കല്യാണ്‍ ജൂവലേഴ്‌സില്‍ വിഷു-ഈസ്റ്റര്‍ ഓഫര്‍ ആരംഭിച്ചു; പണിക്കൂലിയില്‍ 50 ശതമാനം വരെ ഇളവ്

ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് കേരളത്തിലെ ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറായി പണിക്കൂലിയില്‍ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. എല്ലാത്തരം ആഭരണശേഖരങ്ങള്‍ക്കും ഈ ഓഫര്‍ ബാധകമായിരിക്കും. ഏപ്രില്‍ 30 വരെയാണ് ഓഫര്‍ കാലാവധി. കൂടാതെ ആഘോഷാവസരത്തിനായി പ്രത്യേക ഡിജിറ്റല്‍ പ്രചാരണത്തിനും തുടക്കം കുറിച്ചു.

ഈ വര്‍ഷം അടുത്തടുത്തായി ആഘോഷിക്കുന്ന വിഷുവും ഈസ്റ്ററും സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും പ്രതീക്ഷയുടെയും സമൃദ്ധിയുടെയും പുതിയ തുടക്കത്തിന്റെയും പ്രതീകങ്ങളാണെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടിഎസ് കല്യാണരാമന്‍ പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്സ് അക്ഷയ തൃതീയ പ്രീ-ബുക്കിംഗ് ഓഫറും അവതരിപ്പിച്ചിട്ടുണ്ട്. ആഭരണങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്ന തുകയുടെ പത്ത് ശതമാനമെങ്കിലും മുന്‍കൂറായടച്ച് പ്രീ-ബുക്കിംഗിലൂടെ ആഭരണങ്ങള്‍ സ്വന്തമാക്കാം. ഇതുവഴി സ്വര്‍ണ വില വര്‍ദ്ധനവില്‍ നിന്ന് സംരക്ഷിതരാകാനും സാധിക്കും. ഏപ്രില്‍ 14 വരെ പ്രീ-ബുക്കിംഗ് ചെയ്യാനാകും.

കൂടിച്ചേരലിന്റെയും പാരമ്പര്യത്തിന്റെയും ഒരുമയുടെയും ആഘോഷങ്ങള്‍ക്കായി കല്യാണ്‍ അവതരിപ്പിക്കുന്ന ഡിജിറ്റല്‍ പ്രചാരണത്തില്‍ മലയാളികളുടെ പ്രിയതാരവും കല്യാണ്‍ ജൂവലേഴ്സിന്റെ ബ്രാന്‍ഡ് അംബാസിഡറുമായ കല്യാണി പ്രിയദര്‍ശന്‍ വിഷുക്കാലത്തെ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിന്റെ നിമിഷങ്ങള്‍ അവതരിപ്പിക്കും.

ഗജരൂപങ്ങളാലും സെമി-പ്രഷ്യസ് കല്ലുകളാലും അലങ്കരിച്ച മനോഹരമായ കാശുമാല വിഷുവിന്റെ ഒരുക്കങ്ങള്‍ക്കൊപ്പം മകള്‍ക്കായി സമ്മാനമായി നല്കാന്‍ അമ്മ തയാറെടുക്കുന്നതാണ് പ്രചാരണത്തിന്റെ കഥാതന്തു. ആഭരണം എന്നതിനപ്പുറം മാതൃസ്‌നേഹത്തിന്റെയും സൗഭാഗ്യത്തിന്റെയും നിറവാര്‍ന്ന പാരമ്പര്യത്തിന്റെ തുടര്‍ച്ചയുടെയും സ്വര്‍ണത്തില്‍ തീര്‍ത്ത വിഷുക്കൈനീട്ടമാണ് ഈ സമ്മാനം.

കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്സിന്റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കുവാനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി