന ആദ്യ സർവീസ് ഓപ്പറേറ്റർ; മുകേഷ് അംബാനിക്ക് വെല്ലുവിളി

ഒരു സ്റ്റാൻഡേർഡ് സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ബഹിരാകാശത്ത് നിന്ന് ലോകത്തിലെ ആദ്യത്തെ വീഡിയോ കോൾ വിജയകരമായി നടത്തി വോഡഫോൺ വലിയ നാഴികക്കല്ല് കൈവരിച്ചിരിക്കുന്ന വാർത്തയാണ് പുറത്തേക്ക് വന്നത് . പരമ്പരാഗത സാറ്റ്‌ലൈറ്റ് സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ നൂതന സാങ്കേതികവിദ്യയ്ക്ക് ഒരു സാറ്റലൈറ്റ് ഫോണോ പ്രത്യേക ടെർമിനലോ ആവശ്യമില്ല. പകരം, നിലവിലുള്ള 4G, 5G നെറ്റ്‌വർക്കുകൾക്ക് സമാനമായ മൊബൈൽ ബ്രോഡ്‌ബാൻഡ് ഡെലിവർ സേവനം നൽകുകയാണ് ചെയ്യുന്നത്.

പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ പ്രകാരം വോഡഫോൺ എഞ്ചിനീയർ റോവൻ ചെസ്മർ സെൻട്രൽ, വെയിൽസിലെ ഒരു വിദൂര പർവതപ്രദേശത്ത് നിന്ന് വോഡഫോൺ ഗ്രൂപ്പ് സിഇഒ മാർഗരിറ്റ ഡെല്ല വാലെയെ വിളിച്ചു. ശ്രദ്ധേയമായി, ഈ ലൊക്കേഷനിൽ മുമ്പ് മൊബൈൽ ബ്രോഡ്‌ബാൻഡ് കവറേജ് ഇല്ലായിരുന്നു. ഇത് വോഡഫോൺ ഉണ്ടാക്കിയെടുത്ത നൂതന സാങ്കേതിക വിദ്യയുടെ മികവിനെ അടിവരയിടുന്നു.

1985 ജനുവരി 1 ന് വോഡഫോൺ യുകെയിൽ ആദ്യമായി മൊബൈൽ ഫോൺ കോൾ നടത്തി 40 വർഷങ്ങൾക്ക് ശേഷം ഈ നേട്ടം മൊബൈൽ ആശയവിനിമയത്തിലെ ഒരു സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തുന്നു. 2019 മുതൽ എഎസ്ടി സ്‌പേസ് മൊബൈലിലെ ഒരു പ്രധാന നിക്ഷേപകനാണ് വോഡഫോൺ, ബഹിരാകാശ അധിഷ്‌ഠിത കണക്റ്റിവിറ്റി പരിശോധിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. AST SpaceMobile-ൻ്റെ അഞ്ച് പ്രവർത്തനക്ഷമമായ BlueBird ഉപഗ്രഹങ്ങൾ ഇപ്പോൾ സ്റ്റാൻഡേർഡ് സ്മാർട്ട്ഫോണുകളിലേക്ക് നേരിട്ട് കണക്റ്റിവിറ്റി നൽകുന്നു, പരമാവധി ഡാറ്റാ ട്രാൻസ്മിഷൻ വേഗത 120 Mbps വരെ വാഗ്ദാനം ചെയ്യുന്നു.

എന്തായാലും വോഡഫോണിൻ്റെ ഡയറക്ട്-ടു-മൊബൈൽ സാറ്റലൈറ്റ് സാങ്കേതികവിദ്യ ആഗോള ടെലികമ്മ്യൂണിക്കേഷനിൽ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കും എന്ന് പറയാം, ഇത് മൊബൈൽ ബ്രോഡ്‌ബാൻഡ് കവറേജില്ലാത്ത മേഖലകളിൽ പ്രതീക്ഷ നൽകുന്നു. എന്തായാലും നിലവിലുള്ള ബ്രോഡ്‌ബാൻഡ് സർവീസ് ഓപ്പറേറ്റർമാരായ എലോൺ മസ്‌കിൻ്റെ സ്റ്റാർലിങ്ക്, മുകേഷ് അംബാനിയുടെ ജിയോ, സുനിൽ മിത്തലിൻ്റെ എയർടെൽ എന്നിവയും അവരുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്താൻ വോഡഫോൺ കൈവൈരിച്ച നേട്ടം അവരെ നിർബന്ധിതരാക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ