കുട്ടിയുടെ വിദ്യാഭ്യാസത്തിനായുള്ള നിക്ഷേപം തുടങ്ങിയോ? ഈ പിഴവുകള്‍ പറ്റിയില്ലെന്ന് ഉറപ്പിക്കുമല്ലോ

കുട്ടികളുടെ ഭാവിയ്ക്കുവേണ്ടി നിക്ഷേപിക്കുമ്പോള്‍ അബദ്ധങ്ങള്‍ പറ്റാനുള്ള സാധ്യത ഏറെയാണ്. കുട്ടിയുടെ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടാതിരിക്കാന്‍ ചില കാര്യങ്ങള്‍ ഓര്‍മ്മയില്‍ വയ്ക്കേണ്ടതുണ്ട്.

വിദ്യാഭ്യാസ ലക്ഷ്യം തെരഞ്ഞെടുക്കുമ്പോള്‍:

കുട്ടികള്‍ ആഗ്രഹിക്കാത്ത വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാവും പലപ്പോഴും രക്ഷിതാക്കള്‍ പണം സ്വരൂപിച്ചുവെയ്ക്കുന്നത്. മാതിപിതാക്കള്‍ പരമ്പരാഗത വഴികളായ എഞ്ചിനിയറിങ്, മെഡിസിന്‍ എന്നിങ്ങനെയാണ് ആലോചിക്കുക. കുട്ടിയ്ക്ക് താല്‍പര്യം സംഗീതം, സ്പോര്‍ട്സ് എന്നിവയേതെങ്കിലുമൊക്കെയാവും. ഇതുപോലുള്ള മേഖലയിലാണ് കുട്ടിയ്ക്ക് താല്‍പര്യമെങ്കില്‍ ചെറുപ്രായത്തില്‍ തന്നെ പണം ആവശ്യം വരും. അല്ലാതെ പതിനെട്ടു കഴിഞ്ഞാലല്ല. പരിശീലത്തിനും അതിനുവേണ്ടിയുള്ള യാത്രയ്ക്കുമൊക്കെയാവും ചെലവുവരിക. അതായത്, നിങ്ങള്‍ ഏത് നിക്ഷേപം തെരഞ്ഞെടുക്കണം എന്നത് കുട്ടിയുടെ താല്‍പര്യം എന്താണെന്നതിനെ ആശ്രയിച്ചിരിക്കും. അതുകൊണ്ട് കുട്ടിയുടെ താല്‍പര്യം മനസിലാക്കിവേണം അവനുവേണ്ട കരിയറും അതിനുതകുന്ന വിദ്യാഭ്യാസവും തെരഞ്ഞെടുക്കാന്‍.

വിദ്യാഭ്യാസത്തിനുവേണ്ടി ഫണ്ട് കണക്കുകൂട്ടുമ്പോഴുണ്ടാകുന്ന പിഴവ്:

വിദ്യാഭ്യാസത്തിനുവേണ്ടി ഫണ്ട് കണക്കുകൂട്ടുമ്പോഴുണ്ടാകുന്ന പിഴവ് പലപ്പോഴും കുട്ടി പഠിക്കുമ്പോള്‍ ഫണ്ടിന്റെ അപര്യാപ്തതയ്ക്ക് വഴിവെക്കാം. കുട്ടിയുടെ കരിയര്‍ ഗോള്‍ കൃത്യമായി മനസിലാക്കാതെ ഫണ്ട് പ്ലാന്‍ ചെയ്യുന്നത് കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഉദാഹരണത്തിന്, കുട്ടിയെ വിദേശത്ത് അയച്ച് പഠിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍, നിങ്ങള്‍ പലപ്പോഴും കണക്കാക്കുക ട്യൂഷന്‍ ഫീസ് മാത്രമാണ്. അവിടെ ജീവിക്കാനുള്ള ചെലവും, യാത്രാ ചെലവും വിസയ്ക്കുവേണ്ട കാര്യങ്ങളുമൊക്കെ മറക്കും. അതേപോലെ തന്നെ കറന്‍സിയുടെ മൂല്യം കുറയുന്നത് അവിടെ നിങ്ങളുടെ ചെലവുകള്‍ വര്‍ധിപ്പിക്കാനിടയുണ്ട്. വിദ്യാഭ്യാസ ആവശ്യത്തിനായി ഫണ്ട് കണക്കുകൂട്ടുമ്പോള്‍ ഈ കാര്യങ്ങളെല്ലാം മനസില്‍വെക്കണം. ഇതിനു പുറമേ കോച്ചിങ്, കരിയര്‍ കൗണ്‍സിലിങ്, ജോബ് പ്ലെയ്സ്മെന്റ് ഫീ എന്നിവയും ആവശ്യമായിവരും.

ശരിയായ നിക്ഷേപമാര്‍ഗം തെരഞ്ഞെടുക്കുക:

സാമ്പത്തിക ലക്ഷ്യം അനുസരിച്ചുള്ള നിക്ഷേപവഴി തെരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. അതായത്, നിക്ഷേപിക്കുന്ന പണത്തിന് ശരിയായ വളര്‍ച്ചയുണ്ടാവുന്ന, നിങ്ങളുടെ കുട്ടിയ്ക്ക് ആവശ്യം വരുമ്പോള്‍ കിട്ടുകയും ചെയ്യുന്ന തരത്തിലുള്ള നിക്ഷേപം വേണം തെരഞ്ഞെടുക്കാന്‍.

നിക്ഷേപം തുടങ്ങാന്‍ വൈകിപ്പോകുക:

കുട്ടി കുറച്ചു വലുതായാലുള്ള കാര്യമല്ലേ, അതിന് ഒരുപാട് സമയം മുന്നിലില്ലേയെന്നാണ് പല രക്ഷിതാക്കളും ചിന്തിക്കുക. എന്നാല്‍ അത് എല്ലാ പ്ലാനും തെറ്റിക്കും. നിങ്ങള്‍ മാതാപിതാക്കള്‍ ആകാന്‍ ആലോചിക്കുമ്പോള്‍ മുതല്‍ തുടങ്ങണം കുട്ടികള്‍ക്കുവേണ്ടിയുള്ള നിക്ഷേപങ്ങള്‍. ഇനി അപ്പോള്‍ ചെയ്തില്ലെങ്കില്‍ കുഞ്ഞ് ജനിച്ചയുടനെയെങ്കിലും ചെയ്യണം.

വസ്ത്രങ്ങള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കുമായി ഒരുപാട് ചെലവഴിക്കുക:

ഒരു കുഞ്ഞുണ്ടായതിന്റെ ആനന്ദത്തില്‍ മിക്ക രക്ഷിതാക്കളും അതിന് വസ്ത്രവും കളിപ്പാട്ടങ്ങളുമൊക്കെ വാങ്ങാന്‍ ഒരുപാട് പണം ചെലവഴിക്കും. കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമൊക്കെ വേണം, പക്ഷേ ആവശ്യത്തിനുമാത്രം. അതിനുവേണ്ടി ഒരുപാട് പണം ചെലവഴിക്കുന്നത് ധൂര്‍ത്താണ്. വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും പെട്ടെന്ന് പാകമാകാത്ത തരത്തിലാകും കുട്ടിയുടെ വളര്‍ച്ചയെന്നത് മാത്രമല്ല പ്രശ്നം, ഈ പണം കുട്ടിയുടെ ഭാവിയിലെ ആവശ്യങ്ങള്‍ക്കുവേണ്ടി നിക്ഷേപിക്കേണ്ടതാണ് എന്നത് കൂടിയാണ്.

കുട്ടിയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ അതിജീവിക്കുക:

കുഞ്ഞ് വളരുന്നത് അനുസരിച്ച് സുഹൃത്തുക്കളുണ്ടാവുകയും മറ്റുള്ളവരുമായുള്ള ഇടപെടലുകള്‍ കൂടുകയും ചെയ്യും. അപ്പോള്‍ മറ്റുള്ളവര്‍ക്കുള്ളതുപോലുള്ള ഗാഡ്ജറ്റുകള്‍ക്കും വസ്ത്രങ്ങള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കുമെല്ലാം വേണ്ടി വാശിപിടിക്കാനുള്ള സാധ്യത കൂടുതാണ്. എപ്പോഴും ആ വാശിയ്ക്ക് കീഴപ്പെടുമ്പോള്‍ നഷ്ടമാകുന്നത് ഭാവിയില്‍ കുട്ടിയ്ക്കുവേണ്ടി കരുതിവെയ്ക്കേണ്ട തുകയാണ് എന്നത് മനസിലുണ്ടാവണം.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം