പതിനയ്യായിരത്തിന് മുകളില്‍ അടിസ്ഥാന വേതനം പറ്റുന്നവര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി ഇ.പി.എഫ്.ഒയുടെ പരിഗണനയില്‍

സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി പുതിയ പെന്‍ഷന്‍ പദ്ധതി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ പരിഗണനയില്‍ (ഇ.പി.എഫ്.ഒ). അടിസ്ഥാന ശമ്പളമായി മാസം 15000 രൂപയില്‍ കൂടുതല്‍ ലഭിക്കുന്ന, 1995ലെ (ഇ.പി.എസ് 95) എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതിയ്ക്കു കീഴില്‍ നിര്‍ബന്ധ പരിരക്ഷലഭിക്കാത്തവര്‍ക്കാണ് ഈ പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. നിലവില്‍, ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് മാസം 15000 വരെ ശമ്പളമുള്ള എല്ലാ തൊഴിലാളികള്‍ക്കുമാണ് ഇ.പി.എസ്-95 ന് കീഴില്‍ നിര്‍ബന്ധ പരിരക്ഷയുള്ളത്.

കൂടിയ വിഹിതം നല്‍കുന്നവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ എന്ന ആവശ്യം ഇ.പി.എഫ്.ഒ അംഗങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. അതുകൊണ്ടുതന്നെ മാസം 15000ത്തില്‍ കൂടുതല്‍ അടിസ്ഥാന ശമ്പളം പറ്റുന്നവര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതിയെന്നത് സജീവ പരിഗണനയിലായിരുന്നുവെന്നാണ് വിവരം. ഇ.പി.എഫ്.ഒയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്ന പരമോന്നത അധികാര സ്ഥാപനമായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മാര്‍ച്ച് 11, 12 തിയ്യതികളില്‍ ഗുവാഹത്തിയില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ഈ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ദേശം മുന്നോട്ടുവെച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് 2021 നവംബറില്‍ സി.ബി.ടി പെന്‍ഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഒരു സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

മാസം 15000ത്തിനു മുകളില്‍ അടിസ്ഥാന ശമ്പളം ലഭിക്കുന്ന ഇ.പി.എഫ്.ഒ ഉപഭോക്താക്കള്‍ കുറഞ്ഞ വിഹിതം അടക്കാന്‍ നിര്‍ബന്ധിതരാവുന്നുവെന്നതാണ് നിലവിലെ സ്ഥിതി. ഇ.പി.എസ് 95 പ്രകാരം 15000ത്തിന്റെ 8.33% എന്ന നിരക്കിലാണ് നിലവില്‍ അവര്‍ അടച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കുറഞ്ഞ പെന്‍ഷനാണ് ഇവര്‍ക്ക് ലഭിക്കുക. പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള അടിസ്ഥാന വേതനം 15000 രൂപയാക്കി പരിമിതപ്പെടുത്തുന്നതിന് 2014ല്‍ ഇ.പി.എഫ്.ഒ പദ്ധതിയില്‍ ഭേദഗതി വരുത്തിയിരുന്നു. 2014 സെപ്റ്റംബര്‍ ഒന്നുമുതലാണ് ശമ്പളപരിധി പരിഷ്‌കരിച്ചത്. നേരത്തെയുണ്ടായിരുന്ന 6500 ല്‍ നിന്നും ഉയര്‍ത്തിയാണ് 15000 ആക്കിയത്.

15000 എന്ന പരിധി സര്‍വ്വീസില്‍ പ്രവേശിക്കുന്ന സമയത്ത് മാത്രമേ ബാധകമാകുകയുള്ളൂ. ഔപചാരിക മേഖലയിലെ (ഫോര്‍മല്‍ സെക്ടര്‍) വിലക്കയറ്റവും ശമ്പള പരിഷ്‌കരണവും കണക്കിലെടുത്തായിരുന്നു ഇത്. പിന്നീട് ഇത് 25000 ആയി ഉയര്‍ത്തണമെന്ന ആവശ്യമുയരുകയും ഇത് സംബന്ധിച്ച ആലോചനകള്‍ നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ നിര്‍ദേശം അംഗീകരിക്കപ്പെട്ടില്ല. പെന്‍ഷന് അര്‍ഹമായ ശമ്പള പരിധി ഉയര്‍ത്തുന്നതിലൂടെ ഔപചാരിക മേഖലയിലെ 50ലക്ഷം തൊഴിലാളികളെക്കൂടി ഇ.പി.എസ്-95 ന് കീഴില്‍ വരുത്താന്‍ കഴിയും.

കുറഞ്ഞ തുക വരിസഖ്യയായി നല്‍കാന്‍ നിര്‍ബന്ധിതാരവുന്നവര്‍ക്കും സര്‍വ്വീസില്‍ പ്രവേശിക്കുന്ന സമയത്ത് 15000ത്തിനു മുകളില്‍ അടിസ്ഥാന ശമ്പളമുണ്ടായതിനാല്‍ പദ്ധതിയില്‍ ചേരാന്‍ കഴിയുന്നവര്‍ക്കുമായി പുതിയ പെന്‍ഷന്‍ പദ്ധതി അത്യാവശ്യമാണ്. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ പെന്‍ഷന് അര്‍ഹമായ ശമ്പള പരിധി 15000ത്തില്‍ നിന്നും ഉയര്‍ത്താന്‍ ഇ.പി.എഫ്.ഒയ്ക്ക് യാതൊരു പദ്ധതിയുമില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് അടിസ്ഥാന ശമ്പളം കൂടുതലായതിന്റെ പേരില്‍ ഇ.പി.എസ് -95ല്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍ക്കായി പുതിയ പദ്ധതി കൊണ്ടുവരാന്‍ ആലോചിക്കുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍