വെങ്കിടേശ്വരക്ഷേത്രത്തിലെ ലഡുവിവാദത്തില്‍ ലോട്ടറിയടിച്ച് നന്ദിനി; മൂന്നുമാസത്തേക്ക് 350ടണ്‍ നെയ്യ് നല്‍കാന്‍ ആവശ്യപ്പെട്ട് തിരുമല ദേവസ്ഥാനം; അഭിമാനകരമായ നിമിഷമെന്ന് കെഎംഎഫ്

ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല വെങ്കിടേശ്വരക്ഷേത്രത്തിലെ ലഡുവിവാദത്തില്‍ ലോട്ടറിയടിച്ച് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെ.എം.എഫ്.). ലഡു ഉണ്ടാക്കാനുള്ള നെയ്യ് നല്‍കിവന്ന എല്ലാ കമ്പനികളെയും ഒഴിവാക്കി കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ നല്‍കുന്ന നെയ് വാങ്ങാന്‍ കഴിഞ്ഞ ദിവസം തിരുമല തിരുപ്പതി ദേവസ്ഥാനം തീരുമാനിച്ചിരുന്നു. ഇക്കാര്യം തിരുപ്പതി ദേവസ്ഥാനം മില്‍ക്ക് ഫെഡറേഷനെ അറിയിച്ചതോടെ നന്ദിനി നെയ്യ് വലിയ അളവില്‍ തിരുപ്പതിയിലേക്ക് അയച്ചുതുടങ്ങി.

ജഗന്‍മോഹന്‍ റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായിരുന്നസമയത്ത് തിരുമലക്ഷേത്രത്തിലെ പ്രസാദലഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. ഇതാണ് ഇപ്പോള്‍ നന്ദിനിക്ക് ലോട്ടറിയായിരിക്കുന്നത്.

തിരുപ്പതി ലഡുവുണ്ടാക്കാന്‍ 2013 മുതല്‍ 2019 വരെ നന്ദിനി നെയ്യ് ഉപയോഗിച്ചിരുന്നു. നെയ് വില ഉയര്‍ത്തിയതോടെ പിന്നീടുള്ള വര്‍ഷങ്ങളില്‍ ടെന്‍ഡര്‍ നേടാന്‍ കെ.എം.എഫിന് ആയില്ല.

മൂന്നുമാസത്തേക്ക് 350 ടണ്‍ നെയ്യ് നല്‍കാനാണ് ദേവസ്ഥാനം ആവശ്യപ്പെട്ടത്. ആവശ്യത്തിനുള്ള നെയ്യ് നീക്കിയിരുപ്പുണ്ടെന്നും ഫെഡറേഷന് അഭിമാനകരമായ നിമിഷമാണിതെന്നും ചെയര്‍മാന്‍ ഭീമ നായക് പറഞ്ഞു.

കര്‍ണാടകത്തിലെ ക്ഷീരോത്പാദകരുടെ സഹകരണ ഫെഡറേഷനാണ് കെ.എം.എഫ്. നന്ദിനി ബ്രാന്‍ഡിലിറക്കുന്ന പാല്‍, തൈര്, നെയ്യ്, വെണ്ണ, ഐസ്‌ക്രീം, ചോക്ലെറ്റ് തുടങ്ങിയവ കര്‍ണാടകത്തിന് പുറത്തേക്കും പോകുന്നുണ്ട്. നന്ദിനി കേരളത്തില്‍ സ്വന്തം ഔട്ട്‌ലറ്റ് തുടങ്ങിയത് വന്‍ വിവാദമായിരുന്നു.

Latest Stories

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്, കടുപ്പിച്ച് ഹൈക്കമാൻഡ്; അബിൻ വർക്കിയും കെഎം അഭിജിത്തും പരിഗണനയിൽ

ആശ ബെന്നിയുടെ ആത്മഹത്യ; പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മകൾ ദീപ അറസ്റ്റിൽ

'ആൾക്കൂട്ടങ്ങളിൽ ഇരുന്ന് സ്ത്രീകളെ കുറിച്ച് ആഭാസം പറഞ്ഞ് ഇളിഭ്യച്ചിരി ചിരിക്കുന്ന ഒരുത്തൻ, തുറന്ന് കാട്ടിത്തന്നത് നിങ്ങളുടെ ചങ്കുകൾ തന്നെ'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹണി ഭാസ്കരൻ

ASIA CUP 2025: സഞ്ജു ഇല്ലാതെ എന്ത് ടീം, അവൻ ഉറപ്പായും കളിക്കും: സുനിൽ ഗവാസ്കർ

സഞ്ജു സാംസൺ ബെഞ്ചിൽ ഇരിക്കും, ബിസിസിഐ ആ താരത്തിനെ മുൻപിലേക്ക് കൊണ്ട് വരാനാണ് ശ്രമിക്കുന്നത്: ആർ അശ്വിൻ

അശ്ലീല സന്ദേശങ്ങളും സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണവും; ജനപ്രതിനിധിയായ യുവ നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവ നടി

മകളുടെ കൈപിടിച്ച് വിവാഹവേദിയിലേക്ക്; ആര്യയും സിബിനും വിവാഹിതരായി

ഏകദിന റാങ്കിംഗിൽ നിന്ന് കോഹ്‌ലിയുടെയും രോഹിത്തിന്റെയും പേരുകൾ ഒഴിവാക്കിയ സംഭവം; മൗനം വെടിഞ്ഞ് ഐസിസി

ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ നിന്ന് കോഹ്‌ലിയുടെയും രോഹിത്തിന്റെയും പേരുകൾ നീക്കം ചെയ്തു!

അഫ്ഗാനിസ്ഥാനിൽ ബസ് അപകടം; പതിനേഴ് കുട്ടികളടക്കം 76 പേർ മരിച്ചു