ട്രാഫിക് നിയമ അവബോധത്തിന്‍റെ ആവശ്യകതയെ എടുത്തുകാട്ടി ഫോർഡ് കാർട്ടെസി സർവെ

വഴിയിലുള്ള മറ്റ് ഡ്രൈവർമാരോടും ആളുകളോടും ബഹുമാനത്തോടും സൗമ്യതയോടും പെരുമാറാനായി കാർ ഉടമകളെ പ്രോത്സാഹിപ്പിക്കുന്ന യജ്ഞത്തിന്‍റെ തുടർച്ച എന്നോണം ഫോർഡ് ഇന്ത്യ ഇന്ന് അവരുടെ വാർഷിക റോഡ് സുരക്ഷാ സർവ്വേയുടെ ഫലങ്ങൾ പുറത്തു വിട്ടു.

മൂന്നാം തവണ നടത്തുന്ന ഫോർഡ് കാർട്ടെസി സർവ്വേ മുന്നോട്ടു കൊണ്ടുവരുന്നത് റോഡ് സുരക്ഷാ അവബോധത്തിന്‍റെ അപര്യാപ്‌തതയാണ്. സുരക്ഷിതവും ആരോഗ്യകരവുമായ റോഡ് ഉപയോഗത്തിന് ഈ അറിവുകൾ അടിത്തറ പാകുമെന്നാണ് ഫോർഡ് കരുതുന്നത്.

ഫോർഡ് കാർട്ടെസി സർവ്വേയിൽ നിന്നുള്ള പ്രധാനപ്പെട്ട കണ്ടെത്തലുകൾ:

• ട്രാഫിക് നിയമങ്ങൾ സംബന്ധിച്ച അറിവില്ലായ്‍മ: ഈ സർവ്വേയിൽ പങ്കെടുത്ത ഡ്രൈവിംഗ് ലൈസൻസുള്ള മിക്കവരിലും അടിസ്ഥാന ട്രാഫിക് നിയമങ്ങൾ സംബന്ധിച്ച അജ്ഞത പ്രകടമായിരുന്നു. പ്രതികരിച്ചവരിൽ 10-ൽ ഒരാൾ മാത്രമാണ് നിയമങ്ങൾ സംബന്ധിച്ച അജ്ഞത റോഡ് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കരുതുന്നത്. ട്രാഫിക് റൂളുകളുമായി ബന്ധപ്പെട്ട 31 ചോദ്യങ്ങളിൽ മൂന്നിൽ ഒന്ന് ആളുകൾ മാത്രമാണ് (27 ശതമാനത്തിൽ താഴെ) 40 ശതമാനത്തിൽ ഏറെ സ്കോർ നേടിയത്. 6 ശതമാനം ആളുകൾ മാത്രമാണ് 50 ശതമാനത്തിൽ കൂടുതൽ ഉത്തരങ്ങൾ ശരിയാക്കിയത്.

• ശ്രദ്ധ തെറ്റിക്കുന്ന മൊബൈൽ ഫോൺ: 3-ൽ 1 ആളുകളും പ്രതികരിച്ചത് അവരുടെ നഗരത്തിലെ ട്രാഫിക് അവസ്ഥ മോശമോ അങ്ങേയറ്റം മോശമോ ആണെന്നാണ്. 97 ശതമാനം ആളുകളും മൊബൈൽ ഫോണിന്‍റെയോ മറ്റോ ഉപയോഗത്താലുള്ള “അശ്രദ്ധ ഡ്രൈവിംഗ്” അപകടത്തിന് കാരണമാകുന്നു എന്ന് കരുതുമ്പോൾ 81 ശതമാനം ആളുകൾ കരുതുന്നത് “അഗ്രസീവ് ഡ്രൈവിംഗ്” അപകടമുണ്ടാക്കുന്നു എന്നാണ്

• സത്യാവസ്ഥ: യാത്രക്കാരിൽ പകുതിയാളുകളും പറഞ്ഞത് തങ്ങളുടെ പെരുമാറ്റം നിയമങ്ങൾ പാലിച്ചും ശ്രദ്ധയോടെയും സൌമ്യതയോടെയും അല്ല എന്നാണ്. നിയമപാലനവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും വലിയ പ്രശ്‌നം അശ്രദ്ധയോടെയുള്ള ഡ്രൈവിംഗാണ്. 58 ശതമാനം ആളുകൾ ഡ്രൈവ് ചെയ്യുമ്പോൾ ഫോണിൽ സംസാരിക്കാറുണ്ട് എന്ന് പ്രതികരിച്ചു. 63 ശതമാനം ആളുകളും കുട്ടികളെ ഫ്രണ്ട് സീറ്റിൽ ഇരുത്തുന്നതിൽ പ്രശ്‍നം കാണുന്നില്ല. 58 ശതമാനം ആളുകൾ ഉറക്കച്ചടവിലും വാഹനം ഓടിക്കുന്നവരാണ്

• ദയാപൂർവ്വമായ പെരുമാറ്റത്തിലേക്ക് ഇനിയും ദൂരമേറെ: 53 ശതമാനം ആളുകളും പറഞ്ഞത് ആംബുലൻസ്, ഫയർ ട്രക്ക് പോലുള്ള എമർജൻസി വാഹനങ്ങൾക്ക് പോകാൻ ഇടം കൊടുക്കാറില്ലെന്നാണ്. 57 ശതമാനം ആളുകൾ ഭക്ഷണസാധനങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം വഴിയിൽ വലിച്ചെറിയുന്നതിൽ പ്രശ്‍നം കാണാത്തവരാണ്.

നിയമപാലനം, ശ്രദ്ധ, കാരുണ്യം എന്നിങ്ങനെയുള്ള 3 പില്ലർ ഫ്രെയിംവർക്കിലൂടെ നോക്കിക്കൊണ്ട് ഫോർഡ് കാർട്ടെസി സർവ്വേ മനസ്സിലാക്കാൻ ശ്രമിച്ചത് ഡ്രൈവർമാരുടെ പെരുമാറ്റ വിലയിരുത്തലാണ്. ഇവരെ നാല് പേഴ്‌സണാലിറ്റി തരത്തിലേക്ക് ഇത്തരം ആളുകളെ തരം തിരിച്ചിരിക്കുന്നു:

ഒന്നും ആലോചിക്കാത്തവർ: ഒട്ടും അഭികാമ്യമല്ലാത്ത പെരുമാറ്റം നടത്തുന്നവർ, ഇവർ പെട്ടെന്ന് പ്രതികരിക്കും, മുൻധാരണകൾ വെച്ചായിരിക്കും പ്രതികരിക്കുന്നത്, റോഡ് നിയമങ്ങളെക്കുറിച്ചോ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചോ ധാരണ ഉണ്ടാകില്ല.

ഉറപ്പായവർ: കാഴ്ച്ചയിൽ പാവങ്ങൾ, ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടുകയും മത്സരബുദ്ധി കാണിക്കുകയും മറ്റും ചെയ്യും. നിയമങ്ങളും മറ്റും അറിയാമെന്ന് ഇവർ അവകാശപ്പെടുകയും ചെയ്യും.

നടിക്കുന്നവർ: റോഡ് നിയമങ്ങളും പെരുമാറ്റ രീതികളും അറിയാം. എന്നാൽ പെട്ടെന്ന് ശരിയായ പാത വിട്ട് പെരുമാറുകയും തങ്ങളുടെ പെരുമാറ്റത്തെ ന്യായീകരിക്കുകയും ചെയ്യും.

ഐഡിയലിസ്റ്റ്: നിയമം അനുസരിക്കുമെന്ന് മാത്രമല്ല അവർ സ്വയബോധം ഉള്ളവരുമാണ്. എമർജൻസി സമയത്തോ അസഹനീയമായ ദേഷ്യം വരുമ്പോഴോ മാത്രം നിയമങ്ങൾ ലംഘിക്കുന്നവരാണ് ഇവർ.

നമുക്ക് റോഡുകളിൽ വേണ്ടത് ഐഡിയലിസ്റ്റുകളെയാണ്: ഒന്നും ചിന്തിക്കാത്ത കൂടുതൽ ആളുകളുള്ള നഗരങ്ങളിൽ കാർട്ടെസി സ്കോറുകൾ തീരെ കുറവായിരിക്കും. സർവ്വേയിൽ പങ്കെടുത്ത ഏതാണ്ട് 40 ശതമാനം പേരും ഈ ഗണത്തിൽ പെടുന്നവരാണ്. 27 ശതമാനം പേർ ഉറപ്പായ പെരുമാറ്റ രീതി ഉള്ളവരും 25 ശതമാനം പേർ നടിക്കുന്നവരുമാണ്. 8 ശതമാനം ആളുകൾ മാത്രമാണ് ഐഡിയലിസ്റ്റുകൾ.

ആറ് പ്രധാനപ്പെട്ട നഗരങ്ങളിൽ കൊൽക്കത്തയിലും ചെന്നൈയിലുമാണ് ഏറ്റവും അധികം ഐഡിയലിസ്റ്റുകൾ ഉള്ളത്. യഥാക്രമം 22 ശതമാനവും 20 ശതമാനവും. ഡൽഹിയിലും ബംഗളൂരുവിലുമാണ് യഥാക്രമം 49 ശതമാനവും 62 ശതമാനവും ഒന്നും ആലോചിക്കാത്തവരുടെ ഗണത്തിൽ ഉള്ളത്. ഇവിടെയാണ് ഏറ്റവും അധികം മെച്ചപ്പെടൽ വേണ്ടത്.
മുംബൈയിലും ഹൈദരാബാദിലും 21 ശതമാനം പേർ ഒന്നും ആലോചിക്കാത്തവരാണ്. ആലോചിക്കാത്ത ആളുകൾ കൂടുതലുള്ള നഗരങ്ങൾക്ക് കാർട്ടെസി സ്കോറുകളും തീരെ കുറവായിരിക്കും.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍