ലാഭത്തില്‍ കുതിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്; മൂന്നാം പാദത്തില്‍ 342 കോടി രൂപയുടെ റെക്കോഡ് അറ്റാദായം; തന്ത്രങ്ങള്‍ വിജയിച്ചുവെന്ന് സിഇഒ പിആര്‍ ശേഷാദ്രി

സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം. 11.96 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 341.87 കോടി രൂപയാണ് ബാങ്ക് നേടിയ ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 305.36 കോടി രൂപയായിരുന്നു. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷത്തെ 483.45 കോടി രൂപയില്‍ നിന്ന് 528.84 കോടി രൂപയായും വര്‍ധിച്ചു. 9.39 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച.

മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷത്തെ 4.74 ശതമാനത്തില്‍ നിന്നും 44 പോയിന്റുകള്‍ കുറച്ച് 4.30 ശതമാനമാനത്തിലെത്തിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി 36 പോയിന്റുകള്‍ കുറച്ച് 1.61 ശതമാനത്തില്‍ നിന്നും 1.25 ശതമാനമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു. ആസ്തികളിന്മേലുള്ള വരുമാനം 1.07 ശതമാനത്തില്‍ നിന്നും 1.12 ശതമാനമായും വര്‍ധിച്ചു. അറ്റ പലിശ വരുമാനം 6.13 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 869.26 കോടി രൂപയിലെത്തി.
എഴുതിത്തള്ളല്‍ ഉള്‍പ്പെടുത്തിയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 310 പോയിന്റുകള്‍ വര്‍ധിച്ച് 81.07 ശതമാനമായി. എഴുതിത്തള്ളലിനു പുറമെയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 465 പോയിന്റുകള്‍ വര്‍ധിച്ച് 71.73 ശതമാനവുമായി.

റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 7.71 ശതമാനം വളര്‍ച്ചയോടെ 1,02,420 കോടി രൂപയിലെത്തി. പ്രവാസി (എന്‍.ആര്‍.ഐ) നിക്ഷേപം 6.49 ശതമാനം വര്‍ധിച്ച് 31,132 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവില്‍ 29,236 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്സ് അക്കൗണ്ട്) നിക്ഷേപം 4.13 ശതമാനം വര്‍ധിച്ചു. സേവിങ്‌സ് ബാങ്ക് നിക്ഷേപത്തില്‍ 3.37 ശതമാനവും കറന്റ് അക്കൌണ്ട് നിക്ഷേപത്തില്‍ 7.73 ശതമാനവുമാണ് വര്‍ധന.

വായ്പാ വിതരണത്തില്‍ 11.95 ശതമാനം വളര്‍ച്ച കൈവരിച്ചു. 77,686 കോടി രൂപയില്‍ നിന്നും 86,966 കോടി രൂപയിലെത്തി. കോര്‍പറേറ്റ് വായ്പകള്‍ 16.94 ശതമാനം വാര്‍ഷിക വര്‍ധനയോടെ 29,892 കോടി രൂപയില്‍ നിന്നും 34,956 കോടി രൂപയിലെത്തി. വലിയ കോര്‍പ്പറേറ്റ് വിഭാഗത്തില്‍ 99.6 ശതമാനവും ഉയര്‍ന്ന റേറ്റിങ് (എ അല്ലെങ്കില്‍ അതിനു മുകളില്‍) ഉള്ള അക്കൗണ്ടുകളാണ്. വ്യക്തിഗത വായ്പ 2,186 കോടി രൂപയില്‍ നിന്ന് 2,249 കോടി രൂപയായും സ്വര്‍ണ വായ്പകള്‍ 15,369 കോടി രൂപയില്‍ നിന്ന് 16,966 കോടി രൂപയായും വര്‍ധിച്ചു. 10.39 ശതമാനമാണ് സ്വര്‍ണ വായ്പകളുടെ വാര്‍ഷിക വളര്‍ച്ച. ഭവനവായ്പ 63.9 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 8,195 കോടി രൂപയും വാഹന വായ്പ 24.71 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,938 കോടി രൂപയും നേടി.

ബാങ്ക് സ്വീകരിച്ചുവരുന്ന തന്ത്രങ്ങള്‍ ബിസിനസില്‍ മികച്ച പ്രകടനം സാധ്യമാക്കുന്നുവെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി. ആര്‍. ശേഷാദ്രി പറഞ്ഞു. ‘. കോര്‍പറേറ്റ്, ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ, സ്വര്‍ണ വായ്പ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആസ്തി ഗുണമേന്മയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞു. ഗുണമേന്മയുള്ള വായ്പാ വളര്‍ച്ചയിലൂടെ ലാഭക്ഷമത ഉറപ്പാക്കുക എന്ന തന്ത്രപ്രധാന ലക്ഷ്യത്തിലൂടെ നഷ്ടസാധ്യത കുറഞ്ഞ പുതിയ വായ്പകള്‍ വിതരണം ചെയ്യാനും കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; ചൊവ്വാഴ്ച സ്ഥിരീകരിച്ചത് 159 പേർക്ക്; ചികിത്സ വൈകിപ്പിക്കരുതെന്ന് നിർദേശം

ട്രക്കിങ്ങിനിടെ യുവാവ് താഴ്‌ചയിലേക്ക് വീണ് മരിച്ച സംഭവത്തിനു പിന്നിൽ പ്രതിശ്രുത വധു; ആസൂത്രിത കൊലപാതകം ആഡംബര വിവാഹം നടക്കാനിരിക്കെ

'തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം കുത്തഴിഞ്ഞ നിലയിയിൽ, കൗൺസിലർ സുഗതനെ സംരക്ഷിക്കാൻ കൗൺസിൽ യോഗം പോലും ചേരുന്നില്ല'; കെ എസ് ശബരീനാഥൻ

'ഉത്തരവാദിത്വമില്ലാതെ ബസ് വഴിയോരത്ത് നിർത്തിയിടാമോ? ഓടിക്കാനുള്ള ആഗ്രഹംകൊണ്ട് ബസ് മുന്നോട്ടെടുത്തു'; പാലക്കാട് കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടുപോയ യുവാവ് പിടിയിൽ

മദ്യനികുതി ഇളവ്; യുഡിഎഫ് സർക്കാർ അഴിമതിയുടെ കൂടാരമെന്ന് സിപിഎം, ശതകോടികളുടെ അഴിമതി സര്‍ക്കാര്‍ സ്ഥിരീകരിച്ചുവെന്നും വിമർശനം

'കോടതി വിധി അംഗീകരിക്കുന്നു, പറഞ്ഞ സമയത്തിനുള്ളിൽ തന്നെ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്യും'; മേയർ വി വി രാജേഷ്

'പിഎം ശ്രീയിൽ ഒപ്പിട്ടത് മുൻ സർക്കാർ എന്ന് മന്ത്രി എന്‍ ഷംസുദീന്‍, ഒപ്പിട്ടാൽ പിന്മാറാൻ അവകാശം ഇല്ലെന്ന വാദം ശരിയല്ലെന്ന് പിണറായി വിജയൻ'; നിയമസഭയില്‍ വാക്പോര്

'എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും, കാത്തിരിക്കണം'; 'അമ്മ'യിലെ പ്രതിസന്ധിയിൽ പ്രതികരിച്ച് മമ്മൂട്ടി

'കഴുത്തും കത്തിയും കൂടി കേന്ദ്രസർക്കാരിന് കൊടുത്തവരാണ് ഇടതുപക്ഷം, പിഎം ശ്രീ പദ്ധതിയിൽ എല്ലാം ചെയ്തത് മുൻ സർക്കാർ'; വിമർശിച്ച് മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് കോടതി; 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് നിർദേശം