സാംസങ്ങിനെ നയിക്കാന്‍ പ്രഥമ വനിത; കുടുംബത്തിന് പുറത്തുനിന്ന് ആദ്യ ആള്‍; ലീ യംഗ്-ഹീ കുറിച്ചത് ചരിത്രം

ലോകത്തിലെ മുന്‍നിര കമ്പനിയായ സാംസങ് ഇലക്ട്രോണിക്സിന്റെ മൊബൈല്‍ ബിസനസിനെ നയിക്കാന്‍ വനിത. വനിതാ എക്സിക്യൂട്ടീവ് ആയിരുന്ന ലീ യംഗ്-ഹീയെ കമ്പനിയുടെ ആഗോള മൊബൈല്‍ ബിസിനസിന്റെ പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ത്തിയാണ് പുതിയ സ്ഥാനം നല്‍കിയത്.

ദക്ഷിണ കൊറിയന്‍ കമ്പനിയെ ആദ്യമായാണ് ഒരു വനിത നയിക്കുന്നത്. ആഗോളതലത്തില്‍ മൊബൈല്‍ ബിസിനസ് കൈകാര്യം ചെയ്യുന്ന വിഭാഗമായ ഗ്ലോബല്‍ മാര്‍ക്കറ്റിങ് സെന്റര്‍ ഫോര്‍ സാംസങ് ഡിവൈസ് എക്സ്പീരിയന്‍സിന്റെ തലപ്പത്താണ് ലീ യംഗ്-ഹീയെ നിയമിച്ചിരിക്കുന്നത്.

സാംസങ് ഇലക്ട്രോണിക്സിലെ സ്ഥാപക കുടുംബത്തിന്റെ പുറത്തുനിന്നാണ് ലീ യംഗ്- ഹീ നിയമിച്ചിരിക്കുന്നത്. ലീ യംഗ്-ഹീ 2007ലാണ് കമ്പനി ജോലിക്ക് കയറുന്നത്. തുടര്‍ന്ന് കൊറോണയുടെ കാലത്ത് കമ്പനിയെ തകര്‍ച്ചയില്‍ നിന്നും പിടിച്ചു നിര്‍ത്തുന്നതില്‍ ലീ യംഗ് അടങ്ങുന്ന സംഘമായിരുന്നു.
തുടര്‍ന്ന് 2012ല്‍ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു. നിലവില്‍ സാംസങ് ഗ്രൂപ്പില്‍ ഏഴ് പ്രസിഡന്റുമാരാണ് ഉള്ളത്. ഇതില്‍ ഒരാളാണ് ലീ യംഗ്- ഹീ.

Latest Stories

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ