റോള്‍സ് റോയ്‌സ് ഗോസ്റ്റ് സീരീസ് II ഇന്ത്യയിലെത്തി: മൂന്നു മോഡലുകളില്‍ കാറുകള്‍; ബുക്കിങ് ചെന്നൈയില്‍; വിലകള്‍ പുറത്തുവിട്ടു

ഇന്ത്യയിലെത്തിയ റോള്‍സ് റോയ്‌സ് ഗോസ്റ്റ് സീരീസ് II ഇന്ത്യയില്‍ രണ്ടിടങ്ങളില്‍ ബുക്കിങ് ആരംഭിച്ചു. ചെന്നൈയിലും ഡല്‍ഹിയിലും റോള്‍സ് റോയ്‌സ് ഷോറൂമുകളിലാണ് ബുക്കിങ് ആരംഭിച്ചത്. അടിസ്ഥാനപരമായ ഡിസൈനിന്റെ ഗംഭീര നവീകരണമായാണ് പുതിയ ഗോസ്റ്റ് സീരീസ് II അവതരിപ്പിച്ചിരിക്കുന്നത്.

ഗോസ്റ്റ് സീരീസ് II (Rs.8,95,00,000), ഗോസ്റ്റ് എക്സ്റ്റന്‍ഡഡ് സീരീസ് II (Rs. 10,19,00,000), ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II (Rs.10,52,00,000) എന്നിങ്ങനെയുള്ള മൂന്നു മോഡലുകളിലായാണ് ഗോസ്റ്റ് സീരീസ് II അവതരിപ്പിച്ചിട്ടുള്ളത്.

ഡ്രൈവിങ്ങിനു പ്രാധാന്യം നല്‍കി ട്വിന്‍ ടര്‍ബോ ചാര്‍ജ് എഞ്ചിന്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്ലാനാര്‍ സസ്പെന്‍ഷന്‍ സിസ്റ്റം, ഫ്‌ലാഗ് ബെയറര്‍, സാറ്റ്‌ലൈറ്റ് ഏയ്‌ഡെഡ് ട്രാന്‍സ്മിഷന്‍ സിസ്റ്റം എന്നിവ ഡ്രൈവര്‍ കേന്ദ്രീകൃതമായ സംവിധാനത്തെ സഹായിക്കുന്നു.

‘ഗോസ്റ്റിന്റെ ഉപയോഗത്തിലെ അനായാസതയും ബെസ്പോകിനുള്ള സാധ്യതയും ഉപഭോക്താകളെ ഏറെ ആകര്‍ഷിക്കുന്നു. ഗോസ്റ്റ് സീരീസ് II അതിന്റെ മൂല്യങ്ങളില്‍ ഉറച്ചു നിന്നുകൊണ്ടുതന്നെ ഉയര്‍ന്ന ഒരു അനുഭവതലം സമ്മാനിക്കുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം അഭികാമ്യമായ ഒരു ലക്ഷുറി ബ്രാന്‍ഡ് ആയി ഇത് മാറും. ഗോസ്റ്റ് സീരിസിന്റെ ഇന്ത്യയിലേക്കുള്ള വരവോടെ കൂടുതല്‍ ആശാവഹവും മൂല്യമുള്ളതുമായ മോട്ടോര്‍ കാറുകള്‍ നിര്‍മ്മിക്കാന്‍ മറ്റുള്ളവരും തല്പരരാകും’- റോള്‍സ് റോയ്‌സ് മോട്ടോര്‍ കാര്‍സ് ഏഷ്യ പാസിഫിക് റീജിയിണല്‍ ഡയറക്ടര്‍ ഐറിന്‍ നിക്കന്‍ പറഞ്ഞു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി