ബന്ധുക്കളുടെ ലോണിന് ഗ്യാരണ്ടറായി നിന്നാല്‍ പുലിവാലാകുമോ?

എന്തെങ്കിലും ഒരു അത്യാവശ്യം വരുമ്പോള്‍ സഹായത്തിന് നമ്മള്‍ നമ്മുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്കാണ് ഓടുക. പ്രിയപ്പെട്ടവര്‍ക്കുവേണ്ടി സാമ്പത്തിക സഹായങ്ങള്‍ ചെയ്യേണ്ട സാഹചര്യങ്ങളും നമ്മുടെ മുമ്പില്‍ വന്നുപെടാറുണ്ട്. അത്തരമൊന്നാണ് നമ്മുടെ സഹോദരങ്ങള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ ലോണ്‍ എടുക്കാന്‍ ഗ്യാരണ്ടര്‍ (ജാമ്യം നില്‍ക്കുന്നയാള്‍) ആയോ ലോണിന് പങ്കാളിയായോ (കോ ബോറോവര്‍) നില്‍ക്കേണ്ട അവസ്ഥ.

സഹ അപേക്ഷകന്‍ എന്നത് നിയമപരമായ ഫോര്‍മാലിറ്റി മാത്രമല്ല. അപേക്ഷിക്കുന്ന രണ്ടുപേരെ സംബന്ധിച്ചും സാമ്പത്തികവും നിയമപരവുമായ ഉത്തരവാദിത്തമാണ്. ഒരു ഗ്യാരണ്ടര്‍ ആയി നില്‍ക്കാമോയെന്ന് നിങ്ങളുടെ അടുത്ത ബന്ധുക്കള്‍ ചോദിക്കുന്നുവെന്നാല്‍ അതിനര്‍ത്ഥം എന്തെങ്കിലും പ്രശ്നം സംഭവിച്ചാല്‍ ആ ലോണ്‍ അടച്ചുതീര്‍ക്കേണ്ട ഉത്തരവാദിത്തം നിങ്ങള്‍ക്കാണ് എന്നതാണ്. കൂട്ടുത്തരവാദിത്തത്തില്‍ ലോണെടുക്കാന്‍ സമ്മതം പറയുന്നതിനു മുമ്പ് ഈ നാല് ചോദ്യങ്ങള്‍ സ്വയം ചോദിക്കണം.

1. എന്താണ് നിങ്ങളുടെ ബാധ്യത?

ഫിനാന്‍ഷ്യല്‍ ഗ്യാരണ്ടിയര്‍ ആണ് നിങ്ങള്‍ എങ്കില്‍ ലോണ്‍ തിരിച്ചടക്കേണ്ടതിന്റെ മുഴുവന്‍ നിയമപരമായ ബാധ്യതയും നിങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടിവരും. സാമ്പത്തികേതര ഗ്യാരണ്ടര്‍ ആണെങ്കില്‍ ബാങ്കിനും നിങ്ങളുടെ ബന്ധുവിനും ഇടയില്‍ ഒരു മധ്യസ്ഥന്‍ എന്നതുപോലെയേ നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടി വരൂ. ഹോം ലോണുകളുടെ കാര്യത്തില്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ വസ്തുവാണ് ബാങ്ക് തിരിച്ചെടുക്കുക. എന്നാല്‍ പേഴ്സണല്‍ ലോണുകളുടെ കാര്യത്തില്‍ ബന്ധു ലോണടവില്‍ വീഴ്ചവരുത്തിയാലോ തിരിച്ചടക്കാന്‍ പണമില്ലാത്ത അവസ്ഥ വന്നാലോ അതിന്റെ ബാധ്യത മുഴുവനായും നിങ്ങള്‍ക്കുമേല്‍ വരും.

സാമ്പത്തിക കാര്യങ്ങളില്‍ ബന്ധു ആളെങ്ങനെ?

സാമ്പത്തിക കാര്യങ്ങളില്‍ ബന്ധുവിന്റെ അതുവരെയുള്ള രീതികള്‍ പരിശോധിക്കണം. ലോണായി വേണ്ട തുക ഒരു പ്രത്യേക പരിധിയ്ക്ക് അപ്പുറം പോകുമ്പോഴോ മോശം ക്രഡിറ്റ് സ്‌കോറോ (മുമ്പ് വാങ്ങിയ വിവിധ വായ്പകള്‍ തിരിച്ചടച്ചതൊക്കെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കടം തിരിച്ചടക്കാനുള്ള ഒരാളുടെ ക്ഷമത സൂചിപ്പിക്കുന്ന സൂചകം) , മോശം സാമ്പത്തിക നിലയോ, അസ്ഥിര വരുമാനമോ കണക്കിലെടുത്ത് ലോണ്‍ അയാള്‍ക്ക് തിരിച്ചടയ്ക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ബാങ്കിന് സംശയമുള്ളപ്പോഴോ ആണ് ബാങ്കുകള്‍ ഗ്യാരണ്ടറെ ആവശ്യപ്പെടുക. അതിനാല്‍ അത്തരം ലോണുകളുടെ ബാധ്യത പങ്കുവെക്കാന്‍ പുറപ്പെടും മുമ്പ് അയാളുടെ സാമ്പത്തിക സ്ഥിതിയും ക്രഡിറ്റ് സ്‌കോറും ലോണ്‍ അയാള്‍ക്ക് തിരിച്ചടയ്ക്കാന്‍ പറ്റുമോയെന്നും അന്വേഷിക്കണം.

വായ്പാ നേടാനുളള നിങ്ങളുടെ യോഗ്യതയെ ബാധിക്കുമോ?

ഫിനാന്‍ഷ്യല്‍ ഗ്യാരണ്ടര്‍ ആണെങ്കില്‍ ബന്ധുവിനെ ബാധിക്കുംപോലെ തന്നെ നിങ്ങളുടെ ക്രഡിറ്റ് റെക്കോര്‍ഡിനെയും ലോണ്‍ നിലയെയും ഇത് ബാധിക്കും. ഇ.എം.ഐ അടയ്ക്കുന്നതില്‍ ബന്ധു വീഴ്ച വരുത്തുകയാണെങ്കില്‍ അത് നിങ്ങളുടെ ക്രഡിറ്റ് റെക്കോര്‍ഡിലും പ്രതിഫലിക്കും. ഭാവിയില്‍ നിങ്ങളുടെ ആവശ്യത്തിനു വേണ്ടി ലോണെടുക്കണമെങ്കില്‍ അത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും. അത് മാത്രമല്ല, ആ ലോണ്‍ തുക തീരുമാനിക്കുന്നത് നിങ്ങള്‍ ഗ്യാരണ്ടിയായി നിന്ന ലോണിന്റെ തുകയെ അടിസ്ഥാനമാക്കിയായിരിക്കും. അതായത് നിങ്ങള്‍ 30 ലക്ഷം രൂപയ്ക്ക് ഗ്യാരണ്ടര്‍ ആയി നില്‍ക്കുകയാണ്, നിങ്ങള്‍ക്ക് 50 ലക്ഷം ലോണ്‍ ആയി വേണമെന്നുണ്ടെങ്കില്‍ ബാങ്ക് വെറും 20 ലക്ഷം മാത്രമേ പാസാക്കി നല്‍കുകയുള്ളൂ.

പാതിവഴിയില്‍ ഗ്യാരണ്ടര്‍ സ്ഥാനം വിടാമോ?

ദീര്‍ഘകാലത്തേക്കുള്ള ലോണുകളെ സംബന്ധിച്ച് ഗ്യാരണ്ടര്‍ എന്നത് ദീര്‍ഘകാലത്തേക്കുള്ള ഒരു ഉത്തരവാദിത്തമാണ്. പകരം ഒരാളെ നല്‍കി മാത്രമേ നിങ്ങള്‍ക്ക് ഗ്യാരണ്ടര്‍ സ്ഥാനം ഒഴിയാനാവൂ. കൂടാതെ നിങ്ങളുടെ ബന്ധു ഹോം ലോണ്‍ ഇ.എം.ഐ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ബന്ധു ലോണിന് ഈടായി മറ്റെന്തെങ്കിലും കൂടി നല്‍കുന്നതും (സെക്കണ്ടറി കൊളാറ്ററല്‍) നല്ലതാണ്. അങ്ങനെ വരുമ്പോള്‍ നിങ്ങളുടെ ബാധ്യത കുറയുകയാണ്.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി