ഇപ്പോള്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ നേടാം! സ്ഥിരനിക്ഷേപങ്ങള്‍ക്ക് പലിശനിരക്ക് ഉയര്‍ത്തി രാജ്യത്തെ മുന്‍നിര ബാങ്കുകള്‍

കയ്യിലുള്ള തുക ഏതെങ്കിലും ബാങ്കില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണോ? നിക്ഷേപകരെ സ്വാഗതം ചെയ്തുകൊണ്ട് രാജ്യത്തെ സുപ്രധാന ബാങ്കുകള്‍ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഫെബ്രുവരി പത്തിന് നടന്ന ദ്വൈമാസ വായ്പാ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബാങ്കുകളുടെ ഈ തീരുമാനം.

സ്വകാര്യ മേഖലയിലുള്ള എച്ച്.ഡി.എഫ്.സി ബാങ്കിനെ സംബന്ധിച്ച് കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള നിരക്ക് ഉയര്‍ത്തുന്നത്. എസ്.ബി.ഐയെ ആണെങ്കില്‍ 2022 ജനുവരിയില്‍ ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് വര്‍ധിപ്പിച്ചതിനുശേഷം ആദ്യമായാണ് ഇത്തരമൊരു നീക്കം.

ഇതില്‍ ഏതുബാങ്കാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നതെന്ന് നോക്കാം.

എച്ച്.ഡി.എഫ്.സി ബാങ്കിലെ പലിശനിരക്ക്:

രണ്ടു കോടിയ്ക്ക് താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 5-10 ബേസിസ് പോയിന്റ് വരെ വര്‍ധിപ്പിച്ചതായാണ് ബാങ്കിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. ഒരുവര്‍ഷത്തേക്കുള്ള സ്ഥിരനിക്ഷക്ഷേപത്തിന്റെ പലിശ നിരക്ക് പത്ത് ബേസിസ് പോയിന്റാക്കി ഉയര്‍ത്തി 4.9% ത്തില്‍ നിന്നും 5% ആക്കിയിട്ടുണ്ട്. മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് 5.45% ആക്കി ഉയര്‍ത്തി. 2022 ഫെബ്രുവരി പതിനാല് മുതലാണ് നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരുന്നത്.

ജനുവരിയില്‍ രണ്ടുവര്‍ഷവും ഒരു ദിവസവും മുതല്‍ മൂന്നുവര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് 5.2% ആക്കിയും മൂന്നുവര്‍ഷവും ഒരുദിവസവും മുതല്‍ അഞ്ച് വര്‍ഷംവരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് 5.4%ആക്കിയും ബാങ്ക് ഉയര്‍ത്തിയിരുന്നു.

എസ്.ബി.ഐയിലെ നിരക്കുവര്‍ധന ഇങ്ങനെ:

രണ്ടുവര്‍ഷത്തിനു മുകളിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കാണ് എസ്.ബി.ഐ പലിശനിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. 2022 ഫെബ്രുവരി 15 മുതല്‍ ഇത് പ്രാബല്യത്തില്‍വരും. 10-15 ബേസിസ് പോയിന്റ് വരെയാണ് വര്‍ധന.

രണ്ടുമുതല്‍ മൂന്നുവര്‍ഷംവരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് 5.20% ആക്കി ഉയര്‍ത്തി. മൂന്നുമുതല്‍ അഞ്ചുവര്‍ഷംവരെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.45% ആക്കുകയും ചെയ്തു. അഞ്ചുമുതല്‍ പത്തുവര്‍ഷംവരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പത്ത് ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി 5.50% ആക്കി. രണ്ടുകോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് പുതുക്കിയ നിരക്കുകള്‍ ബാധകമാകുക.

ഹ്രസ്വകാലത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് മാറ്റമില്ലാതെ തുടരും. ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.10% ആണ് പലിശനിരക്ക്. ഒപ്പം 211 ദിവസം മുതല്‍ ഒരുവര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 4.40% ആയി തുടരുകയും ചെയ്യും.

2021 ഡിസംബറില്‍ എസ്.ബി.ഐ അടിസ്ഥാന നിരക്കുകള്‍ 0.10% വര്‍ധിപ്പിച്ചതായാണ് ബാങ്കിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. പുതിയ അടിസ്ഥാന നിരക്ക് വര്‍ഷത്തില്‍ 7.55% ആണ്. ഇത് 2021 ഡിസംബര്‍ 15 മുതലാണ് പ്രാബല്യത്തില്‍ വന്നത്.

നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് വര്‍ധിപ്പിച്ച മറ്റു ബാങ്കുകള്‍:

ആര്‍.ബി.ഐയുടെ വായ്പാ നയപ്രഖ്യാപനത്തിനു പിന്നാലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും യൂക്കോ ബാങ്കും സ്ഥിരനിക്ഷേപങ്ങള്‍ക്കുളള്ള പലിശനിരക്കില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഫെബ്രവരി പത്തുമുതലാണ് ഈ ബാങ്കുകളില്‍ പുതുക്കിയ പലിശനിരക്ക് പ്രാബല്യത്തില്‍ വരിക. ഇവിടെയും രണ്ടുകോടിവരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് പുതുക്കിയ നിരക്ക് ബാധകമാകുക.

ഏഴ് ദിവസത്തിനും പതിനാല് ദിവസത്തിനുമിടയിലെ കാലപരിധിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 2.75% നിരക്കില്‍ പലിശ ലഭിക്കും. 13 ദിവസത്തിനും 45 ദിവസത്തിനുമിടയില്‍ പലിശനിരക്ക് 2.90% ആയി ഉയരും. യൂക്കോ ബാങ്കില്‍ ഒരുവര്‍ഷം മുതല്‍ മൂന്നുവര്‍ഷംവരെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.10% ആക്കി ഉയര്‍ത്തിയിട്ടുണ്ട്.

Latest Stories

ഓവറാക്കി ചളമാക്കിയോ? 'ഗുരുവായൂര്‍ അമ്പലനടയില്‍' എങ്ങനെ? പ്രേക്ഷക പ്രതികരണം

അവരുടെ കഥകളെല്ലാം അവരുടെ തന്നെയാണ്, അത് സംസ്‌കാരവുമായി വേരൂന്നി നില്‍ക്കുന്നു; തെന്നിന്ത്യൻ സിനിമകളെ പ്രശംസിച്ച് മനോജ് ബാജ്പേയി

സല്‍മാന്‍ ഖാന്‍ വിവാഹാഭ്യര്‍ത്ഥന നടത്തി, ഞാന്‍ പറ്റില്ലെന്നും പറഞ്ഞു.. ഞാന്‍ എല്ലാവരോടും നോ പറയും: നടി ഷര്‍മിന്‍ സേഗാള്‍

IPL 2024: പറ്റുമെങ്കിൽ മുഴുവൻ സീസൺ കളിക്കുക അല്ലെങ്കിൽ വെറുതെ ലീഗിലേക്ക് വരരുത്, സൂപ്പർതാരങ്ങൾക്ക് കർശന നിർദേശം നൽകി ഇർഫാൻ പത്താൻ

കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവ്

സിനിമാതാരങ്ങൾക്ക് വേണ്ടി ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ; ആരോപണത്തിൽ കമൽഹാസനെതിരെ അന്വേഷണം വേണമെന്ന് തമിഴ്നാട് ബിജെപി

മോദിയും കൂട്ടരും വിഡ്ഢികളുടെ സ്വര്‍ഗത്തില്‍; പ്രബീര്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെമാടമ്പിത്തരം സുപ്രീംകോടതി ചുരുട്ടി കൊട്ടയിലിട്ടു; ആഞ്ഞടിച്ച് തോമസ് ഐസക്ക്

'സിനിമയിൽ അഭിനയിക്കാൻ പോകുന്നു, അഞ്ച് വർഷം കഴിഞ്ഞ് കാണാം'; അമ്മയ്ക്ക് കത്തെഴുതി വീടുവിട്ടിറങ്ങിയ 14കാരനെ കണ്ടെത്തി

ഇന്ത്യൻ ഫുട്ബോളിലെ സമാനതകളില്ലാത്ത ഇതിഹാസം ബൂട്ടഴിക്കുന്നു, സുനിൽ ഛേത്രിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ ഞെട്ടി ആരാധകർ; വീഡിയോ വൈറൽ

യുക്രൈയിനെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ; കരയുദ്ധത്തിലൂടെ ആറു ഗ്രാമങ്ങള്‍ കീഴടക്കി; വിദേശയാത്രകളെല്ലാം റദ്ദാക്കി പ്രസിഡന്റ് സെലെന്‍സ്‌കി